ഹയർസെക്കണ്ടറി – പ്രവർത്തനം 10 – അളവുകൾ

പ്രവർത്തനം 10 – അളവുകൾ 2019 ജൂണിലെ ശാസ്ത്രകേരളത്തിൽ അളവുകളെ കുറിച്ചുള്ള 4 ലേഖനങ്ങൾ ഉണ്ട്. ‘അളവുകളുടെ ലഘു ചരിത്രം’ ‘മാറ്റമില്ലാത്ത യൂണിറ്റുകളും മറ്റു കാര്യങ്ങളും’, ‘പുനർനിർവചിക്കപ്പെട്ട യൂണിറ്റുകൾ’, ‘അളവുകളുടെ തത്വശാസ്ത്രം’ എന്നിവയാണത്. കൂടാതെ അളവുകളുടെ ഒരു ചിത്രീകരണവും ഉണ്ട്. അവയൊക്കെ ഒന്ന് വായിച്ചു നോക്കിക്കോളൂ. അളവുകൾ എടുക്കാനായി പല രീതികളും പല തരത്തിലുള്ള ഉപകരണങ്ങളും പണ്ട് ഉപയോഗിച്ചിരുന്നു. അളവിന്റെ യൂണിറ്റുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ ശ്രമങ്ങളിൽ നിന്നാണ് ഇന്ന് Read more…

ഹയർസെക്കണ്ടറി -പ്രവർത്തനം 9 -മാന്ത്രികത കണ്ടെത്താം

പ്രവർത്തനം 9 –മാന്ത്രികത കണ്ടെത്താം അഞ്ച് നാണയങ്ങൾ കയ്യിലെടുക്കുക. ഈ ചതുരത്തിൽ നിന്ന് ഒരു സംഖ്യ തിരഞ്ഞെടുക്കൂ. അതിൽ ഒരു നാണയം വെക്കുക. പ്രവർത്തനം 9 നാണയം വെച്ച സംഖ്യയുടെ വരിയിലും നിരയിലും ഉള്ള മറ്റു സംഖ്യകൾ സ്ട്രൈക്ക് ചെയ്തു കളയാം (അതിനായി കടലാസ് കഷണങ്ങൾ കൊണ്ട് അവ മറച്ചു വെക്കാം). ഇത് 3 തവണ കൂടി ആവർത്തിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഒരു സംഖ്യ അവശേഷിക്കും. ( ഉദാഹരണത്തിനു ആദ്യം Read more…

ഹയർസെക്കണ്ടറി – പ്രവർത്തനം 8 – അടുക്കളയില്‍ നിന്ന്  ആവർത്തനപ്പട്ടികയിലേയ്ക്ക്..

പ്രവർത്തനം 8 – അടുക്കളയില്‍ നിന്ന് ആവർത്തനപ്പട്ടികയിലേയ്ക്ക്.. മൂലകങ്ങളുടെ പാർപ്പിടമാണല്ലോ ആവർത്തനപ്പട്ടിക. വിവിധ ശാസ്ത്രശാഖകളെ ബന്ധിപ്പിക്കുന്ന കണ്ണിയായും അത് നിലനിൽക്കുന്നു. ആവർത്തനപ്പട്ടികയിലെ സ്ഥാനം കൊണ്ടു തന്നെ ഒരു വസ്തുവിന്റെ സ്വഭാവ സവിശേഷതകൾ പ്രവചിക്കാനാവും. നിങ്ങളുടെ അടുക്കളയിലുള്ള ഭക്ഷണപദാർത്ഥങ്ങളിൽ ഏതെല്ലാം മൂലകങ്ങളാണ്, സംയുക്ത രൂപത്തിലും, അല്ലാതെയും ഉപയോഗിക്കപ്പെടുന്നത് എന്ന് പട്ടികപ്പെടുത്താമോ. പട്ടികപ്പെടുത്തിയതിന് ശേഷം ആവർത്തനപ്പട്ടിക വരച്ച് അടുക്കളയിലുള്ള മൂലകങ്ങളും സംയുക്ത രൂപത്തിലുള്ള മൂലകങ്ങളും അടയാളപ്പെടുത്തൂ. മൂലകങ്ങളും സംയുക്തങ്ങളും വ്യത്യസ്ത നിറങ്ങളിൽ അടയാളപ്പെടുത്തൂ. Read more…

