ഹൈസ്കൂൾ പ്രവർത്തനം 5- അനന്തതയെ പറ്റി
സംഖ്യാരേഖ നമുക്ക് സുപരിചിതമായ ഒന്നാണ്. പൂജ്യത്തിനു ഇരുപുറവും അനന്തതയിലേക്ക് നീണ്ടുകിടക്കുന്ന രേഖ. നമുക്ക് എഴുതാവുന്ന ഏറ്റവും വലിയ സംഖ്യയെ പറ്റി ആലോചിച്ചിട്ടുണ്ടോ? ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ എഴുതി കിട്ടുന്ന ഒരു വലിയ സംഖ്യയുണ്ട്. ഇതിനെ “ഗൂഗൊൾ” എന്നാണു വിളിക്കുന്നത്. ഇവയെല്ലാം വലിയ സംഖ്യകൾ ആണെങ്കിലും നിശ്ചിതമാണ്. എന്നാൽ സംഖ്യാരേഖയിലെ ബിന്ദുക്കളുടെ എണ്ണം എത്ര? പോസിറ്റിവ് പൂർണ്ണസംഖ്യകൾ എത്ര, രണ്ട് പോസിറ്റിവ് പൂർണ്ണ സംഖ്യകൾക്കിടക്ക് എത്ര ഭിന്ന സംഖ്യകൾ കാണും? Read more…