ഹയർസെക്കണ്ടറി -പ്രവർത്തനം 2 – കുറിക്ക് കൊള്ളേണ്ട വാക്കുകൾ

Published by eduksspadmin on

പ്രവർത്തനം 2 കുറിക്ക് കൊള്ളേണ്ട വാക്കുകൾ

2020 ഒക്ടോബർ ലക്കം ശാസ്ത്രകേരളത്തിൽ ഇന്ത്യൻ ഭരണഘടനയുടെ മുഖവാചകം എന്നൊരു ലേഖനം ഉണ്ട്. ഈ ലേഖനം ഒന്ന് സൂക്ഷ്മമായി വായിക്കൂ. മുഖവാചകത്തിന്റെ ചിത്രം ലേഖനത്തിൽ ഉണ്ട്. അതിൽ വലിയ അക്ഷരങ്ങളിൽ കൊടുത്ത JUSTICE, LIBERTY, EQUALITY, FRATERNITYഎന്നീ വാക്കുകൾ കണ്ടില്ലേ.

എന്തായിരിക്കും  ഈ വാക്കുകൾ കൊണ്ട് രാഷ്ട്രശില്പികൾ  വിഭാവനം ചെയതിട്ടുണ്ടാവുക. ഒന്ന് ആലോചിക്കൂ. വർത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ വാക്കുകളുടെ പ്രസക്തി ബോധ്യപ്പെടുത്തുന്ന പ്രഭാഷണം തയ്യാറാക്കൂ.മൊബൈലിൽ റെക്കോർഡ് ചെയ്ത് മറ്റുള്ളവരെ കേൾപ്പിക്കൂ.



https://youtu.be/0UzKD8rZCc0

എന്തിനാണു ഭരണഘടന, എന്തുകൊണ്ട് ഭരണഘടന എന്ന ഈ വീഡിയോയിലെ വിശദീകരണങ്ങളിൽ നിന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ച കാര്യങ്ങളും കുറിച്ച് വെക്കണം.