എൽ.പി. പ്രവർത്തനം 10 – കളി കളിക്കാം

Published by eduksspadmin on

പ്രവർത്തനം 10 – കളി കളിക്കാം

നമുക്കൊരു കളി കളിച്ചാലോ? ഫോണിലൂടെ ആണേ കളി. നിങ്ങളുടെ മുന്നിൽ ഒരു കടലാസിൽ 1, 2, 3, 4 എന്നീ അക്കങ്ങൾ ഉപയോഗിച്ച് ഒരു നാലക്കമുള്ള സംഖ്യ എഴുതി വക്കുക. ഉദാഹരണത്തിനു് 3241 എന്നാ എഴുതിയത് എന്ന് കരുതുക. ഇനി നിങ്ങളുടെ ഒരു ചങ്ങാതിയെ ഫോണിൽ വിളിക്കുക. ചങ്ങാതിയോട് പറയുക ഞാൻ 1,2,3,4എന്നീ അക്കങ്ങൾ മാത്രം ഉപയോഗിച്ച് ഒരു നാലക്ക സംഖ്യ എഴുതി വച്ചിട്ടുണ്ട്. അതിൽ ഒരക്കവും ഒന്നിലേറെ തവണ ആവർത്തിക്കുന്നില്ല. സംഖ്യ ഏതാണെന്ന് ഊഹിക്കാമോ ? പത്ത് ചാൻസ് തരാം. ഓരോ പ്രാവശ്യം ഊഹം പറയുമ്പോഴും ഞാൻ ഉത്തരത്തിലേക്ക് എത്താൻ സഹായിക്കുന്ന ഒരു ക്ലൂ തരും. പറയുന്ന ഉത്തരങ്ങൾ ഒരു പേപ്പറിൽ കുറിച്ച് വക്കുകയും വേണം. ചങ്ങാതി ആദ്യ ഊഹം പറയുന്നു.

3412

ഈ ഉത്തരത്തിൽ 3 മാത്രം കൃത്യമായ സ്ഥാനത്തുണ്ട്. അതിനാൽ നിങ്ങൾ കൊടുക്കേണ്ട ക്ലൂ ഇതാണ്. ” ഒരു ടിക്.” ചങ്ങാതിയോട് പറയണം ഒരു ടിക്എന്ന് പറഞ്ഞാൽ അതിനർത്ഥം ഒരക്കം മാത്രം കൃത്യ സ്ഥാനത്തുണ്ട് എന്നാണ്. പക്ഷെ അത് ഏതക്കമാണ് എന്ന് പറയുന്നില്ല. ചങ്ങാതി എഴുതി വച്ച സംഖ്യയുടെ വലതുവശത്ത് ഒരു ടിക് ഇടട്ടെ. ഇനി അടുത്ത ഊഹം പറയാം.

3421

ഇപ്പോൾ രണ്ടു ടിക്.രണ്ട് ടിക് ഇട്ടു വക്കാൻ മറക്കണ്ട എന്ന് ചങ്ങാതിയോട് പറയണം. അടുത്ത ഊഹം പറഞ്ഞോളൂ

3124

ഇപ്പോൾ ഒരു ടിക്.” ചങ്ങാതി എഴുതി വച്ച ഊഹങ്ങളും അതിന് കിട്ടിയ ടിക്കുകളും നോക്കി വേണം അടുത്ത ഊഹത്തിലേക്ക് എത്താൻ. ഇങ്ങനെ കളി തുടരാം. ചങ്ങാതി ശരിയുത്തരം പറയുകയോ 10 ചാൻസ് ആകുകയോ ചെയ്താൽ കളി നിർത്താം. ഇനി മടക്കക്കളി. അതായത് ചങ്ങാതി സംഖ്യ എഴുതി വക്കട്ടെ. നിങ്ങൾ ഊഹം പറയുക. എന്താ ഒന്ന് കളിച്ചു നോക്കിക്കൂടേ?

നിര്‍ദേശങ്ങള്‍ വായിച്ച് അതിനനുസരിച്ച് ചങ്ങാതിയുമായി കളിക്കാനും പിന്നീട് മടക്കക്കളി കളിക്കാനും കഴിഞ്ഞോ എന്നും പത്ത് ചാന്‍സിനുള്ളില്‍ സംഖ്യ ഊഹിക്കാന്‍ കഴിഞ്ഞോ എന്നും മറ്റു ചങ്ങാതിമാരുമായി കളിക്കണം എന്ന് തോന്നിയോ എന്നുമൊക്കെ നിങ്ങള്‍ തന്നെ വിലയിരുത്തുക.


5 Comments

അഭിന robin · 17/12/2020 at 10:22 AM

5 എണ്ണം സ്ഥാനം മാറ്റാതെ പറഞ്ഞു.

MINHA FATHIMA KT · 19/12/2020 at 8:39 AM

This is a good game

Anurag. M. R · 19/12/2020 at 7:48 PM

😃😃👌👌

Ananya. H · 24/12/2020 at 2:33 PM

എനിക്ക് ഈ കളി ഒരുപാട് ഇഷ്ടമായി

Sivakeertan.SA · 26/12/2020 at 8:05 PM

I played this game with my father, mother and sister.It was very interesting game . I enjoyed a lot.

Comments are closed.