വിജ്ഞാനോത്സവം 2020


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിലേക്ക് സ്വാഗതം. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വീട്ടിലിരുന്നാണ് നിങ്ങൾ വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്നത്. വീടും വീട്ടുകാരും കൂട്ടുകാരും അയൽവാസികളും എല്ലാം നിങ്ങളെ സഹായിക്കാനുണ്ടാകും.

കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി കാരണം സാധാരണ നിലയിൽ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഇത്തവണ വിജ്ഞാനോത്സവത്തിന് വേദിയാകുന്നത് വീടും പരിസരവുമാണ്. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം കുട്ടികൾക്ക് വിജ്ഞാനോത്സവത്തിൽ പങ്കെടുക്കാം. വിജ്ഞാത്സവ പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് ക്ലാസ്സ് തല വാട്സപ്പ് ഗ്രൂപ്പുകൾ വഴി നൽകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതിനു പുറമെ മറ്റ് പ്രാദേശിക വാട്സപ്പ് ഗ്രൂപ്പുകൾ വഴിയും ഫേസ്ബുക്ക് ഉൾപ്പെടെയുള്ള മറ്റു സാമൂഹിക മാധ്യമങ്ങൾ വഴിയും കുട്ടികൾക്ക് ലഭ്യമാകും.

വായനാ സാമഗ്രികൾ

വിജ്ഞാനോത്സവത്തിന് തയ്യാറാകുന്നതിന്റെ ഭാഗമായി എൽ.പി, യു.പി. വിഭാഗം വിദ്യാർത്ഥികൾക്ക് യുറീക്കയും ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്ക് ശാസ്ത്രകേരളവും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്കയിൽ പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളും വായിക്കാൻ  നിർദ്ദേശിച്ചിട്ടുണ്ട്. വായനാ സാമഗ്രികൾ ഇപ്പോൾ വായിക്കാം തയ്യാറാകാം.

പ്രവർത്തനങ്ങൾ

വിജ്ഞാനോത്സവ പ്രവർത്തനങ്ങളും കുട്ടികൾക്കുള്ള നിർദ്ദേശങ്ങളും ഡിസംബർ 15 മുതൽ ലഭ്യമാകും. ഡിസംബർ 15 മുതൽ 30 വരെയുള്ള കാലയളവിൽ ഡിജിറ്റൽ ക്ലാസ്സുകൾ കാണുന്നതിനും തുടർ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും തടസ്സം വരാത്ത വിധം കുട്ടികൾക്ക് പ്രവർത്തനങ്ങൾ ചെയ്യാം. ഒരോ വിഭാഗത്തിനും 10 പ്രവർത്തനങ്ങളാണ് നൽകുക. മുഴുവൻ പ്രവർത്തനങ്ങളും കുട്ടികൾക്ക് ചെയ്യാവുന്നതാണ്. ഓരോ കുട്ടിയും അഞ്ച് പ്രവർത്തനങ്ങളെങ്കിലും ചെയ്യാൻ ശ്രമിക്കണം. പ്രവർത്തനം പൂർത്തിയായി കഴിഞ്ഞാൽ കുട്ടി തന്നെയാണ് വിലയിരുത്തുന്നത്. സൂചകങ്ങൾ പ്രവർത്തനത്തോടൊപ്പം ഉണ്ടാകും. വിലയിരുത്തലിന് ശേഷം അടുത്ത ഘട്ടത്തിൽ പങ്കെടുക്കണോ എന്ന് തീരുമാനിക്കുന്നത് കുട്ടി തന്നെയാണ്.

പ്രവർത്തനങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

രണ്ടാം ഘട്ടം

അടുത്ത ഘട്ടത്തിലേക്കുള്ള രജിസ്ട്രേഷന് ഇവിടെ ക്ലിക്ക് ചെയ്യുക. ഏതെങ്കിലും കുട്ടിക്ക് ലിങ്ക് വഴി വായനാ സാമഗ്രികളും പ്രവർത്തനങ്ങളും ലഭ്യമാകുന്നതിൽ തടസ്സം നേരിടുകയാണെങ്കിൽ പഞ്ചായത്തുതല വിജ്ഞാനോത്സവ സമിതി പ്രവർത്തകരുടെ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

രണ്ടാംഘട്ട പ്രവർത്തനങ്ങൾ

ഓരോ വിഭാഗത്തിനും 8 പ്രവർത്തനങ്ങളാണ് നൽകിയിട്ടുള്ളത്. അതിൽ നിങ്ങൾക്കിഷ്ടപ്പെട്ട 5 പ്രവർത്തനങ്ങൾ ചെയ്യാം. 2020 ഫെബ്രുവരി 10 വരെ പ്രവർത്തനങ്ങൾ ചെയ്യാം. ഫെബ്രുവരി 10 മുതൽ 28 വരെയാണ് വിലയിരുത്തൽ കാലം. വിലയിരുത്തൽ എങ്ങനെ എന്ന് ഈ ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്ന പ്രവർത്തകർ അറിയിക്കും.ഓരോ പ്രവർത്തനം ചെയ്യുമ്പോഴും അതിന്റെ പ്രക്രിയകൾ അല്ലെങ്കിൽ നിങ്ങൾ കടന്നു പോയ ഘട്ടങ്ങൾ എഴുതി സൂക്ഷിക്കണം. മാത്രമല്ല പ്രവർത്തനങ്ങളുടെ അവസാനത്തിൽ നൽകിയ നിർദ്ദേശമനുസരിച്ച് തയ്യാറാക്കിയ ഉത്പന്നങ്ങളും സൂക്ഷിച്ച് വെക്കണം. ഇവ വിലയിരുത്തൽ സമയത്ത് ആവശ്യം വരും. അറിവിന്റെ വിശാലമായ ലോകത്തേക്ക് എല്ലാവരേയും ഒരിയ്ക്കൽ കൂടി സ്വാഗതം ചെയ്യുന്നു.