ഹൈസ്കൂൾ – പ്രവർത്തനം 1 – ഇനിയും മരിക്കാത്തവരോട്

Published by eduksspadmin on

പ്രവർത്തനം 1 – ഇനിയും മരിക്കാത്തവരോട്

കലഹവും ഏറ്റുമുട്ടലുമെല്ലാം ജീവലോകത്ത് സ്വാഭാവികമാണ്. ഇരതേടുന്നതിന്റെയും ഇണ തേടുന്നതിന്റെയും ഭാഗമായി കലഹങ്ങളും ഏറ്റുമുട്ടലുകളും ജീവ ലോകത്ത് ഉണ്ടാവാറുണ്ട്. മാനവ സമൂഹത്തിന്റെ വളർച്ചയുടേയും വികാസത്തിന്റെയും ചരിത്രത്തിൽ മറ്റു പലതിനോടുമൊപ്പം യുദ്ധത്തിന്റെ ചരിത്രവുമുണ്ട്. പ്രകൃതിക്ക് മേലുള്ള അധിനിവേശത്തിന്റെ ഭാഗമായാണ് യുദ്ധങ്ങൾ പലതുമുണ്ടായത്. അതു കൊണ്ട് തന്നെയാണ് ഇനിയൊരു ലോക യുദ്ധം ഉണ്ടാവുകയാണെങ്കിൽ അത് ശുദ്ധജലത്തിന് വേണ്ടിയുള്ളതാകും എന്ന് പറയുന്നത്.
യുദ്ധത്തിന് അധികാരവുമായി പ്രത്യക്ഷ ബന്ധമുണ്ട്. ഭൂമിയിലെ സകല ജീവജാലങ്ങൾക്കും ഇനി ജനിക്കാനിരിക്കുന്നവർക്കും അവകാശപ്പെട്ടതാണ് പ്രകൃതി എന്നുള്ള മനോഭാവം എല്ലാവരിലും ഉണ്ടായാൽ മാത്രമേ പ്രകൃതി ചൂഷണത്തിനും അധികാരത്തിനും പദവിക്കും വേണ്ടിയുള്ള മനുഷ്യന്റെ ആർത്തി അവസാനിക്കൂ. യുദ്ധം സൃഷ്ടിക്കുന്ന കെടുതികൾ വിവരണാതീതമാണ്. യുദ്ധക്കെടുതിക്ക് ഇരയാവുന്നതിലധികവും പാവപ്പെട്ടവരാണ്. കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. യുദ്ധരംഗത്തു നിന്നുള്ള ചിത്രങ്ങൾ പലതും നിങ്ങളുടെ മനസ്സിലുണ്ടാകും.

2019മെയ് മാസത്തെ ശാസ്ത്രകേരളത്തിന്റെ പത്തൊമ്പതാം പേജിൽ ഒന്നാം ലോകമഹായുദ്ധത്തിന്റെ യുദ്ധമുഖത്തു നിന്നുള്ള ഒരു ചിത്രമുണ്ട്. ആ ചിത്രം നിങ്ങളോട് ചിലതൊക്കെ പറയുന്നില്ലേ. ഇനിയൊരു ലോക യുദ്ധം ഉണ്ടായാൽ ആരൊക്കെ ബാക്കിയാവും? അങ്ങനെ ബാക്കിയായവരോട് നിങ്ങൾക്കും ചിലത് പറയാനുണ്ടാവും.അവരോട് പറയാനുള്ള കാര്യങ്ങൾ ഒന്ന് പങ്കുവെക്കൂ. കത്ത്, വിവരണം, ചിത്രം, കാർട്ടൂൺ ,കവിത, കഥ തുടങ്ങി നിങ്ങൾക്കിഷ്ടപ്പെട്ട ഏത് വ്യവഹാര രൂപവും സ്വീകരിക്കാം. കൂടുതൽ വിവരങ്ങൾക്ക് ശാസ്ത്ര കേരളത്തിലെ ലേഖനങ്ങൾ നിങ്ങളെ സഹായിക്കും. കൂട്ടുകാർ, രക്ഷിതാക്കൾ തുടങ്ങിയവരുടെ സഹായവും തേടാം. പ്രവർത്തനം ചെയ്തു കഴിഞ്ഞാൽ അത് മറ്റുള്ളവരെ കാണിയ്ക്കണേ.അവരുടെ അഭിപ്രായം ആരായൂ… ഈ വിഷയവുമായി ബന്ധപ്പെട്ട ആശയങ്ങൾ സ്വാംശീകരിക്കാനായോ? സ്വാംശീകരിച്ച ആശയങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ നിങ്ങൾ സ്വീകരിച്ച വ്യവഹാര രൂപത്തിന് കഴിഞ്ഞിട്ടുണ്ടോ? നന്നായി അവതരിപ്പിക്കാനായോ? എന്നിങ്ങനെ ഒരു പരിശോധനകൂടിയാവാം.


