ഹൈസ്കൂൾ – പ്രവർത്തനം 10 മാന്ത്രിക ചതുരം

പ്രവർത്തനം 10 മാന്ത്രിക ചതുരം മാന്ത്രിക ചതുരങ്ങളെ പറ്റി എല്ലാവരും കേട്ടു കാണും. സാധാരണ ഗതിയിൽ ഇവയുടെ പ്രത്യേകത ഏത് ദിശയിൽ കൂട്ടിയാലും ഒരേ സംഖ്യ ഉത്തരമായി കിട്ടുന്നു എന്നതാണു. എന്നാൽ പ്രത്യക്ഷത്തിൽ ഒരു പ്രത്യേകതയും തോന്നാത്ത ഈ ചതുരം നോക്കൂ. ഇതും ഒരു മാന്ത്രിക ചതുരമാണ്. എന്താണു ഇതിന്റെ മാന്ത്രികത എന്ന് കണ്ടുപിടിക്കാൻ നോക്കിയാലോ? ഒരു പേപ്പറിൽ ഈ സംഖ്യകൾ താഴെ കാണുന്നത് പോലെ എഴുതി വെക്കൂ. എന്നിട്ട് Read more…

ഹൈസ്കൂൾ – പ്രവർത്തനം 9- കള്ളികൾക്കൊരു ചോദ്യം

പ്രവർത്തനം 9- കള്ളികൾക്കൊരു ചോദ്യം ശാസ്ത്രകേരളത്തിൽ നിങ്ങൾ സ്ഥിരമായി പദപ്രശ്നവും പ്രശ്നോത്തരിയും കണ്ടിട്ടുണ്ടാവുമല്ലോ? നിങ്ങളുടെ കയ്യിലുള്ള ലക്കങ്ങളിലെ ശാസ്ത്രകേരളം മാസികയിലെ പദപ്രശ്നവും പ്രശ്നോത്തരിയും ഒന്ന് വായിച്ചുനോക്കൂ. എല്ലായ്പ്പോഴും ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തൽ ആണല്ലോ നമ്മൾ ചെയ്യുന്നത്? എന്നാൽ ഇത്തവണ ചോദ്യങ്ങൾ നമുക്ക് ഉണ്ടാക്കാൻ ശ്രമിച്ചാലോ? ഒരു പദപ്രശ്നമോ പ്രശ്നോത്തരിയോ ആവാം. പത്ത് ചോദ്യങ്ങൾ ഉള്ള പ്രശ്നോത്തരി അല്ലെങ്കിൽ 6 x 6 ചതുരം പദപ്രശ്നം. എന്തിനെ പറ്റി എന്നല്ലേ? കൂട്ടുകാർക്ക് Read more…

ഹൈസ്കൂൾ – പ്രവർത്തനം 8- മേലളവുകൾ 

പ്രവർത്തനം 8- മേലളവുകൾ  2019 ജൂണിലെ ശാസ്ത്ര കേരളത്തിൽ അളവുകളെ കുറിച്ചുള്ള 4 ലേഖനങ്ങൾ ഉണ്ട്. ‘അളവുകളുടെ ലഘു ചരിത്രം’ , ‘മാറ്റമില്ലാത്ത യൂണിറ്റുകളും മറ്റു കാര്യങ്ങളും ‘,പുനർനിർവചിക്കപ്പെട്ട യൂണിറ്റുകൾ ‘, ‘അളവുകളുടെ തത്വശാസ്ത്രം’ എന്നിവയാണത്. കൂടാതെ അളവുകളുടെ ഒരു ചിത്രീകരണവും ഉണ്ട്. അവയൊക്കെ ഒന്ന് വായിച്ചു നോക്കിക്കോളൂ. അളവുകൾ എടുക്കാനായി പല രീതികളും പല തരത്തിലുള്ള ഉപകരണങ്ങളും പണ്ട് ഉപയോഗിച്ചിരുന്നു. അളവിന്റെ യൂണിറ്റുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ ശ്രമങ്ങളിൽ Read more…

