ഹയർസെക്കണ്ടറി – പ്രവർത്തനം 3 – ചെറിയ വരയും വലിയ കാര്യവും

Published by eduksspadmin on

പ്രവർത്തനം 3 – ചെറിയ വരയും വലിയ കാര്യവും



കൂട്ടുകാരേ, നിങ്ങൾക്ക് കാർട്ടൂണുകൾ ഇഷ്ടമാണല്ലോ അല്ലേ? വലിയ കാര്യങ്ങൾ ലളിതമായി പറയുന്ന ഒരു ശൈലി നമുക്ക് പല കാർട്ടൂണുകളിലും കാണാം. 
കാർട്ടൂണുകളെ സംബന്ധിച്ച ഒരു പ്രവർത്തനം ചെയ്താലോ? ശാസ്ത്രകേരളം 2019 മേയ് ലക്കത്തിലെ ‘ലോകയുദ്ധവും സാമ്രാജ്യത്വവും’ എന്ന ലേഖനത്തിൽ ചില കാർട്ടൂണുകൾ കാണാം. ഈ കാർട്ടൂണുകൾ നിങ്ങളുടെ കാഴ്ചപ്പാടിൽ വിശകലനം ചെയ്തു നോക്കൂ. അതിൽ ഉപയോഗിച്ച വരയുടെ ശൈലി, ഭാഷ ഉപയോഗിക്കുന്ന മാർഗ്ഗം, സാമൂഹ്യ വിമർശനത്തിന്റെ രീതി, അവലംബിച്ച വസ്തുതകൾ ഒക്കെ നിങ്ങൾക്ക് പരിശോധിക്കാം. അതു പോലെ ഈ കാർട്ടൂണുകൾ നിങ്ങളുടെ കുടുംബാംഗങ്ങൾ എങ്ങിനെ കാണുന്നു എന്നും അന്വേഷിച്ചു നോക്കൂ. കാർട്ടൂണുകൾ നമ്മുടെ ഉള്ളിലെ പൊതുബോധത്തേയും ചായ്‌വുകളെയും ശക്തിപ്പെടുത്തുകയോ ചോദ്യം ചെയ്യുകയോ  ചെയ്യുന്നുണ്ടോ? ഒരു കുടുംബചർച്ച നടത്തി റിപ്പോർട്ട് തയ്യാറാക്കുക.