42 Comments

Sneha Mahesh · 15/12/2020 at 3:36 PM

Thanks

Suhana fathima · 15/12/2020 at 6:16 PM

ഇതും ഞാൻ ചയ്തു

Rana fathima NO · 15/12/2020 at 9:49 PM

Ellam sheriyan

Abhinand.R.S · 16/12/2020 at 9:07 AM

Cartoon

Namira Mujeeb Rahman · 16/12/2020 at 12:24 PM

3rd World War is not Important. It is very dangerous to humans

Abhiya B · 16/12/2020 at 12:33 PM

Its a un positive mind

Anamika · 16/12/2020 at 3:24 PM

ഇനിയുള്ള യുദ്ധം തീർച്ചയായും ജലത്തിനുവേണ്ടി ആയിരിക്കും ഇന്ന് നമ്മൾ പണം കൊടുത്തു ജലം
വാങ്ങണ്ട അവസ്ഥയിലെത്തിയിരിക്കുന്നു യുദ്ധം ബാധിക്കുന്നത് കുറച്ച് പേരെ മാത്രം അല്ല ഈ സാഹചര്യം ബാധിക്കുന്നത് സർവ്വചരാചരങ്ങളെയും പക്ഷികളെയും മൃഗങ്ങളെയും മനുഷ്യരെയും ആണ്. ജലം കിട്ടാതെ തമ്മിൽ തല്ലുന്ന അവസ്ഥ ഉണ്ടാക്കാൻ ഇനി കുറച്ചു നാളുകൾ കൂടി. ഈ ദുരന്തത്തെ അതിജീവിച്ചവർ പിന്നെ സമാധാനമായി ജീവിക്കാൻ സാധിക്കുമോ അവർക്ക് ആവശ്യത്തിനുള്ള ജലം കിട്ടുമോ നമ്മൾ ചെയ്യുന്ന പ്രവർത്തികളുടെ ഫലം നമുക്ക് മാത്രമല്ല ലഭിക്കുന്നത് വരും തലമുറയും പക്ഷികളും മൃഗങ്ങളും എല്ലാവരെയും ഇത് ബാധിക്കും ജലത്തിന് വേണ്ടിയുള്ള യുദ്ധത്തെ അതിജീവിക്കുന്ന അവരോട് എനിക്ക് പറയാനുള്ളത് അവർ ഒരു തുള്ളി ജലത്തിന്റെ
വില മനസ്സിലാക്കുമ്പോൾ മാത്രമാണ് അവർ അതിനെ സംരക്ഷിക്കാൻ പോകുന്നത് അത് സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ് ജലത്തിന് വേണ്ടിയുള്ള മഹായുദ്ധം കണ്ടവർ അതിജീവിച്ചവർ ജലത്തിന്റെ മൂല്യം മനസ്സിലാക്കി കാണും അന്ന് അവരോടൊത്ത് അവരുടെ പ്രിയപ്പെട്ടവർ കാണണമെന്നില്ല ജലം കിട്ടാതെ അവരും പോയി കാണും മനുഷ്യൻ അങ്ങനെയാണ് പ്രശ്നങ്ങൾ വരുമ്പോൾ മാത്രമാണ് അതിനെക്കുറിച്ച് ഓർക്കുന്നത് അതുപോലെ ഇപ്പോൾ മുതൽ നമ്മൾ ജലത്തെ സംരക്ഷിച്ചാൽ ഭാവിയിൽ ഒരു യുദ്ധം തന്നെ നമുക്ക് ഒഴിവാക്കാൻ സാധിക്കും ഇത് തീർച്ചയായും മാറ്റം വരുത്തേണ്ട സ്വഭാവം തന്നെയാണ് ഭാവിയിൽ ജലത്തിന് വേണ്ടിയുള്ള യുദ്ധത്തിനുശേഷം അവശേഷിക്കുന്നവർ തീർച്ചയായും മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ആണ് ഇത് അവരുടെ കയ്യിലുള്ള ഇല്ലെങ്കിൽ ഇന്ന് മലിനമാക്കി കൊണ്ടിരിക്കുന്ന ഓരോ തുള്ളി ജലത്തിനും മൂല്യം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് പ്രശ്നം വന്നതിനുശേഷം അല്ല വരുന്നതിനുമുമ്പ് അതിനെക്കുറിച്ച് ആലോചിക്കേണ്ടത് ആണ് ശരി ഇന്നത്തെ കാലത്ത് അതിനെ ജലം കിട്ടാതെ എത്രപേരാണ് മരണമടയുന്നത് ഭാവിയിൽ ഒരിക്കലും ഈ അവസ്ഥ ഉണ്ടാകരുത് . ഒന്നോർത്തു നോക്കൂ വെള്ളം കിട്ടാത്ത യുദ്ധത്തെ കുറിച്ച് ജലത്തിന് വേണ്ടിയുള്ള യുദ്ധത്തിനുശേഷം അവശേഷിക്കുന്നവർ സ്വയം അഹങ്കരിക്കാൻ പാടില്ല യുദ്ധത്തിൽ നമ്മൾ രക്ഷപ്പെട്ടു എന്ന് അവർ കരുതാൻ പാടില്ല ഒരു പക്ഷേ വീണ്ടും ആയുധം ഉണ്ടാവാം അങ്ങനെ അങ്ങനെ ഒരു യുദ്ധം ഉണ്ടാവാതിരിക്കാൻ നമുക്ക് ഇനിയുള്ള ജലത്തെയും സംരക്ഷിക്കാൻ ഓരോ തുള്ളി ജലവും നമുക്ക് അമൂല്യമാണ് ഒരു തുള്ളി ജലം സംരക്ഷിക്കൂ ജീവൻ രക്ഷിക്കൂ