ഹൈസ്കൂൾ – പ്രവർത്തനം 7- അവശ്യസാധനക്കൂട

പ്രവർത്തനം 7- അവശ്യസാധനക്കൂട കൂട്ടുകാരേ, കുറച്ചു നാളുകളായി പ്രളയങ്ങളും ചുഴലിക്കൊടുങ്കാറ്റുകളും കടൽക്ഷോഭങ്ങളും ഉരുൾപൊട്ടലുകളും മഹാമാരികളും ഒക്കെയായി ഈ പ്രകൃതി നമ്മളെ വട്ടം ചുറ്റിക്കുകയാണല്ലോ. അങ്ങനങ്ങു വിട്ടു കൊടുക്കില്ലെന്ന് നമ്മളും തീരുമാനമെടുത്തിട്ടുണ്ട്. അപ്പോൾ അതുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനമായാലോ? ഇത്തരം ദുരന്തങ്ങൾ ഒക്കെ വരാൻ സാധ്യതയുണ്ടാവുമ്പോ ൾ തന്നെ അടിയന്തിര സഹായത്തിനായുള്ള ഒരു കിറ്റ് (emergency kit) തയ്യാറാക്കണം എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാവുമല്ലോ. അത്യാവശ്യത്തിനു വീട് ഉപേക്ഷിച്ചു പോവുകയാണെങ്കിലോ വീട്ടിനുള്ളിലോ മറ്റെവിടെയെങ്കിലുമോ Read more…

ഹൈസ്കൂൾ – പ്രവർത്തനം 6 – കാണാം ആസ്വദിയ്ക്കാം

പ്രവർത്തനം 6 – കാണാം ആസ്വദിയ്ക്കാം SHELTERഎന്ന ഹ്രസ്വചിത്രത്തിന്റെ ലിങ്ക് ആണ് ചുവടെ ചേർത്തിട്ടുള്ളത്.ലിങ്കിൽ പോയി അതൊന്ന് കാണൂ.. htps://youtu.be/9orPDE4M0eYt കണ്ടല്ലോ അല്ലേ? എന്തു തോന്നുന്നു. SHELTER എന്ന ഹ്രസ്വചിത്രത്തിന്റെ ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാക്കൂ..സിനിമ മറ്റുള്ളവരെക്കൂടി കാണിച്ച് ഒരു ചർച്ച സംഘടിപ്പിക്കൂ. വിഷയാവതരണമെന്ന നിലയിൽ നിങ്ങൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പ് ലേഖനം അവതരിപ്പിക്കൂ. വിലയിരുത്താൻ മറക്കരുതേ. സിനിമ ശ്രദ്ധയോടെ കണ്ടു.  ആസ്വാദനക്കുറിപ്പ് എഴുതി. ചർച്ചയിൽ അവതരിപ്പിച്ചു.

ഹൈസ്കൂൾ – പ്രവർത്തനം 5 – ഏഴ് നിറമുള്ള മഴവില്ല് 

പ്രവർത്തനം 5 – ഏഴ് നിറമുള്ള മഴവില്ല്  2020 ആഗസ്റ്റ് ലക്കം ശാസ്ത്ര കേരളത്തിലെ ഏഴ് നിറമുള്ള മഴവില്ല് എന്ന ലേഖനം വായിച്ചില്ലേ? മഴവില്ലിന്റെ മനോഹാരിതയ്ക്ക് പിന്നിലെ ശാസ്ത്രം അതിൽ രസകരമായി വിവരിച്ചിട്ടുണ്ട്. വെള്ളത്തുള്ളികളിലൂടെ പ്രകാശം കടന്നു പോകുമ്പോൾ മാത്രമാണോ ധവള പ്രകാശത്തിലെ ഏഴു നിറങ്ങളും നാം വെവ്വേറെ കണ്ടിട്ടുള്ളത്? ഒന്ന് ചിന്തിച്ച് നോക്കൂ. പ്രിസത്തിലൂടെ പ്രകാശം കടത്തി വിട്ട് ഏഴ് നിറങ്ങളേയും വേർതിരിച്ച് കാണുന്ന പരീക്ഷണം ക്ലാസ്സ് മുറികളിൽ Read more…

ഹൈസ്കൂൾ – പ്രവർത്തനം 4 -അമ്മക്കൈകൾ

പ്രവർത്തനം 4 –അമ്മക്കൈകൾ കണ്ടിട്ടുണ്ടോ നേരം പുലരുന്നതിനു മുമ്പേ അമ്മയ്ക്ക് ഒരായിരം കൈകൾ മുളയ്ക്കുന്നത്.. പല നീളത്തിലുള്ള അമ്മക്കൈകൾ… പിന്നെ, പകുത്തു നൽകുകയായി അമ്മ ഓരോരുത്തർക്കും ഓരോ കൈകളെ. ചായക്കപ്പിൽ നിന്നും പറന്നുപോകാൻ തിടുക്കം കൂട്ടുന്ന ചൂടിനെ അണഞ്ഞുപിടിച്ച് ഉമ്മറത്തേക്കു നീളുന്ന അമ്മക്കൈ അച്ഛനുള്ളതാണ്. എങ്കിലല്ലേ , ചവയ്ക്കാതെ വിഴുങ്ങുന്ന പത്രവാർത്തകൾ അച്ഛന്റെ തൊണ്ടയിൽ കുടുങ്ങാതിരിക്കൂ.. ദോശക്കല്ലിനോട് പിണങ്ങി മുഖം കറുപ്പിക്കാനൊരുങ്ങുന്ന ദോശയ്ക്കുള്ളതാണത്രേ ഒന്ന്‌.. പിന്നൊന്ന്, കലത്തിനുള്ളിൽ ചാടിമറിഞ്ഞ് കുസ്യതി Read more…