ഹയർസെക്കണ്ടറി – പ്രവർത്തനം 7 – ഗലീലിയോയുടെ കാഴ്ചകൾ 

പ്രവർത്തനം 7 – ഗലീലിയോയുടെ കാഴ്ചകൾ  2020 ഡിസംബർ 21 ന് രസകരമായ ഒരു സംഭവം നടക്കുകയാണ്. സൗരയൂഥത്തിലെ വൻഗ്രഹങ്ങളായ വ്യാഴവും ശനിയും ആകാശത്ത് വളരെ അടുത്തടുത്തായി അന്ന് കാണപ്പെടും. ഇവയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും. അത് മനോഹരമായ ഒരു കാഴ്ചയായിരിക്കും. നിങ്ങളവ കാണാന്‍ ശ്രമിക്കുമല്ലോ. വിശദാംശങ്ങളറിയാൻ ലൂക്ക നോക്കുക. (ഡിസംബർ 21ന് ഗ്രഹയോഗം – വ്യാഴവും ശനിയും പുണരുന്നത് കാണാം) 1610 ജനുവരി 7 ന് വ്യാഴത്തെ Read more…

ഹയർസെക്കണ്ടറി – പ്രവർത്തനം 6 -വിമർശിക്കാം വിലയിരുത്താം

പ്രവർത്തനം 6 – വിമർശിക്കാം വിലയിരുത്താം ‘MAN’ എന്ന ഹ്രസ്വചിത്രത്തിന്റെ ലിങ്ക് ആണ് ചുവടെ ചേർത്തിട്ടുള്ളത്.ലിങ്കിൽ പോയി അതൊന്ന് കാണൂ. https://youtu.be/MTTr7RGH37c കണ്ടല്ലോ അല്ലേ? എന്തു തോന്നുന്നു. എല്ലാ മനുഷ്യരും ഇതുപോലെ തന്നെയാണോ? ‘MAN’എന്ന ഹ്രസ്വചിത്രത്തെ വിമർശനാത്മകമായി വിലയിരുത്തി ഒരു ചെറു ലേഖനം തയ്യാറാക്കൂ. ചിത്രം മറ്റുള്ളവ രെക്കൂടി കാണിച്ച് ഒരു ചർച്ച സംഘടിപ്പിക്കൂ. വിഷയാവതരണമെന്ന നിലയിൽ നിങ്ങൾ തയ്യാറാക്കിയ ലേഖനം അവതരിപ്പിക്കൂ. വിലയിരുത്താൻ മറക്കരുതേ. സിനിമ ശ്രദ്ധയോടെ കണ്ടു. Read more…

ഹയർസെക്കണ്ടറി – പ്രവർത്തനം 5 – ഒരുങ്ങാം ഒരു യാത്രയ്ക്ക്

പ്രവർത്തനം 5 – ഒരുങ്ങാം ഒരു യാത്രയ്ക്ക് 2020 മാർച്ച് മാസം ശാസ്ത്രകേരളം യാത്രകളെ സംബന്ധിച്ച് പ്രാഥമിക പരിചയത്തിന് സഹായിക്കുന്ന ലക്കമാണ്.”മനുഷ്യന്റെ ആദ്യത്തെ അതിദീർഘയാത്ര” ഒന്ന് പുനരാവിഷ്കരിക്കാൻ പോൾ സലോ പെക് എന്ന അമേരിക്കൻ പത്രപ്രവർത്തകൻ വടക്കുപടിഞ്ഞാറേ ആഫ്രിക്കയിൽ നിന്നു തുടങ്ങി തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള മുനമ്പു വരെ നടത്തിയ യാത്രയെ വിശദീകരിക്കുന്ന ലേഖനം മുതൽ ‘പഠനയാത്രയാകേണ്ട യാത്രകൾ ‘ വരെ വൈവിധ്യമാർന്ന ലേഖനങ്ങൾ ശാസ്ത്ര കേരളത്തിലുണ്ട്. പഴയ Read more…

ഹയർസെക്കണ്ടറി – പ്രവർത്തനം 4 – വിവേചനത്തിന്റെ നാൾവഴികൾ

പ്രവർത്തനം 4 – വിവേചനത്തിന്റെ നാൾവഴികൾ “മനുഷ്യന്റെ പുരോഗതിയിൽ അവൻ നടത്തിയ കണ്ടുപിടുത്തങ്ങൾക്ക് വലിയ പങ്കുണ്ട്. തീയുടെയും ചക്രത്തിന്റെയും കണ്ടുപിടുത്തം അവന്റെ ജീവിതയാത്രയെ കൂടുതൽ മുന്നോട്ട് നയിച്ചു. കൃഷി ചെയ്യാൻ തുടങ്ങിയ അവൻ പുതിയ കുതിപ്പിന് തയ്യാറാവുകയായിരുന്നു….” മുകളിൽ പറഞ്ഞ വാചകങ്ങളിലൂടെ ഒന്ന് കടന്നു പോയി നോക്കൂ. മനുഷ്യനെ സൂചിപ്പിക്കാൻ പ്രയോഗിച്ച സർവ്വ നാമങ്ങളെല്ലാം അവൻ എന്നാണ്. അവൾ എവിടേയും കടന്നു വരുന്നില്ല. എന്തേ ഇങ്ങനെ? ശാസ്ത്രജ്ഞർ എന്നതിനേക്കാൾ ശാസ്ത്രജ്ഞന്മാർ Read more…

