എല്‍. പി. വിഭാഗം – പ്രവർത്തനങ്ങൾ

പ്രവർത്തനം 1 – പട പട പപ്പടം പ്രവര്‍ത്തനം 2 – ചന്ദ്രനും താരങ്ങളും പ്രവർത്തനം 3 – പക്ഷിവിശേഷം പ്രവർത്തനം 4 – തണ്ടെവിടെ ‍? പ്രവർത്തനം 5 – സംസാരിക്കുന്ന ചിത്രം പ്രവർത്തനം 6 – തവളമുത്തശ്ശിയും നാരായണേട്ടനും പ്രവർത്തനം 7 – കട്ടന്‍ചായ റെഡി പ്രവർത്തനം 8 – ഭിന്നവട്ടം പ്രവർത്തനം 9– കുഞ്ഞിപ്പൂക്കളെ തേടാം പ്രവർത്തനം 10 – കളി കളിക്കാം  

എൽ.പി. പ്രവർത്തനം 10 – കളി കളിക്കാം

പ്രവർത്തനം 10 – കളി കളിക്കാം നമുക്കൊരു കളി കളിച്ചാലോ? ഫോണിലൂടെ ആണേ കളി. നിങ്ങളുടെ മുന്നിൽ ഒരു കടലാസിൽ 1, 2, 3, 4 എന്നീ അക്കങ്ങൾ ഉപയോഗിച്ച് ഒരു നാലക്കമുള്ള സംഖ്യ എഴുതി വക്കുക. ഉദാഹരണത്തിനു് 3241 എന്നാ എഴുതിയത് എന്ന് കരുതുക. ഇനി നിങ്ങളുടെ ഒരു ചങ്ങാതിയെ ഫോണിൽ വിളിക്കുക. ചങ്ങാതിയോട് പറയുക ഞാൻ 1,2,3,4എന്നീ അക്കങ്ങൾ മാത്രം ഉപയോഗിച്ച് ഒരു നാലക്ക സംഖ്യ എഴുതി Read more…

എൽ.പി. – പ്രവർത്തനം 9– കുഞ്ഞിപ്പൂക്കളെ തേടാം

പ്രവർത്തനം 9– കുഞ്ഞിപ്പൂക്കളെ തേടാം “ആകാശം വിളിക്കുന്നു, നീ വരൂ വരൂ നിന്റെ ലോലമാം ദളങ്ങളെ ചിറകായ് വിടർത്തുക ആ വിളി കേൾക്കേ പൂവിന്നുള്ളിലും ഉണ്ടായ് മോഹം പാറുവാൻ അനന്തമാം ആകാശ മാർഗ്ഗങ്ങളിൽ “ ” ഓരോന്നോരോന്ന് ” എന്ന പംക്തിയിൽ 2020 മാർച്ച് 1 ന്റെ യുറീക്കയിൽ നാഗമല്ലി / പുഴുക്കൊല്ലി എന്നൊക്കെ വിളിക്കുന്ന ഒരു കുഞ്ഞിപ്പൂവിന്റെ ഫോട്ടോയോടൊപ്പം വന്ന വരികളാണിത്. ആ കുഞ്ഞിപ്പൂവിനെ കണ്ടാൽ അത് ചിറക് Read more…

എൽ.പി – പ്രവർത്തനം 8 – ഭിന്നവട്ടം

പ്രവർത്തനം 8 – ഭിന്നവട്ടം 1, 2, 3 …… എന്നിങ്ങനെയുള്ള എണ്ണൽ സംഖ്യകൾ എല്ലാവർക്കും നല്ല പരിചയമില്ലേ? എന്നാൽ ഇതിനിടയിലും പല തരം സംഖ്യകൾ ഉണ്ടല്ലോ? കാൽ, അര, മുക്കാൽ, ഒന്നര എന്നൊക്കെ കേട്ടിട്ടില്ലേ? ഇതൊക്കെ ചെയ്ത് പഠിക്കാൻ നമുക്കൊരു സാധനം ഉണ്ടാക്കാം. യുറീക്കയിലെ വട്ട് പത്തിരി (2019 ഒക്ടോബർ 1) വായിച്ചപ്പോൾ വൃത്തം, വൃത്ത കേന്ദ്രം, ആരം എന്നൊക്കെ പറഞ്ഞത് മനസിലായോ? നിർമ്മിക്കുന്നതോടെ അതും തിരിച്ചറിയാം. വേറെ Read more…

