എൽ.പി. – പ്രവർത്തനം 7 – കട്ടന്‍ചായ റെഡി

Published by eduksspadmin on

പ്രവർത്തനം 7 – കട്ടന്‍ചായ റെഡി


കൂട്ടുകാരേ….. കട്ടൻ ചായ കുടിക്കാത്തവരുണ്ടോ? കുടിച്ചിട്ടിലെങ്കിലും കാണാത്തവരായി ആരുമുണ്ടാകില്ലല്ലോ? നമ്മുടെ യുറീക്കയുടെ 2020 ഫിബ്രുവരി 1 ന്റെ ലക്കത്തിൽ ചായയെ കുറിച്ചുള്ള വിശേഷം വായിച്ചു നോക്കിയോ?

നമുക്ക് ഒരു കട്ടൻ ചായ ഉണ്ടാക്കിയാലോ? ചായ കുടിക്കുമ്പോൾ എല്ലാവർക്കും കൊടുക്കേണ്ടി വരില്ലേ? നിങ്ങളുടെ വീട്ടിലെ എല്ലാം അംഗങ്ങൾക്കും ഓരോ കട്ടൻ ചായകൊടുക്കാം ….

തുടങ്ങിയാലോ? റെഡി, വൺ …..ടു….. ത്രി…..

തിടുക്കം കൂട്ടല്ലേ…..

ചായയാണെങ്കിലും നല്ല മുന്നൊരുക്കം നടത്തണേ

ആദ്യം എന്തൊക്കെ വേണമെന്ന് സ്വന്തമായി ആലോചിച്ചു നോക്കൂ…. അത് എഴുതിവെക്കൂ …

ഇനി ആവശ്യമുള്ളതൊക്കെ എടുത്തു വെക്കൂ …. ഓരോന്നും എത്ര വേണമെന്ന് വേർതിരിച്ച് എടുത്തു വെക്കണേ… അവയുടെ ഒരു ഫോട്ടോ എടുത്തു വെക്കണം

എടുത്ത സാധനങ്ങൾ ശരിയല്ലേ എന്ന് ഉറപ്പു വരുത്തേണ്ടേ? വീട്ടിലെ മുതിർന്ന ഒരാളോട് ചോദിച്ച് ഉറപ്പു വരുത്തലാണ് ഇനി ചെയ്യേണ്ടത്. അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് എന്തൊക്കെ മാറ്റം വരുത്തി എന്നും നോട്ടുബുക്കിൽ രേഖപ്പെടുത്തണേ….

ശരി കട്ടൻ ചായ ഉണ്ടാക്കി തുടങ്ങാം. മുതിർന്ന ഒരാളുടെ സാന്നിധ്യത്തിൽ വേണം ചെയ്യാൻ എന്ന് പറയേണ്ടതില്ലല്ലോ?

ഉണ്ടാക്കി കഴിഞ്ഞാൽ എല്ലാവർക്കും കുടിക്കാൻ കൊടുക്കുമല്ലോ?

അവരോട് അഭിപ്രായവും ചോദിച്ചു നോക്കൂ… 

കട്ടന്‍ ചായക്കുവേണ്ട എല്ലാ സാധനങ്ങളും എടുത്ത് ചായ ഉണ്ടാക്കാനും വീട്ടില്‍ എല്ലാവരുടേയും നല്ല അഭിപ്രായം നേടാനും കഴിഞ്ഞോ എന്ന് നിങ്ങള്‍ തന്നെ വിലയിരുത്തുക.

(വിജ്ഞാനോത്സവം കഴിഞ്ഞാലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരാം. യുറീക്കയിൽ പറഞ്ഞതു പോലുള്ള വിവിധ തരം ചായകൾ നിർമ്മിക്കാന്‍ ഒന്നു ശ്രമിച്ചു നോക്കൂ. അടുക്കള നമ്മുടെ പരീക്ഷണശാലയാണ്. നിങ്ങൾക്കും പാചകത്തിൽ മിടുക്കരാകാൻ കഴിയട്ടെ..)


3 Comments

Izath · 16/12/2020 at 9:15 PM

തീയ്, പാത്രം, തേയില, പഞ്ചസ്സാര, വെള്ളം,

Sivakeertan.SA · 26/12/2020 at 8:03 PM

I did this activity.this is the first time I made the black cofee. My black cofee was delicious.

മഞ്ജിമ.കെ · 28/12/2020 at 8:46 PM

കട്ടൻ ചായ പ്രവർത്തനം എനിക്ക് ഇഷ്ടമായി. ഒരു നല്ല ചായ ഉണ്ടാക്കി കൊടുക്കാൻ സാധിച്ചു.

Comments are closed.