ഹയർസെക്കണ്ടറി -പ്രവർത്തനം 9 -മാന്ത്രികത കണ്ടെത്താം
പ്രവർത്തനം 9 –മാന്ത്രികത കണ്ടെത്താം
അഞ്ച് നാണയങ്ങൾ കയ്യിലെടുക്കുക. ഈ ചതുരത്തിൽ നിന്ന് ഒരു സംഖ്യ തിരഞ്ഞെടുക്കൂ. അതിൽ ഒരു നാണയം വെക്കുക. പ്രവർത്തനം 9 നാണയം വെച്ച സംഖ്യയുടെ വരിയിലും നിരയിലും ഉള്ള മറ്റു സംഖ്യകൾ സ്ട്രൈക്ക് ചെയ്തു കളയാം (അതിനായി കടലാസ് കഷണങ്ങൾ കൊണ്ട് അവ മറച്ചു വെക്കാം). ഇത് 3 തവണ കൂടി ആവർത്തിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഒരു സംഖ്യ അവശേഷിക്കും. ( ഉദാഹരണത്തിനു ആദ്യം 18 തിരഞ്ഞെടുത്ത് നാണയം വെക്കുന്നു എന്ന് കരുതുക. 9,10,12,14 എന്ന സംഖ്യകളും 12,13,14,16 എന്ന സംഖ്യകളും മറക്കേണ്ടി വരും. രണ്ടാമതായി 12 ൽ നാണയം വെക്കുന്നു എന്നിരിക്കട്ടെ. പിന്നീട് 8, അതിനുശേഷം 5.ഇത്രയും ചെയ്ത് കഴിയുമ്പോൾ ഒരു സംഖ്യ ശേഷിക്കും. അത് 3 ആയിരിക്കും.) ഇപ്പോൾ നാണയങ്ങൾ ഇരിക്കുന്ന സംഖ്യകൾ 18, 12, 8, 5, 3 എന്നിവയാണു. ഇവ തമ്മിൽ കൂട്ടിയാൽ 46 കിട്ടും.
നാണയങ്ങൾ വച്ച ചതുരങ്ങളിലെ സംഖ്യകൾ കൂട്ടി കിട്ടുന്ന ഉത്തരത്തിന്റെ പ്രത്യേകത കണ്ടെത്താൻ കഴിഞ്ഞോ? ഇത് കണ്ടെത്തി കഴിഞ്ഞാൽ ഇതിനെ ഒരു രസകരമായ മാജിക്ക് ആയി നിങ്ങളുടെ കൂട്ടുകാർക്ക് എങ്ങനെ അവതരിപ്പിക്കാം. ഇതിനെ കൂടുതൽ രസകരമായി അവതരിപ്പിക്കാൻ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ ശ്രമിക്കും?
1 Comment
Suhana fathima · December 15, 2020 at 6:14 pm
ഈ question ഉം ഞാൻ ചയ്തു
Comments are closed.