ഹയർസെക്കണ്ടറി – പ്രവർത്തനം 1 – പ്രതിരോധത്തിന്റെ ശാസ്ത്രവഴികൾ 

Published by eduksspadmin on

പ്രവർത്തനം 1 – പ്രതിരോധത്തിന്റെ ശാസ്ത്രവഴികൾ 


2020 മാർച്ച് ലക്കം ശാസ്ത്രകേരളത്തിന്റെ എഡിറ്റോറിയൽ കൊറോണ വൈറസിനെ പ്രതിരോധിച്ച ശാസ്ത്രവഴികൾ എന്നതാണ്. കോവിഡ് വ്യാപനം മാറ്റിമറിച്ച,സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങൾ ഒരു സ്കൂൾ മാഗസിൻ തയ്യാറാക്കുകയാണ്. 2021 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പുറത്തിറങ്ങുന്ന മാഗസിന്റെ എഡിറ്റോറിയൽ തയ്യാറാക്കുക. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്കയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ നിങ്ങളെ സഹായിക്കും. (ലൂക്ക കോവിഡ് വിജ്ഞാനകോശം ഡൌൺലോഡ് ചെയ്യാം) തയ്യാറാക്കിയ എഡിറ്റോറിയൽ ക്ലാസ്സ്തല വാട്സപ്പ് ഗ്രൂപ്പുകളിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും പങ്കുവെക്കൂ..

സ്വയം വിലയിരുത്താം. വിഷയത്തോട് നീതി പുലർത്തി ,മുഖപ്രസംഗത്തിന്റെ ശൈലി, രൂപഘടന എന്നിവ ഉൾക്കൊണ്ട് എഡിറ്റോറിയൽ തയ്യാറാക്കിയിട്ടുണ്ട്.