ഹയർസെക്കണ്ടറി – പ്രവർത്തനം 8 – അടുക്കളയില്‍ നിന്ന്  ആവർത്തനപ്പട്ടികയിലേയ്ക്ക്..

Published by eduksspadmin on

പ്രവർത്തനം 8 – അടുക്കളയില്‍ നിന്ന് ആവർത്തനപ്പട്ടികയിലേയ്ക്ക്..


മൂലകങ്ങളുടെ പാർപ്പിടമാണല്ലോ ആവർത്തനപ്പട്ടിക. വിവിധ ശാസ്ത്രശാഖകളെ ബന്ധിപ്പിക്കുന്ന കണ്ണിയായും അത് നിലനിൽക്കുന്നു. ആവർത്തനപ്പട്ടികയിലെ സ്ഥാനം കൊണ്ടു തന്നെ ഒരു വസ്തുവിന്റെ സ്വഭാവ സവിശേഷതകൾ പ്രവചിക്കാനാവും. നിങ്ങളുടെ അടുക്കളയിലുള്ള ഭക്ഷണപദാർത്ഥങ്ങളിൽ ഏതെല്ലാം മൂലകങ്ങളാണ്, സംയുക്ത രൂപത്തിലും, അല്ലാതെയും ഉപയോഗിക്കപ്പെടുന്നത് എന്ന് പട്ടികപ്പെടുത്താമോ. പട്ടികപ്പെടുത്തിയതിന് ശേഷം ആവർത്തനപ്പട്ടിക വരച്ച് അടുക്കളയിലുള്ള മൂലകങ്ങളും സംയുക്ത രൂപത്തിലുള്ള മൂലകങ്ങളും അടയാളപ്പെടുത്തൂ.
മൂലകങ്ങളും സംയുക്തങ്ങളും വ്യത്യസ്ത നിറങ്ങളിൽ അടയാളപ്പെടുത്തൂ.