ഹൈസ്കൂൾ – പ്രവർത്തനം 7- അവശ്യസാധനക്കൂട

Published by eduksspadmin on

പ്രവർത്തനം 7- അവശ്യസാധനക്കൂട


കൂട്ടുകാരേ,
കുറച്ചു നാളുകളായി പ്രളയങ്ങളും ചുഴലിക്കൊടുങ്കാറ്റുകളും കടൽക്ഷോഭങ്ങളും ഉരുൾപൊട്ടലുകളും മഹാമാരികളും ഒക്കെയായി ഈ പ്രകൃതി നമ്മളെ വട്ടം ചുറ്റിക്കുകയാണല്ലോ. അങ്ങനങ്ങു വിട്ടു കൊടുക്കില്ലെന്ന് നമ്മളും തീരുമാനമെടുത്തിട്ടുണ്ട്. അപ്പോൾ അതുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനമായാലോ? ഇത്തരം ദുരന്തങ്ങൾ ഒക്കെ വരാൻ സാധ്യതയുണ്ടാവുമ്പോ ൾ തന്നെ അടിയന്തിര സഹായത്തിനായുള്ള ഒരു കിറ്റ് (emergency kit) തയ്യാറാക്കണം എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാവുമല്ലോ. അത്യാവശ്യത്തിനു വീട് ഉപേക്ഷിച്ചു പോവുകയാണെങ്കിലോ വീട്ടിനുള്ളിലോ മറ്റെവിടെയെങ്കിലുമോ ഒറ്റപ്പെട്ടു പോവുകയാണെങ്കിലോ ഒക്കെ ഈ കിറ്റ് നിങ്ങൾക്ക് ഉപകരിച്ചേക്കാം. പ്രവർത്തനം ഇതാണ്. ഇത്തരം ഒരു കിറ്റ് നിങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കുക. ചുമ്മാതെ ഒരെണ്ണം തട്ടിക്കൂട്ടിയാൽ പോരാ. അതിലെ ഓരോ വസ്തുവിന്റെയും ഉപയോഗം, എടുക്കേണ്ട മുൻകരുതലുകൾ ഇവ വിശദീകരിക്കുന്ന ഒരു സഹായിപ്പുസ്തകം (helpfile) കൂടി ഉണ്ടാക്കണം. അത്യാവശ്യമുള്ള കാര്യങ്ങൾ ഉൾക്കൊള്ളിക്കുന്നതു മാത്രമല്ല അനാവശ്യകാര്യങ്ങൾ ഉപേക്ഷിക്കുന്നതും പ്രധാനമാണ്.

ഇങ്ങനെ നിങ്ങളുണ്ടാക്കിയ കിറ്റിന്റെ ഉപയോഗക്ഷമതയെ പറ്റി നിങ്ങളുടെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ഒക്കെ അഭിപ്രായം തേടുക. കിറ്റിലെ വസ്തുക്കളുടെ എണ്ണം, ഉപയോഗം, ദുരന്തസമയത്തെ അവയുടെ ഉപയോഗം, ഈ വസ്തുക്കൾ തിരഞ്ഞെടുക്കാൻ നിങ്ങൾ സ്വീകരിച്ച മാനദണ്ഡങ്ങൾ, അവയുടെ ശാസ്ത്രീയത എന്നിവയുടെ അടിസ്ഥാനത്തിൽ സ്വയം വിലയിരുത്തുക.


3 Comments

Anugraha. M. R · December 17, 2020 at 2:52 pm

എനിക്ക് ഈ വിഡിയോ ഇഷ്‌ടമായി

Arathy Vijay · December 28, 2020 at 7:40 am

Good activity 👍👍

Arathy Vijay · December 28, 2020 at 7:40 am

👍

Comments are closed.