ഹൈസ്കൂൾ – പ്രവർത്തനം 9- കള്ളികൾക്കൊരു ചോദ്യം

Published by eduksspadmin on

പ്രവർത്തനം 9- കള്ളികൾക്കൊരു ചോദ്യം

ശാസ്ത്രകേരളത്തിൽ നിങ്ങൾ സ്ഥിരമായി പദപ്രശ്നവും പ്രശ്നോത്തരിയും കണ്ടിട്ടുണ്ടാവുമല്ലോ? നിങ്ങളുടെ കയ്യിലുള്ള ലക്കങ്ങളിലെ ശാസ്ത്രകേരളം മാസികയിലെ പദപ്രശ്നവും പ്രശ്നോത്തരിയും ഒന്ന് വായിച്ചുനോക്കൂ. എല്ലായ്പ്പോഴും ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തൽ ആണല്ലോ നമ്മൾ ചെയ്യുന്നത്? എന്നാൽ ഇത്തവണ ചോദ്യങ്ങൾ നമുക്ക് ഉണ്ടാക്കാൻ ശ്രമിച്ചാലോ? ഒരു പദപ്രശ്നമോ പ്രശ്നോത്തരിയോ ആവാം. പത്ത് ചോദ്യങ്ങൾ ഉള്ള പ്രശ്നോത്തരി അല്ലെങ്കിൽ 6 x 6 ചതുരം പദപ്രശ്നം. എന്തിനെ പറ്റി എന്നല്ലേ? കൂട്ടുകാർക്ക് ഇഷ്ടമുള്ള ഒരു കളി തിരഞ്ഞെടുക്കൂ. അതിൽ നിങ്ങൾ സ്ഥിരമായി പിന്തുടരുന്ന ഒരു ടൂർണമെന്റോ ലീഗോ എടുത്ത് അതിനെ സംബന്ധിച്ച ചോദ്യങ്ങൾ ഉണ്ടാക്കി നോക്കൂ. ഉദാഹരണത്തിനു ഫുട്ബോൾ ഇഷ്ടപ്പെടുന്ന കൂട്ടുകാർക്ക് ഐ എസ് എൽ, ഐ ലീഗ് എന്നിവയോ ഇ പി എൽ, ലാലിഗ എന്നീ അന്താരാഷ്ട്ര ലീഗുകളോ തിരഞ്ഞെടുക്കാം. അവയിലെ ചില രസകരമായ സംഭവങ്ങളെ അടിസ്ഥാനമാക്കി, വ്യക്തികളെ അടിസ്ഥാനമാക്കി ചോദ്യങ്ങൾ ഉണ്ടാക്കൂ. ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന കൂട്ടുകാർക്ക് ഐ പി എൽ പോലുള്ള ലീഗുകളോ രാഷ്ട്രങ്ങൾ തമ്മിലുള്ള പരമ്പരകളോ തെരഞ്ഞെടുക്കാം. ചോദ്യങ്ങൾ ഉണ്ടാക്കി കൂട്ടുകാരെയും വീട്ടുകാരെയും ഉത്തരം എഴുതാൻ വിളിക്കൂ. അവർക്ക് ഉത്തരം കണ്ടെത്താൻ സാധിക്കുന്നുണ്ടോ?

വിജ്ഞാനോൽസവത്തിൽ പങ്കെടുക്കുന്ന നിങ്ങളുടെ മറ്റ് കൂട്ടുകാരുടെ പ്രശ്നോത്തരിയോ പദപ്രശ്നമോ നിങ്ങളും ഉത്തരമെഴുതാൻ ശ്രമിക്കണം. നിങ്ങളുണ്ടാക്കിയ ചോദ്യങ്ങൾ അവരുമായി പങ്കുവെക്കുകയും വേണം.


9 Comments

Muhammed raees P.A · 15/12/2020 at 7:15 PM

Good proram

Anugraha. M. R · 17/12/2020 at 12:48 PM

വിജ്ഞാനോത്സവം കുട്ടികൾക്കു അവരുടെ കഴിവുതെളിയിക്കാൻ ഉള്ള അവസരമാണ്

  eduksspadmin · 17/12/2020 at 10:23 PM

  സന്തോഷം…ക്ലാസിലെ മറ്റു കൂട്ടുകാരോടും പങ്കെടുക്കാൻ ക്ഷണിക്കൂ…എല്ലാ കൂട്ടുകാരും പങ്കെടുക്കട്ടെ

Anugraha. M. R · 17/12/2020 at 1:06 PM

എനിക്ക് ഇതിൽ പങ്കെടുക്കാൻ പറ്റിയത്തിൽ സന്തോഷം

  eduksspadmin · 17/12/2020 at 10:22 PM

  സന്തോഷം…ക്ലാസിലെ മറ്റു കൂട്ടുകാരോടും പങ്കെടുക്കാൻ ക്ഷണിക്കൂ…എല്ലാ കൂട്ടുകാരും പങ്കെടുക്കട്ടെ

Dhyan dhanesh · 17/12/2020 at 9:06 PM

എനിക്ക് ഇത് വളരെ അധികം ഇഷ്ടപ്പെട്ടു

Diyag.s · 21/12/2020 at 12:35 AM

എനിക്ക് ഇത് വളരെ അധികം ഇഷ്ടപ്പെട്ടു

Nila Nair · 21/12/2020 at 12:35 PM

പദപ്രശ്നവും, അതിലെ ചോദ്യങ്ങളും വളരെ നല്ല പ്രവർത്തനമാണ്. ഈ പ്രവർത്തനം എന്റെ കൂട്ടുകാരുമായി ഞാൻ പങ്കുവയ്ച്ചു.വളരെയധികം ഇഷ്ട്ടപെട്ടു.ഈ പ്രവർത്തനം തയാറാക്കിയ എല്ലാപേർക്കും നന്ദി അറിയിക്കുന്നു

  Nila Nair · 21/12/2020 at 12:36 PM

  👏👏👏👏👏👏👏👏💐💐🌹🌹

Comments are closed.