യു.പി. – പ്രവർത്തനം 3 – സോപ്പിടുന്ന പരസ്യം

നമ്മുടെ ദൈനം ദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സോപ്പ്. കോവിഡ് കാലം അതിന്റെ പ്രാധാന്യം ഒന്നുകൂടി വർധിപ്പിച്ചു. വാസന സോപ്പ് തേച്ചുള്ള കുളി ഏവർക്കും ഏറെ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ വിവിധ നിറത്തിലും മണത്തിലും മനോഹരമായ പാക്കിങ്ങിലുമായി കടകളുടെ അലമാരകൾ സോപ്പുകൾ കൊണ്ട് നിറഞ്ഞിരിക്കും. പ്രാദേശിക സോപ്പുൽപ്പാദകർ മുതൽ കുത്തക കമ്പനികൾ വരെ ഈ രംഗത്തുണ്ട്. അതുകൊണ്ടുതന്നെ മത്സരത്തിൻ്റെ ലോകമാണ് സോപ്പ് വിപണി. സിനിമ, ക്രിക്കറ്റ് താരങ്ങൾ അഭിനയിക്കുന്ന പരസ്യചിത്രങ്ങഈണ് Read more…

യു.പി. പ്രവർത്തനം 2- വിളിപ്പേരുകള്‍

2020 നവംബർ ഒന്നാം ലക്കം യുറീക്കയിലെ കുള്ളു നല്ല കുള്ളു എന്ന കഥ വായിച്ചുവോ? കാട്ടിൽ താമസിക്കുന്ന ജോഷ്നയുടെ കഥയാണത്. ജോഷ്ന താമസിക്കുന്ന വീടിന് വിളിക്കുന്ന പേരാണ് കുള്ളു. വീടിന് പകരം ഉപയോഗിക്കുന്ന മറ്റു ചില പേരുകളും ആ കഥയിൽ പരാമർശിക്കുന്നുണ്ട്. അതുപോലെ വീട് എന്നതിനു പകരം എന്തെല്ലാം വാക്കുകളാണ് മലയാളത്തിൽ ഉള്ളത്. കേരളത്തില്‍ തന്നെ നോക്കൂ. വീടിന് പകരമായി ഒരു ഭാഗത്ത് പറയുന്ന പേരുകള്‍ മറ്റൊരിടത്ത് ഉപയോഗിക്കുന്നുണ്ടാകില്ല. ഒരു Read more…

യു.പി. പ്രവർത്തനം 1- താളം പിടിക്കാം ഓളങ്ങൾ തീർക്കാം 

ഒന്നാം ഘട്ട വിജ്ഞാനോത്സവത്തിൽ ശബ്ദവുമായി ബന്ധപ്പെട്ട് നിങ്ങൾ ചെയ്ത പ്രവർത്തനങ്ങൾ ഓർമ്മയുണ്ടല്ലോ? വിവിധ വസ്തുക്കളിൽ തട്ടി ശബ്ദമുണ്ടാക്കിയും പീപ്പിയും കളി ഫോണും ഉണ്ടാക്കിയും നിങ്ങൾ ശബ്ദത്തെ അടുത്ത് പരിചയപ്പെട്ടു. അതിൻ്റെയൊക്കെ തുടർച്ചയായി നമുക്ക് കുറച്ച് വാദ്യോപകരണങ്ങൾ ഉണ്ടാക്കി നോക്കിയാലോ? മൂന്ന് തരം വാദ്യോപകരണങ്ങൾ ഉണ്ടാക്കി നോക്കൂ. കൊട്ടുമ്പോൾ ശബ്ദമുണ്ടാകുന്ന ഒരു ഉപകരണം. മറ്റൊന്ന് ഊതുമ്പോൾ ശബ്ദമുണ്ടാകുന്നത്. മൂന്നാമതൊന്ന് വലിച്ചു വച്ച കമ്പിയോ ചരടോ ചലിപ്പിക്കുമ്പോൾ ശബ്ദുണ്ടാകുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ Read more…

എൽ.പി. പ്രവര്‍ത്തനം 8 – ഏതിലാണ് കൂടുതല്‍ ?

