ഹൈസ്കൂൾ – പ്രവർത്തനം 8- മേലളവുകൾ 

Published by eduksspadmin on

പ്രവർത്തനം 8- മേലളവുകൾ 


2019 ജൂണിലെ ശാസ്ത്ര കേരളത്തിൽ അളവുകളെ കുറിച്ചുള്ള 4 ലേഖനങ്ങൾ ഉണ്ട്. ‘അളവുകളുടെ ലഘു ചരിത്രം’ , ‘മാറ്റമില്ലാത്ത യൂണിറ്റുകളും മറ്റു കാര്യങ്ങളും ‘,പുനർനിർവചിക്കപ്പെട്ട യൂണിറ്റുകൾ ‘, ‘അളവുകളുടെ തത്വശാസ്ത്രം’ എന്നിവയാണത്. കൂടാതെ അളവുകളുടെ ഒരു ചിത്രീകരണവും ഉണ്ട്. അവയൊക്കെ ഒന്ന് വായിച്ചു നോക്കിക്കോളൂ. അളവുകൾ എടുക്കാനായി പല രീതികളും പല തരത്തിലുള്ള ഉപകരണങ്ങളും പണ്ട് ഉപയോഗിച്ചിരുന്നു. അളവിന്റെ യൂണിറ്റുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ ശ്രമങ്ങളിൽ നിന്നാണ് ഇന്ന് നമ്മൾ SI യൂണിറ്റുകളിൽ എത്തി നിൽക്കുന്നത്. നമുക്ക് അളവുകളുമായി ബന്ധപ്പെട്ട് ഒരു പ്രവർത്തനം ചെയ്താലോ?
ഞങ്ങളുടെ പറമ്പിൽ കുറച്ച് തെങ്ങിൻ തൈകൾ വക്കാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് അയൽപക്കത്തെ ശ്രീധരൻ മാമൻ വന്നത്. മാമൻ ഒരു കൃഷി ഓഫീസറാണ്. തെങ്ങുകൾ കൃത്യ അകലത്തിൽ വേണം നടാൻ എന്നാണ് മാമൻ പറഞ്ഞത്. പക്ഷെ ഞങ്ങളുടെ കയ്യിൽ ടേപ് ഉണ്ടായിരുന്നില്ല. അതിനെന്താ എന്ന് പറഞ്ഞു കൊണ്ട് മാമൻ അവിടെ കിടന്ന ഒരു വടി എടുത്ത് ഒരു തോളിൽ നിന്നും മറ്റേ കയ്യുടെ അറ്റം വരെ അടയാളപ്പെടുത്തി അവിടെ ഒടിച്ചെടുത്തു.
“ഇതാ ഇത് ഒരു മീറ്ററാ. ഒരു മീറ്റർ സ്കെയിൽ വച്ച് അളന്ന് നോക്കിയാൽ ഒന്ന് രണ്ട് സെൻ്റീമീറ്റർ വരെയൊക്കെ ചിലപ്പോൾ മാറ്റമുണ്ടായേക്കാം. തെങ്ങിൻ്റെ അകലം നിശ്ചയിക്കാൻ ഇത്ര ഒക്കെ കൃത്യതയേ ആവശ്യമുള്ളു. ഇത് വച്ച് അളന്നോളൂ” എന്ന് പറഞ്ഞു.

ഇതു പോലെ നിങ്ങളുടെ ശരീരത്തിലും അത്യാവശ്യ ആളവുകൾ കണ്ടെത്തിയാൽ ഇത്തരത്തിലുള്ള ആവശ്യങ്ങൾ വരുമ്പോൾ ഉപയോഗിക്കാനാകും.


