ഹൈസ്കൂൾ പ്രവർത്തനം 2 – ഭാവനയുടെ ലോകം

Published by eduksspadmin on

നമുക്ക് ഭാവനയുടെ ലോകത്തേക്ക് ഒരു യാത്ര പോയാലോ? നമ്മൾ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിചിത്ര ജീവികളുടെ ഭാവനാ ചിത്രങ്ങളും കാർട്ടൂണുകളും സിനിമകളും ഒക്കെ നിങ്ങൾ കണ്ടിട്ടില്ലേ? ജുറാസിക് പാർക്ക് എന്ന സിനിമയിലെ ജീവികളെ മനുഷ്യർ ഭാവനയിൽ നിന്നും സൃഷ്ടിച്ചതാണ്. ഇത് പോലെ ഇന്ന് ഭൂമുഖത്തില്ലാത്ത ഒരു വിചിത്ര ജീവിയെ ഭാവനയിൽ സൃഷ്ടിക്കാൻ നമുക്കൊരു ശ്രമം നടത്തിയാലോ?രണ്ടോ മൂന്നോ ജീവികളുടെ ഫോട്ടോകൾ ചേർത്ത് എഡിറ്റ് ചെയ്ത്, കൂട്ടിചേർത്തതാണെന്ന് തിരിച്ചറിയാത്ത വിധത്തിൽ, ഒരു പുതിയ ജീവിയെ ഉണ്ടാക്കുക എന്നതാണ് ഒരു രീതി. നിങ്ങൾ തന്നെ എടുത്ത ഫോട്ടോകൾ ഉപയോഗിക്കാമെങ്കിൽ വളരെ നന്നാകും .ഫോട്ടോഷോപ്പ്, ജിംപ് ഇമേജ് എഡിറ്റർ, മൊബൈൽ ഫോണിലെ ഫോട്ടോ എഡിറ്റിങ് ആപ്പുകൾ തുടങ്ങി ഏത് ഉപയോഗിച്ചും ചെയ്യാം. അതല്ലെങ്കിൽ വിവിധ ചിത്രങ്ങളിൽ നിന്നും വെവേറെ ഭാഗങ്ങൾ വെട്ടിയെടുത്ത് കൊളാഷ് ആക്കി പുതിയ ജീവിയേയോ സസ്യത്തേയോ ഉണ്ടാക്കാം. അതുമല്ലെങ്കിൽ പൂർണമായും വരച്ച് നിങ്ങളുടെ മനസ്സിലെ ജീവിയേയും സസ്യത്തേയും കടലാസിലാക്കാം. പിന്നെ, നിങ്ങൾ സൃഷ്ടിച്ച ജീവിയ്ക്ക് അല്ലെങ്കിൽ സസ്യത്തിനു ഒരു പേരു് കൂടി കൊടുക്കാൻ മറക്കണ്ട കേട്ടോ.

പുതിയ ജീവിയുടെ ഫോട്ടോ / കൊളാഷ് / ചിത്രവും അതിന് നല്‍കിയ പേരും സൂക്ഷിച്ച് വെക്കൂ.


5 Comments

Dhyan dhanesh · 25/01/2021 at 7:45 PM

എനിക്ക് പ്രവർത്തനം വളരെയധികം ഇഷ്ടപ്പെട്ടു

Bhavya · 29/01/2021 at 5:57 PM

നല്ല പ്രവർത്തനം
I am so excited ☺️☺️

Mallu FF · 30/01/2021 at 4:27 PM

Good

Anirudhan · 03/02/2021 at 7:22 AM

Poli

ramanand ps · 07/02/2021 at 10:22 PM

i can draw

Comments are closed.