Krishna priya · 16/12/2020 at 7:17 PM

✔️

Jermiya Rose T J · 16/12/2020 at 8:24 PM

ലോക യുദ്ധങ്ങൾ എന്നും മനുഷ്യന് ഭീഷണിയാണ്.
അത് വരുതിവകുന്ന ദുരിതങ്ങൾ നമുക്ക് ചിന്തിക്കാൻ കഴിയാത്തതാണ്.നാം വിചാരിച്ചാൽ ഈ യുദ്ധങ്ങൾ ഒഴിവാകാൻ കഴിയും.

Adithyan. V. S · 17/12/2020 at 10:50 AM

😢😢😢

Sonukrishna · 17/12/2020 at 1:45 PM

Its a good activity 👍

Anugraha. M. R · 17/12/2020 at 1:52 PM

ഇനിയൊരു യുദ്ധo ഉണ്ടാവാൻ പടില്ല

Alanjith · 17/12/2020 at 7:16 PM

Studying

Theertha prakash · 18/12/2020 at 9:58 AM

ഇനി ഒരു യുദ്ധം ഉണ്ടാവാന്‍ പാടില്ല എല്ലാം വളരെ നല്ല പ്രവർത്തനങ്ങൾ

    Anjana. R · 19/12/2020 at 8:16 AM

    യുദ്ധം എന്ന് പറഞ്ഞാൽ മനുഷ്യന്റെ അത്യാർത്തിയും സ്വാർത്ഥ താൽപ്പര്യം കൊണ്ടും ഉണ്ടാകുന്നതാണ്. ഇനി ഒരു യുദ്ധം ഉണ്ടാകുമെങ്കിൽ ഒരു പക്ഷെ അത് ശുദ്ധ ജലത്തിനു വേണ്ടിയായിരിക്കും. അത് ഉണ്ടാകാതിരിക്കാൻ കുട്ടികളെയും മുതിർന്നവരെയും ഈ ഒരു പ്രവർത്തനം ഒരുപോലെ സഹായിക്കും. അതിനാൽ ഈ പ്രവർത്തനം വളരെ important ആണ്.

𝐍𝐚𝐧𝐝𝐚𝐧𝐚 𝐒𝐚𝐭𝐡𝐞𝐞𝐬𝐚𝐧 · 19/12/2020 at 12:28 PM

𝐖𝐞 𝐃𝐨𝐧𝐭 𝐰𝐚𝐧𝐭 𝐚𝐧 𝐚𝐧𝐨𝐭𝐡𝐞𝐫 𝐖𝐚𝐫… 𝐰𝐞 𝐜𝐚𝐧 𝐚𝐥𝐥𝐨𝐰 𝐚𝐧 3𝐫𝐝 𝐖𝐚𝐫… 𝐖𝐞 𝐚𝐫𝐞 𝐚𝐠𝐚𝐢𝐧𝐬𝐭 𝐰𝐚𝐫…🤝🤝

    Nandana Satheesan · 19/12/2020 at 12:30 PM

    I mean… We can’t allow a war again..

