ഹൈസ്കൂൾ – പ്രവർത്തനം 5 – ഏഴ് നിറമുള്ള മഴവില്ല് 

Published by eduksspadmin on

പ്രവർത്തനം 5 – ഏഴ് നിറമുള്ള മഴവില്ല് 


2020 ആഗസ്റ്റ് ലക്കം ശാസ്ത്ര കേരളത്തിലെ ഏഴ് നിറമുള്ള മഴവില്ല് എന്ന ലേഖനം വായിച്ചില്ലേ? മഴവില്ലിന്റെ മനോഹാരിതയ്ക്ക് പിന്നിലെ ശാസ്ത്രം അതിൽ രസകരമായി വിവരിച്ചിട്ടുണ്ട്. വെള്ളത്തുള്ളികളിലൂടെ പ്രകാശം കടന്നു പോകുമ്പോൾ മാത്രമാണോ ധവള പ്രകാശത്തിലെ ഏഴു നിറങ്ങളും നാം വെവ്വേറെ കണ്ടിട്ടുള്ളത്? ഒന്ന് ചിന്തിച്ച് നോക്കൂ. പ്രിസത്തിലൂടെ പ്രകാശം കടത്തി വിട്ട് ഏഴ് നിറങ്ങളേയും വേർതിരിച്ച് കാണുന്ന പരീക്ഷണം ക്ലാസ്സ് മുറികളിൽ നിങ്ങൾ ചെയ്തിട്ടുണ്ടാവും.അതു പോലെ ഒരു പരീക്ഷണത്തിലൂടെ വീട്ടിൽ ഒരു കുഞ്ഞു വർണ്ണരാജി ഉണ്ടാക്കി നോക്കൂ. കൂട്ടുകാരുടേയും വീട്ടുകാരുടേയും സഹായം തേടാം. പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങൾ രേഖപ്പെടുത്തണേ.

പരീക്ഷണം ഒരു വീഡിയോ ആക്കിയാലോ.സ്കൂൾ ഗ്രൂപ്പുകളിലേക്ക് അയക്കാം. ചെയ്തുവോ?എങ്കിൽ ഒരു വിലയിരുത്തലാവാം. വ്യത്യസ്തമായ ഒരു പരീക്ഷണത്തിലൂടെ വർണ്ണരാജി ഉണ്ടാക്കി.പ്രക്രിയ രേഖപ്പെടുത്തി. വീഡിയോ എടുത്തു. എല്ലാവരേയും കാണിച്ചു. ശരിയാണല്ലോ, അല്ലേ?


12 Comments

Parvathi. P. Praveen · 15/12/2020 at 9:13 PM

ആവശ്യമായ സാമഗ്രികൾ : ചിരട്ട, വെള്ളം, മണ്ണെണ്ണ
പരീക്ഷണരീതി : ഒരു ചിരട്ടയിൽ അല്പം വെള്ളമെടുക്കുക. അതിലേക്ക് സൂര്യപ്രകാശത്തിന്റെ സാന്നിധ്യതത്തിൽ ഒന്നോ രണ്ടോ തുള്ളി മണ്ണെണ്ണ ചേർക്കുക.
നിരീക്ഷണം : ചിരട്ടയിൽ മഴവില്ല് തെളിഞ്ഞു വരുന്നത് കാണാം.
നിഗമനം : അന്തരിക്ഷത്തിലെ ജലകണികകളിൽ പതിക്കുന്ന പ്രകാശത്തിന് പ്രകീർണനം സംഭവിക്കുന്നതു മൂലം കാണാൻ കഴിയുന്ന ഒരു പ്രതിഭാസമാണ് മഴവില്ല്. ഒരു ജലകണികയുടെ മുകൾഭാഗത്ത് അനുയോജ്യമായ കോണിൽ പതിക്കുന്ന പ്രകാശരശ്മി കണികയ്ക്കുള്ളിലേക്ക് അപവർത്തനം ചെയ്യപ്പെടുകയും, തുടർന്ന് കണികയ്ക്കുള്ളിൽ തന്നെ ആന്തരപ്രതിഫലനത്തിന് വിധേയമാവുകയും തുടർന്ന് കണികയുടെ താഴെക്കൂടി പുറത്തേക്ക് കടക്കുകയും ചെയ്യുന്നു. പുറത്തേക്കു കടക്കുന്ന സന്ദർഭത്തിൽ പ്രകാശരശ്മി വീണ്ടും അപവർത്തനത്തിന് വിധേയമാകുന്നുണ്ട്. ഇത്തരത്തിൽ നടക്കുന്ന 2 അപവർത്തനപ്രവർത്തനങ്ങളുടെ ഫലമായി മഴവില്ല് ഉണ്ടാകുന്നു.

Anugraha. M. R · 17/12/2020 at 2:41 PM

മഴവില്ല് എവർക്കു പ്രിയമുള്ളതാണ്

Dhyan dhanesh · 17/12/2020 at 9:15 PM

ഞാൻ ഈ പ്രവർത്തനം ചെയ്തു.മഴവിൽ കാണാൻ സാധിച്ചു

Theertha prakash · 18/12/2020 at 3:05 PM

ഈ പ്രവര്‍ത്തനം എനിക്കു വളരേ ഇഷ്ട്ടപ്പെട്ടു

Rusna K.R · 18/12/2020 at 3:29 PM

ഞാൻ കണ്ടു മഴവില്ല്. Thank You

Diyag.s · 21/12/2020 at 12:12 AM

മഴവില്ല് എല്ലാവർക്കും പ്രിയപ്പെട്ടതാണ്

Nila Nair · 21/12/2020 at 12:05 PM

എനിക്കു ഏഴു നിറമുള്ള മഴവില്ലിനെ കാണുവാൻ സാധിച്ചുരസകരമായ പ്രവർത്തനം..👏👏👏👌👍

Shimna · 21/12/2020 at 1:03 PM

ഞാൻ മഴവില്ല് കണ്ടു
നല്ല രസമാണ്

Sivakami. S. A · 21/12/2020 at 4:18 PM

I have done this work. It was really interesting. I understand that when white light passes through a prison it change into rainbow.

Arathy Vijay · 27/12/2020 at 4:08 PM

I saw the rainbow 🌈, it was an interesting experiment👍

anna.j · 27/12/2020 at 4:47 PM

Nalla rasam und anikku ee pravarthanam allam istha mayi

Sreenidhi · 28/12/2020 at 9:39 AM

മഴവില്ലിന് ഏഴു നിറമാണ് അതു കാണാൻ വളരെ ഭംഗിയാണ്

Comments are closed.