A4 പേപ്പറിൽ നിങ്ങളുടെ കൈ മലർത്തി വക്കുക. കയ്യുടെ അരികിലൂടെ ചേർത്ത് പേന കൊണ്ട് വരച്ച് കൈയ്യുടെ ഒരു ചിത്രം പേപ്പറിൽ വരക്കുക. ഇതേപോലെ മറ്റ് രണ്ട് പേപ്പറുകളിൽ കൂടി വരക്കുക. ഇനി ഓരോ വിരലിനോടും ചേർത്ത് സ്കെയിൽ വച്ച് വിരലിന്റെ നീളം അളക്കുക. (ചിത്രത്തിന്റെ നീളം അല്ല വിരലിന്റെ നീളം അളന്ന് ചിത്രത്തിൽ എഴുതുകയാണ് വേണ്ടത് ) അളക്കുമ്പോൾ എങ്ങനെ കൂടുതൽ കൃത്യതയോടെ അളവെടുക്കാം എന്ന് ആലോചിക്കണം. കൈവിരലുകളുടെ അളന്ന് കിട്ടിയ നീളം പേപ്പറിൽ അതാതിടത്ത് എഴുതി വക്കുക. കൈപ്പത്തിയുടെ ഒരു വശത്തു നിന്നും മറുവശത്തേക്കുള്ള അളവും എഴുതി വക്കാം. ഇനി രണ്ടാമത്തെ പേപ്പർ എടുക്കുക. തള്ളവിരലിലെ രണ്ടു മടക്കുകളും മറ്റു വിരലുകളിലെ മൂന്നു മടക്കുകളും ചിത്രത്തിൽ അടയാളപ്പെടുത്തുക. ഇനി ഓരോ മടക്കിന്റെ നീളം വിരലിൽ നിന്ന് അളന്നു് എഴുതുക. മൂന്നാമത്തെ പേപ്പറിൽ കൈ വിരലുകൾക്കുള്ളിലെ രേഖകൾ തമ്മിലുള്ള ദൂരമാണ് എഴുതേണ്ടത്‌.
കൂടാതെ കാൽപാദത്തിന്റെ നീളം, കൈമുട്ടു മുതൽ വിരലിന്റെ അറ്റം വരെയുള്ള നീളം ഇങ്ങനെ സാധ്യമായ അളവുകൾ എല്ലാം എടുക്കുക. അതിൽ നിന്നും ദശാംശമില്ലാതെ കൃത്യമായി 1 cm , 2 cm, 10 cm ഇങ്ങനെ 1 മീറ്റർ വരെ നമുക്ക് ഉപയോഗിക്കാവുന്ന അളവുകൾ വേർതിരിച്ച് പട്ടികയാക്കുക. തീർച്ചയായും നിങ്ങൾക്ക് ഈ അറിവ് ജീവിതത്തിൽ ഉപയോഗിക്കേണ്ട സാഹചര്യം എപ്പോഴെങ്കിലും വരും.

ഈ പ്രവർത്തനം ചെയ്തിട്ട് നിങ്ങൾ സ്വയം പരിശോധിക്കേണ്ടത് പരമാവധി അളവുകൾ സാധ്യമായ കൃത്യതയോടെ എടുക്കാൻ കഴിഞ്ഞോ എന്നും ജീവിതത്തിൽ ഉപയോഗിക്കുന്ന ചില അളവുകളെങ്കിലും കണ്ടെത്താൻ കഴിഞ്ഞോ എന്നുമാണ്.


11 Comments

Suhana fathima · December 15, 2020 at 6:13 pm

ഞാൻ ഈ question ഉം ചയ്തു

Anugraha. M. R · December 17, 2020 at 2:56 pm

മേലളവുക്കൾ 👌👌

Theertha prakash · December 18, 2020 at 9:02 pm

മേലളവുകള്‍ ഒരു നല്ല പ്രവര്‍ത്തനം

    eduksspadmin · December 18, 2020 at 9:46 pm

    അടുത്ത ഘട്ടത്തിലും പങ്കെടുക്കണേ.. കൂട്ടുകാരെയും അറിയിക്കൂ…

      Nila Nair · December 21, 2020 at 12:24 pm

      ഓക്കേ, സാർ. തീർച്ചയായും

Anjana. R · December 19, 2020 at 9:23 pm

ഈ പ്രവർത്തനം നമ്മുടെ നിത്യ ജീവിതത്തിൽ വളരെ ഉപകരപ്രദമാകും അതിനാൽ ഈ പ്രവർത്തനം ഞാൻ വളരെ ആകാംഷയോട് കൂടിയാണ് ചെയ്തത്

Diyag.s · December 21, 2020 at 12:33 am

മേലളവുക്കൾ👍👍👍

Nila Nair · December 21, 2020 at 12:24 pm

വളരെ നല്ല പ്രവർത്തനം. തികച്ചും രസകരം 👏👏👏🙏🙏🙏

Shylock · December 23, 2020 at 6:45 pm

Super

Aswin M A · December 25, 2020 at 12:01 pm

It is a good Activity…

Arathy Vijay · December 28, 2020 at 8:06 am

It’s a good activity 👍👍

Comments are closed.