Nandana Satheesan · 19/12/2020 at 12:31 PM

I mean… We can’t allow a War again…

𝐍𝐚𝐧𝐝𝐚𝐧𝐚 𝐒𝐚𝐭𝐡𝐞𝐞𝐬𝐚𝐧 · 19/12/2020 at 12:42 PM

𝐖𝐞 𝐃𝐨𝐧𝐭 𝐰𝐚𝐧𝐭 𝐚𝐧 𝐚𝐧𝐨𝐭𝐡𝐞𝐫 𝐖𝐚𝐫… 𝐰𝐞 𝐜𝐚𝐧’t 𝐚𝐥𝐥𝐨𝐰 𝐚𝐧 3𝐫𝐝 𝐖𝐚𝐫… 𝐖𝐞 𝐚𝐫𝐞 𝐚𝐠𝐚𝐢𝐧𝐬𝐭 𝐰𝐚𝐫…🤝🤝

Sunil Kannan S · 19/12/2020 at 2:18 PM

👍

gouri nadhana · 19/12/2020 at 2:54 PM

Shudha jalathinu war undavathirillatye

Anamika. K. Biju · 19/12/2020 at 5:03 PM

Well

Dhyan dhanesh · 19/12/2020 at 7:15 PM

ഇനിയൊരു യുദ്ധം ഉണ്ടാവാൻ പാടില്ല.

Dhyan dhanesh · 19/12/2020 at 7:25 PM

നല്ല പ്രവർത്തനങ്ങൾ👍👍

SANAL LARSON · 19/12/2020 at 10:13 PM

“Dwell in peace in the home of your own being, and the Messenger of Death will not be able to touch you.”
-Guru Nanak

Abhiram N · 20/12/2020 at 10:34 AM

ഇനി ഒരു യുദ്ധം ഉണ്ടാവാന്‍ പാടില്ല

Diyag.s · 20/12/2020 at 11:57 PM

ഇനിയൊരു യുദ്ധം വേണ്ടേ വേണ്ടാ…

Prashiraj · 21/12/2020 at 6:55 AM

എവർക്കും പ്രകാശം വരട്ടെ

Shimna · 21/12/2020 at 12:51 PM

നല്ലത് ആയിരുന്നു

Abhiram Rajeev · 21/12/2020 at 3:27 PM

Great Activity

Fathimath suhara v. M · 21/12/2020 at 5:01 PM

No fight No insident

Fathimath suhara v. M · 21/12/2020 at 5:21 PM

No fight and No Insidents
“All members are relation ships of the india” The word
of one humen maight in something better the humans of the life
യുദ്ധവും ഇല്ലതെ പരുകുകളും എല്ലാത്തിതിരിക്കാടെ
“എല്ലാവരും സഹോദരി സഹോദരന്മാർ ആയി കണ്ടുതുടങ്ങടെ ഈ രാജ്യത്ത് “

Vani Lakshmi. K · 22/12/2020 at 2:34 PM

ഇനി ഒരു യുദ്ധം പാടില്ല

Farhana · 22/12/2020 at 8:28 PM

No war only peace

Gayathri Devi.M · 23/12/2020 at 1:01 PM

It’s a good activity

Archa chandran · 25/12/2020 at 3:02 PM

I can do it

Arathy Vijay · 27/12/2020 at 11:59 AM

It’s an interesting activity

Aadhya.P.R · 27/12/2020 at 2:23 PM

It was good but where is the English version? It’s for malayalam medium.where is the activity page for English medium students?

Devikrishna. K · 27/12/2020 at 8:21 PM

ഇനി ഇങ്ങനെയുള്ള ഒരു യുദ്ധം ഉണ്ടാവാതിരിക്കട്ടെ

Anamika · 28/12/2020 at 2:18 PM

ഈ പ്രവർത്തനം ഞാൻ ചെയ്തു വളരെ നല്ല പ്രവർത്തനം ആയിരുന്നു ഇത്

Minha · 28/12/2020 at 3:00 PM

നല്ല വർക്ക്

സൂര്യഞ്ജലി · 28/12/2020 at 6:53 PM

ഇനി ഒരു യുദ്ധം ഉണ്ടാവാൻ പാടില്ല. അത് പ്രകൃതിയെ നശിപ്പിക്കും.

Comments are closed.