ഹൈസ്കൂൾ – പ്രവർത്തനം 3 – ഇഴയുന്ന കൂട്ടുകാർ

പ്രവർത്തനം 3 – ഇഴയുന്ന കൂട്ടുകാർ വീട്ടിലിരുന്ന് മുഷിഞ്ഞപ്പോഴാണ് നീനു പുറത്തിറങ്ങിയത്. ഒന്ന് നടക്കാം. വയൽ വരമ്പിലൂടെ നീനു നടന്നു തുടങ്ങി. കുറച്ച് ദൂരം പോയതേ ഉള്ളൂ. “അയ്യോ, പാമ്പ്”.നീനുവിന്റെ ഉള്ളിലെ ഭയം ശബ്ദമായി പുറത്തു ചാടി. നീനുവിന്റെ വെപ്രാളം കണ്ടപ്പോൾ നീർക്കോലിക്ക് ചിരി പൊട്ടി. നീർക്കോലി പറഞ്ഞു തുടങ്ങി. “ഏയ്…. കുട്ടീ.. പേടിക്കേണ്ട. ഞാൻ നീർക്കോലിയാ… ഞങ്ങൾക്ക് വിഷമില്ല.പക്ഷെ മനുഷ്യർക്ക് ഞങ്ങളേയും പേടിയാ… നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും Read more…

ഹൈസ്കൂൾ – പ്രവർത്തനം 2 – ഇല അടുക്കള

പ്രവർത്തനം 2 – ഇല അടുക്കള പ്രകൃതിയിലെ അത്ഭുതകരമായ പ്രതിഭാസങ്ങളിലൊന്നാണ് പ്രകാശസംശ്ലേഷണം. പ്രകാശത്തിന്റെ സാന്നിധ്യത്തിൽ ഹരിത കണത്തിൽ വെച്ച് കാർബൺ ഡൈ ഓക്സൈഡും ജലവും ചേർന്ന് അന്നജം നിർമ്മിച്ചു കൊണ്ട് പ്രകാശോർജ്ജത്തെ രാസോർജ്ജമാക്കി മാറ്റുന്ന സങ്കീർണപ്രക്രിയയാണ് പ്രകാശസംശ്ലേഷണം.പ്രൈമറി ക്ലാസ്സ് മുതൽ നമ്മൾ ഇത് കേൾക്കുന്നുണ്ട്. 2019 മെയ് മാസത്തെ ശാസ്ത്ര കേരളത്തിൽ പ്രകാശസംശ്ലേഷണത്തിന് ഒരു ആമുഖം എന്ന ലേഖനത്തോടൊപ്പുമുള്ള കാർട്ടൂണിൽ “ഓരോ ഇലയും ഒരു അടുക്കളയാണ് കുട്ടാ ” എന്ന് Read more…

ഹൈസ്കൂൾ – പ്രവർത്തനം 1 – ഇനിയും മരിക്കാത്തവരോട്

പ്രവർത്തനം 1 – ഇനിയും മരിക്കാത്തവരോട് കലഹവും ഏറ്റുമുട്ടലുമെല്ലാം ജീവലോകത്ത് സ്വാഭാവികമാണ്. ഇരതേടുന്നതിന്റെയും ഇണ തേടുന്നതിന്റെയും ഭാഗമായി കലഹങ്ങളും ഏറ്റുമുട്ടലുകളും ജീവ ലോകത്ത് ഉണ്ടാവാറുണ്ട്. മാനവ സമൂഹത്തിന്റെ വളർച്ചയുടേയും വികാസത്തിന്റെയും ചരിത്രത്തിൽ മറ്റു പലതിനോടുമൊപ്പം യുദ്ധത്തിന്റെ ചരിത്രവുമുണ്ട്. പ്രകൃതിക്ക് മേലുള്ള അധിനിവേശത്തിന്റെ ഭാഗമായാണ് യുദ്ധങ്ങൾ പലതുമുണ്ടായത്. അതു കൊണ്ട് തന്നെയാണ് ഇനിയൊരു ലോക യുദ്ധം ഉണ്ടാവുകയാണെങ്കിൽ അത് ശുദ്ധജലത്തിന് വേണ്ടിയുള്ളതാകും എന്ന് പറയുന്നത്. യുദ്ധത്തിന് അധികാരവുമായി പ്രത്യക്ഷ ബന്ധമുണ്ട്. ഭൂമിയിലെ Read more…