ഹയർസെക്കണ്ടറി – പ്രവർത്തനം 3 – ചെറിയ വരയും വലിയ കാര്യവും

പ്രവർത്തനം 3 – ചെറിയ വരയും വലിയ കാര്യവും കൂട്ടുകാരേ, നിങ്ങൾക്ക് കാർട്ടൂണുകൾ ഇഷ്ടമാണല്ലോ അല്ലേ? വലിയ കാര്യങ്ങൾ ലളിതമായി പറയുന്ന ഒരു ശൈലി നമുക്ക് പല കാർട്ടൂണുകളിലും കാണാം.  കാർട്ടൂണുകളെ സംബന്ധിച്ച ഒരു പ്രവർത്തനം ചെയ്താലോ? ശാസ്ത്രകേരളം 2019 മേയ് ലക്കത്തിലെ ‘ലോകയുദ്ധവും സാമ്രാജ്യത്വവും’ എന്ന ലേഖനത്തിൽ ചില കാർട്ടൂണുകൾ കാണാം. ഈ കാർട്ടൂണുകൾ നിങ്ങളുടെ കാഴ്ചപ്പാടിൽ വിശകലനം ചെയ്തു നോക്കൂ. അതിൽ ഉപയോഗിച്ച വരയുടെ ശൈലി, ഭാഷ Read more…

ഹയർസെക്കണ്ടറി -പ്രവർത്തനം 2 – കുറിക്ക് കൊള്ളേണ്ട വാക്കുകൾ

പ്രവർത്തനം 2 കുറിക്ക് കൊള്ളേണ്ട വാക്കുകൾ 2020 ഒക്ടോബർ ലക്കം ശാസ്ത്രകേരളത്തിൽ ഇന്ത്യൻ ഭരണഘടനയുടെ മുഖവാചകം എന്നൊരു ലേഖനം ഉണ്ട്. ഈ ലേഖനം ഒന്ന് സൂക്ഷ്മമായി വായിക്കൂ. മുഖവാചകത്തിന്റെ ചിത്രം ലേഖനത്തിൽ ഉണ്ട്. അതിൽ വലിയ അക്ഷരങ്ങളിൽ കൊടുത്ത JUSTICE, LIBERTY, EQUALITY, FRATERNITYഎന്നീ വാക്കുകൾ കണ്ടില്ലേ. എന്തായിരിക്കും  ഈ വാക്കുകൾ കൊണ്ട് രാഷ്ട്രശില്പികൾ  വിഭാവനം ചെയതിട്ടുണ്ടാവുക. ഒന്ന് ആലോചിക്കൂ. വർത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ വാക്കുകളുടെ പ്രസക്തി ബോധ്യപ്പെടുത്തുന്ന Read more…

ഹയർസെക്കണ്ടറി – പ്രവർത്തനം 1 – പ്രതിരോധത്തിന്റെ ശാസ്ത്രവഴികൾ 

പ്രവർത്തനം 1 – പ്രതിരോധത്തിന്റെ ശാസ്ത്രവഴികൾ  2020 മാർച്ച് ലക്കം ശാസ്ത്രകേരളത്തിന്റെ എഡിറ്റോറിയൽ കൊറോണ വൈറസിനെ പ്രതിരോധിച്ച ശാസ്ത്രവഴികൾ എന്നതാണ്. കോവിഡ് വ്യാപനം മാറ്റിമറിച്ച,സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങൾ ഒരു സ്കൂൾ മാഗസിൻ തയ്യാറാക്കുകയാണ്. 2021 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പുറത്തിറങ്ങുന്ന മാഗസിന്റെ എഡിറ്റോറിയൽ തയ്യാറാക്കുക. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്കയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ നിങ്ങളെ സഹായിക്കും. (ലൂക്ക കോവിഡ് വിജ്ഞാനകോശം ഡൌൺലോഡ് ചെയ്യാം) തയ്യാറാക്കിയ എഡിറ്റോറിയൽ Read more…