എൽപി -പ്രവർത്തനം 3 – പക്ഷിവിശേഷം

Published by eduksspadmin on

പ്രവർത്തനം 3 – പക്ഷിവിശേഷം

കോവിഡ്‌ കാരണം സ്കൂളിൽ പോകാനും, കൂട്ടുകാരോടൊപ്പം കളിക്കാനും ഒന്നും കഴിയാതെ വിഷമത്തിലാണോ നിങ്ങൾ? നിങ്ങൾക്ക് കൂട്ടുകൂടാൻ പറ്റുന്ന വേറെയും ചില കൂട്ടുകാരുണ്ട് .ആരാണീ കൂട്ടുകാർ? നമ്മുടെ വീട്ടുമുറ്റത്തും, പൂന്തോട്ടത്തിലും എത്തുന്ന ചില കൂട്ടുകാർ .അവരെ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? അവരോട് സംസാരിക്കാനും കളിക്കാനും ഒക്കെ ശ്രമിച്ചുനോക്കൂ.. എന്തൊരു രസമായിരിക്കും …അല്ലേ ?

പുളളിചിറകുവീശി വരുന്ന സുന്ദരി പൂമ്പാറ്റകൾ, മൂളിപ്പറക്കുന്ന വണ്ടുകൾ,

തൂവൽകുപ്പായമണിഞ്ഞ് മരക്കൊമ്പിലിരുന്ന് കലപില പറയുന്ന കിളികൾ

അങ്ങനെയെത്രയെത്ര കൂട്ടുകാരാണ് നമ്മുടെ വീട്ടുമുറ്റത്ത് എത്തുന്നത്.

അവരെ ശല്യം ചെയ്യാതെ ശ്രദ്ധിച്ചു നോക്കിയാൽ നിങ്ങൾക്ക് രസകരമായ പല കാര്യങ്ങളും കാണാനാകും. അവരുടെ രൂപം, ആകൃതി, വലുപ്പം, നിറം, പറക്കുന്ന രീതി ….അങ്ങനെ എന്തെല്ലാം കാഴ്ചകൾ. അവർ ആഹാരം കഴിക്കുന്നതും കൂട് കൂട്ടുന്നതും അടയിരിക്കുന്നതുംഒക്കെ കാണാൻ ഒരു ശ്രമം നടത്തിയാലോ

2019 സെപ്തംബർ 16 ന്റെ യുറീക്കയിലെ “പറക്കുന്ന കൂട്ടുകാര്‍” ഒന്ന് വായിച്ചു നോക്കൂ. ഒരു പക്ഷിയെ തിരിച്ചറിയാന്‍ കഴിയണമെങ്കില്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നിമിഷയുടെ അച്ഛന്‍ നിമിഷക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്.

നിങ്ങളുടെ വീട്ടിൽ സ്ഥിരമായി എത്തുന്ന ഒരു പക്ഷിയെ നിരീക്ഷിച്ച് വിശദമായി ഒരു കുറിപ്പ് തയ്യാറാക്കൂ.

പറ്റുമെങ്കിൽ ഫോൺ ഉപയോഗിച്ച് ഫോട്ടോ / വീഡിയോ എന്നിവ എടുക്കുന്നതും നന്നായിരിക്കും. ഒരിക്കലും അവരെ ശല്യം ചെയ്യരുത്. നിങ്ങൾ എഴുതിയ പക്ഷി വിശേഷംഅച്ഛനെയും അമ്മയെയും കൂട്ടുകാരെയും കാണിച്ചുകൊടുക്കണം.

വീട്ടുമുറ്റത്ത് എത്തുന്ന ഒരു പക്ഷിയെ തുടര്‍ച്ചയായി നിരീക്ഷിക്കാനും പ്രത്യേകതകള്‍ മനസ്സിലാക്കാനും അവയൊക്കെ കുറിപ്പായി എഴുതാനും കഴിഞ്ഞോ? ഫോട്ടോയോ വീഡിയോയോ എടുക്കാന്‍ കഴിഞ്ഞോ? ഇതൊക്കെ നിങ്ങള്‍ തന്നെ വിലയിരുത്തുക. 

(വിജ്ഞാനോത്സവം കഴിഞ്ഞാലും നിങ്ങള്‍ക്ക് ഈ പ്രവര്‍ത്തനം തുടരാം.  ഇതുപോലെ നിങ്ങളുടെ വീട്ടുമുറ്റത്ത് എത്തുന്ന മറ്റു കൂട്ടുകാരെ കുറിച്ചും കുറിപ്പുകളും, ചിത്രങ്ങളുമൊക്കെ തയ്യാറാക്കി ഒരു ആൽബം ഉണ്ടാക്കാൻ ശ്രമിക്കണം. സ്കൂൾ തുറക്കുമ്പോൾ ഈ ആൽബം അധ്യാപകരേയും, കൂട്ടുകാരെയും കാണിച്ചു കൊടുക്കണം.)


5 Comments

Dhananjay.R.Rag · 19/12/2020 at 1:54 PM

മൂന്നാമെത്തെ പ്രവർത്തനമായ പക്ഷി വിശേഷം എന്റെ നാലാം ക്ലാസിലെപാഠഭാഗവുമായി ബന്ധെട്ടതായിരുന്നു.
അതുകൊണ്ട് കൂടുതൽ എളുപ്പമായി തോന്നി.
പക്ഷിയെക്കുറിച്ച് കുറിപ്പും എഴുതി.

Anurag. M. R · 19/12/2020 at 7:32 PM

വളരെ രസക്കരമായിരിക്കുന്നു

ശ്രീനന്ദ · 22/12/2020 at 10:25 AM

ഇതുവരെ അറിയാത്ത ഒരു അനുഭവം

Rithin Ratheesh · 22/12/2020 at 3:37 PM

നല്ല ചിന്തകൾ കുട്ടികളിൽ വളർത്തി എടുക്കാൻ കഴിയും. വളരെ ആസ്വദിക്കുന്നുണ്ട്. പ്രവർത്തനം ചെയ്യാൻ കഴിവതും ശ്രേമിക്കുന്നുണ്ട്.

Sivathmana. R. A · 28/12/2020 at 12:56 PM

Very interesting

Comments are closed.