എൽ.പി. – പ്രവർത്തനം 7 – കട്ടന്‍ചായ റെഡി

പ്രവർത്തനം 7 – കട്ടന്‍ചായ റെഡി കൂട്ടുകാരേ….. കട്ടൻ ചായ കുടിക്കാത്തവരുണ്ടോ? കുടിച്ചിട്ടിലെങ്കിലും കാണാത്തവരായി ആരുമുണ്ടാകില്ലല്ലോ? നമ്മുടെ യുറീക്കയുടെ 2020 ഫിബ്രുവരി 1 ന്റെ ലക്കത്തിൽ ചായയെ കുറിച്ചുള്ള വിശേഷം വായിച്ചു നോക്കിയോ? നമുക്ക് ഒരു കട്ടൻ ചായ ഉണ്ടാക്കിയാലോ? ചായ കുടിക്കുമ്പോൾ എല്ലാവർക്കും കൊടുക്കേണ്ടി വരില്ലേ? നിങ്ങളുടെ വീട്ടിലെ എല്ലാം അംഗങ്ങൾക്കും ഓരോ കട്ടൻ ചായകൊടുക്കാം …. തുടങ്ങിയാലോ? റെഡി, വൺ …..ടു….. ത്രി….. തിടുക്കം കൂട്ടല്ലേ….. ചായയാണെങ്കിലും Read more…

എൽ.പി. – പ്രവർത്തനം 6 – തവളമുത്തശ്ശിയും നാരായണേട്ടനും

പ്രവർത്തനം 6 – തവളമുത്തശ്ശിയും നാരായണേട്ടനും 2020 ഫെബ്രുവരി 16 ലെ യുറീക്കയിൽ പ്രിയംവദയുടെ വീടുമാറ്റം എന്ന കഥ വായിച്ചില്ലേ? കഥയെ ഇങ്ങനെയൊന്ന് മാറ്റി എഴുതി എന്ന് കരുതുക. ജെസിബി വിളിക്കാനൊരുങ്ങുന്ന ചെറുപ്പക്കാരായ തവളകളോട് മുത്തശ്ശിത്തവള ഇങ്ങനെ പറഞ്ഞു: “പോകാൻ വരട്ടെ,മക്കളേ.. നാരായണേട്ടനോട് ഞാൻ ഒന്ന് സംസാരിച്ചു നോക്കട്ടെ. അയാളത്ര ദുഷ്ടനൊന്നുമല്ല. പിന്നെ, കുളം നികത്തിയാൽ നമ്മൾ തവളകൾക്ക് മാത്രമല്ലല്ലോ പ്രശ്നം? എല്ലാം അയാളോട് പറയണം.” നാരായണേട്ടൻ കുളം നികത്താനുള്ള Read more…

എൽ.പി. പ്രവർത്തനം 5 – സംസാരിക്കുന്ന ചിത്രം

പ്രവർത്തനം 5 – സംസാരിക്കുന്ന ചിത്രം ഇപ്പോൾ കോവിഡ് കാലമാണല്ലോ? അതു കൊണ്ട് കോവിഡുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റർ തയ്യാറാക്കിയാലോ? വാക്കുകൾക്കു പകരം ചിത്രങ്ങൾ ഉപയോഗിച്ചു കൊണ്ട് 2019 ആഗസ്റ്റ് 1 ന്റെ യുറീക്കയിൽ വന്ന “മടക്കം” എന്ന കഥ നിങ്ങൾ വായിച്ചു കാണുമല്ലോ? കഥയിലെ ആദ്യവാചകമായ “പശുക്കുട്ടി രാവിലെ വീട്ടില്‍ നിന്നിറങ്ങി ” എന്നതില്‍ പശുക്കുട്ടി, വീട് എന്നീ വാക്കുകള്‍ക്ക് പകരം പശുക്കുട്ടിയുടേയും വീടിന്റേയും ചിത്രങ്ങളാണ് ഉള്ളത്. അതുപോലെ Read more…

എൽ.പി -പ്രവർത്തനം 4 – തണ്ടെവിടെ ‍?

