എൽ.പി. പ്രവർത്തനം 5 – സംസാരിക്കുന്ന ചിത്രം

Published by eduksspadmin on

പ്രവർത്തനം 5 – സംസാരിക്കുന്ന ചിത്രം

ഇപ്പോൾ കോവിഡ് കാലമാണല്ലോ? അതു കൊണ്ട് കോവിഡുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റർ തയ്യാറാക്കിയാലോ?

വാക്കുകൾക്കു പകരം ചിത്രങ്ങൾ ഉപയോഗിച്ചു കൊണ്ട് 2019 ആഗസ്റ്റ് 1 ന്റെ യുറീക്കയിൽ വന്ന മടക്കംഎന്ന കഥ നിങ്ങൾ വായിച്ചു കാണുമല്ലോ? കഥയിലെ ആദ്യവാചകമായ “പശുക്കുട്ടി രാവിലെ വീട്ടില്‍ നിന്നിറങ്ങി ” എന്നതില്‍ പശുക്കുട്ടി, വീട് എന്നീ വാക്കുകള്‍ക്ക് പകരം പശുക്കുട്ടിയുടേയും വീടിന്റേയും ചിത്രങ്ങളാണ് ഉള്ളത്. അതുപോലെ നമ്മുടെ പോസ്റ്ററിലും വാക്കുകൾക്ക് പകരം ചിത്രങ്ങൾ ഉൾപ്പെടുത്തി കൊണ്ട് വേണം തയ്യാറാക്കാൻ. ചിത്രങ്ങൾ വരക്കുകയോ വെട്ടി ഒട്ടിക്കുകയോ ആവാം. പോസ്റ്ററിൽ കോവിഡുമായി ബന്ധപെട്ട് ജനങ്ങളോട് പറയാനുള്ള ഒരു വാചകം മതി. പോസ്റ്റർ കാണാൻ നല്ല ഭംഗി ഉണ്ടാവണം ട്ടോ. പോസ്റ്റര്‍ തയ്യാറാക്കി എല്ലാവരേയും കാണിച്ചു കൊടുക്കണേ.

കോവിഡുമായി ബന്ധപ്പെട്ട് ജനങ്ങളോട് പറയേണ്ട കാര്യം തന്നെയാണോ പോസ്റ്ററില്‍ ഉള്ളത്? വാക്കുകള്‍ക്കു പകരം ഉള്‍പ്പെടുത്തിയ ചിത്രങ്ങള്‍ ഭംഗിയും വ്യക്തതയും ഉള്ളതാണോ? പോസ്റ്റര്‍ കാണാന്‍ നല്ല ഭംഗിയുണ്ടോ? ഇതിനേക്കാള്‍ മെച്ചമായ ഒന്ന് ഉണ്ടാക്കാന്‍ കഴിയുമായിരുന്നോ? ഇതൊക്കെ നിങ്ങള്‍ തന്നെ വിലയിരുത്തുക.


1 Comment

Anurag. M. R · December 19, 2020 at 7:39 pm

സംസാരിക്കുന്ന ചിത്രം വളരെ ഇഷ്‌ട്ടമായി

Comments are closed.