എൽ.പി. – പ്രവർത്തനം 6 – തവളമുത്തശ്ശിയും നാരായണേട്ടനും

Published by eduksspadmin on

പ്രവർത്തനം 6 – തവളമുത്തശ്ശിയും നാരായണേട്ടനും

2020 ഫെബ്രുവരി 16 ലെ യുറീക്കയിൽ പ്രിയംവദയുടെ വീടുമാറ്റം എന്ന കഥ വായിച്ചില്ലേ?

കഥയെ ഇങ്ങനെയൊന്ന് മാറ്റി എഴുതി എന്ന് കരുതുക.

ജെസിബി വിളിക്കാനൊരുങ്ങുന്ന ചെറുപ്പക്കാരായ തവളകളോട്

മുത്തശ്ശിത്തവള ഇങ്ങനെ പറഞ്ഞു:

പോകാൻ വരട്ടെ,മക്കളേ..

നാരായണേട്ടനോട് ഞാൻ ഒന്ന് സംസാരിച്ചു നോക്കട്ടെ. അയാളത്ര ദുഷ്ടനൊന്നുമല്ല. പിന്നെ, കുളം നികത്തിയാൽ നമ്മൾ തവളകൾക്ക് മാത്രമല്ലല്ലോ പ്രശ്നം? എല്ലാം അയാളോട് പറയണം.”

നാരായണേട്ടൻ കുളം നികത്താനുള്ള തീരുമാനം മാറ്റുമോ? നിങ്ങൾക്ക് എന്തു തോന്നുന്നു?

നമ്മൾ തവളകൾക്കു മാത്രമല്ലല്ലോ പ്രശ്നം എന്ന് മുത്തശ്ശിത്തവള പറയുന്നു.

മറ്റാർക്കൊക്കെയാണ് പ്രശ്നം?

മുത്തശ്ശിത്തവളയും നാരായണേട്ടനും തമ്മിൽ എന്തൊക്കെ പറഞ്ഞിരിക്കും? കുറിപ്പായോ സംഭാഷണമായോ എഴുതി തയ്യാറാക്കുക. എഴുതിയത് വീട്ടുകാരേയും കൂട്ടുകാരേയും എല്ലാം വായിച്ച് കേള്‍പ്പിക്കണേ.

കുളം നികത്തിയാലുള്ള പ്രശ്നങ്ങള്‍ മനസ്സിലാക്കാനും അത് മുത്തശ്ശിത്തവളയും നാരായണേട്ടനും തമ്മിലുള്ള കുറിപ്പായോ സംഭാഷണമായോ രസകരമായി എഴുതി തയ്യാറാക്കാനും കഴിഞ്ഞോ എന്ന് നിങ്ങള്‍ തന്നെ വിലയിരുത്തുക.


4 Comments

Harikrishnan. R · 19/12/2020 at 3:54 PM

നാരായണേട്ടനും മുത്തശ്ശിതത്താവളയും തമ്മിലുള്ള ഒരു സംഭാഷണം ഞാൻ എഴുതി വീട്ടിൽ എല്ലാവരെയും കാണിച്ചു.
ജലജീവികളായ മീനുകൾ ആമകൾ ഞണ്ടുകൾ
ജലസസ്യങ്ങൾ മറ്റു ജലജീവികൾ എന്നിവക്ക്
അവയുടെ വാസസ്ഥലം നഷ്ടമാകും എന്ന് മനസിലായ നാരായണേട്ടൻ കുളം നികത്തുന്നതിൽ നിന്നും പിന്മാറി.
എന്റെ ഈ നിഗമനം വീട്ടിലെല്ലാവര്ക്കും ഇഷ്ടമായി.

Anurag. M. R · 19/12/2020 at 7:41 PM

വളരെ രസക്കരമായിരുന്നു

Abhinand.A. M · 22/12/2020 at 7:19 PM

വളരെ രസക്കരമായിരുന്നു

Ayisha · 24/12/2020 at 6:01 PM

It is an interesting Activity
I like this Activity

Comments are closed.