പ്രവർത്തനം 4 – തണ്ടെവിടെ ‍? കൂട്ടുകാർ 2020 ജൂണ്‍ ലക്കം യുറീക്കയിലെ വാഴവിശേഷം വായിച്ചുവോ? കുട്ടീം, വാഴേംകൂടി എന്താ പറയുന്നതെന്ന് ഒന്നു കേട്ടുനോക്കൂ. കുട്ടി : വാഴേ, നിന്റെ തണ്ടെന്താ, ഇങ്ങനെ? ഒറ്റത്തടിയായി മുകളിലേക്കു പോയിരിക്കുകയാണല്ലോ? മാത്രമല്ല, നിറയെ പോളകളുമുണ്ടല്ലോ? വാഴ : അയ്യോ അനൂ, ഇതെന്റെ തണ്ടല്ല. മുകളില്‍ വിരിഞ്ഞുനില്‍ക്കുന്ന ഇലകള്‍ കണ്ടില്ലേ? അവയുടെ നീണ്ട ഇലതണ്ടുകളാണത്. ആ ഇലത്തണ്ടുകളാണ് ഒന്നിനുമുകളില്‍ ഒന്നായി പോളപോലെ കാണുന്നത്. അനു Read more…

എൽപി -പ്രവർത്തനം 3 – പക്ഷിവിശേഷം

പ്രവർത്തനം 3 – പക്ഷിവിശേഷം കോവിഡ്‌ കാരണം സ്കൂളിൽ പോകാനും, കൂട്ടുകാരോടൊപ്പം കളിക്കാനും ഒന്നും കഴിയാതെ വിഷമത്തിലാണോ നിങ്ങൾ? നിങ്ങൾക്ക് കൂട്ടുകൂടാൻ പറ്റുന്ന വേറെയും ചില കൂട്ടുകാരുണ്ട് .ആരാണീ കൂട്ടുകാർ? നമ്മുടെ വീട്ടുമുറ്റത്തും, പൂന്തോട്ടത്തിലും എത്തുന്ന ചില കൂട്ടുകാർ .അവരെ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? അവരോട് സംസാരിക്കാനും കളിക്കാനും ഒക്കെ ശ്രമിച്ചുനോക്കൂ.. എന്തൊരു രസമായിരിക്കും …അല്ലേ ? പുളളിചിറകുവീശി വരുന്ന സുന്ദരി പൂമ്പാറ്റകൾ, മൂളിപ്പറക്കുന്ന വണ്ടുകൾ, തൂവൽകുപ്പായമണിഞ്ഞ് മരക്കൊമ്പിലിരുന്ന് കലപില പറയുന്ന Read more…

എൽ.പി. – പ്രവര്‍ത്തനം 2 – ചന്ദ്രനും താരങ്ങളും

എൽ.പി. – പ്രവര്‍ത്തനം 2 – ചന്ദ്രനും താരങ്ങളും നിങ്ങൾ രാത്രിയിൽ ആകാശത്ത് ചന്ദ്രനേയും ഗ്രഹങ്ങളേയും നക്ഷത്രങ്ങളേയും ഒക്കെ നിരീക്ഷിക്കാറുണ്ടോ? നക്ഷത്രങ്ങൾ നിറഞ്ഞു നിൽക്കുന്ന ആകാശം കാണാൻ എന്ത് ഭംഗിയാണ്. അല്ലേ?  ആറ് ദിവസം തുടർച്ചയായി രാത്രി 7 മണിക്ക് നമുക്ക് ആകാശത്തേക്ക് ഒന്ന് നോക്കിയാലോ? ഡിസംബർ 21 ന് തുടങ്ങാം. അന്നത്തെ ദിവസം ഒരു പ്രത്യേകത ഉള്ളതുകൊണ്ടാണ് അന്ന് തന്നെ തുടങ്ങുന്നത്. വിജ്ഞാനോത്സവത്തിന്റെ ഈ പ്രവര്‍ത്തനം ശരിക്കും 22 Read more…