കൂട്ടുകാരേ, എനിക്ക് ഒരു അളവു പാത്രം വേണം. ഈ പാത്രം കൊണ്ട് എനിക്ക് മണൽ അളന്ന് എടുക്കാനാണ്. (മണൽ കിട്ടിയില്ലെങ്കിൽ അരിയോ, പൊടിയോ ആവാം). നീളവും വീതിയും തുല്യമായ ഒരു പേപ്പറിൽ നിന്നാണ് അത് ഉണ്ടാക്കേണ്ടത്. എന്റെ കയ്യിൽ 12 cm നീളവും 12 cm വീതിയും ഉള്ള ഒരു പേപ്പർ ആണ് ഉള്ളത്. ഈ പേപ്പറിൽ നിന്നും ഏറ്റവും കൂടുതൽ മണൽ അളക്കാവുന്ന ഒരു പാത്രമാണ് ഉണ്ടാക്കേണ്ടത്. ഞാൻ Read more…

എൽ.പി. പ്രവര്‍ത്തനം 7 – കളി തുടങ്ങാം

നമുക്കൊരു പുതിയ  കളി കളിച്ചു നോക്കിയാലോ? രണ്ടു പേർക്ക് കളിക്കാവുന്ന ഒരു കളിയാണിത്. കളിക്ക് ആവശ്യമുള്ള കളി ഉപകരണങ്ങൾ ആദ്യം ഉണ്ടാക്കണം.  ഒരു കട്ടിയുള്ള കാർഡ് ഷീറ്റിൽ നിന്നും 2 cm x 2 cm വലുപ്പത്തിൽ 22 കഷണങ്ങൾ മുറിച്ചെടുക്കുക. ഈ കാർഡുകളിൽ 20 എണ്ണം ഉപയോഗിച്ച് പൂജ്യം മുതൽ 9 വരെ എഴുതിയ 2 സെറ്റ് ഉണ്ടാക്കുക. ബാക്കിയുള്ള 2 കാർഡുകളിൽ – , +  എന്നീ Read more…

എൽ.പി. പ്രവര്‍ത്തനം 6  – ചെടിക്ക് വേണ്ടത്

കോവിഡ് കാലത്ത് കർണ്ണാടകത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും പച്ചക്കറികൾ വരുന്നതിനു് ചെറിയ തടസ്സമുണ്ടായപ്പോൾ നമ്മൾ കുറച്ചൊക്കെ പച്ചക്കറി കൃഷി ചെയ്യാൻ തുടങ്ങി. നിങ്ങളുടെ വീട്ടിൽ പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ടോ? നമുക്ക് കൃഷിയുമായി ബന്ധപെട്ട് ചില കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാം. വിത്ത് ഇട്ട് മുളപ്പിച്ചിട്ടാണ് മിക്കവാറും പച്ചക്കറികൾ നമ്മൾ നടുന്നത്. നമുക്ക് പയർ വിത്തുകൾ മുളപ്പിക്കാൻ നോക്കാം. പയർ ആകുമ്പോൾ പെട്ടെന്ന് മുളക്കും. ചെയ്യേണ്ടത് ഇതാണ്. ഉള്ള പയർ വിത്തുകളെ  നമുക്ക് Read more…

എൽ.പി. പ്രവര്‍ത്തനം 5 – നിരീക്ഷണ പരീക്ഷണങ്ങള്‍

2020 ഫെബ്രുവരി രണ്ടാം ലക്കം യുറീക്കയിൽ ദേശീയ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി വന്ന  “വാവയ്ക്കും അറിയാം ശാസ്ത്രത്തിന്റെ രീതി” എന്ന ചിത്രകഥ  വായിച്ചില്ലേ ? വാവയുടെ ദൈനം ദിന പ്രവർത്തനങ്ങളിലൂടെ ശാസ്ത്രത്തിന്റെ രീതി മനോഹരമായി പരിചയപ്പെടുത്തുകയാണവിടെ. ഓരോ ചിത്രവും അതിന്റെ അടിക്കുറിപ്പും നോക്കൂ. ആദ്യത്തെ ചിത്രത്തിൽ തന്റെ മുന്നിൽ പെട്ട ഒരു വസ്തു നിരീക്ഷിക്കുന്ന വാവ. രണ്ടാമത്തെ ചിത്രത്തിൽ ഇത് എന്താണ് എന്ന അനുമാനത്തിലെത്താനുള്ള ശ്രമമാണ്. മൂന്നാമത്തെ ചിത്രത്തിൽ തന്റെ Read more…

എൽ.പി. പ്രവര്‍ത്തനം 4 – ആകാശ ചിത്രങ്ങള്‍

ഒറ്റയ്ക്കാവുമ്പോൾ കാറ്റിനോടും കിളികളോടും ആകാശത്തോടും വർത്തമാനങ്ങൾ പറയുന്ന ഭാവമാണ് മോളൂട്ടിയുടേത്. അന്ന് മോളുട്ടീടെ വർത്തമാനം ആകാശത്തോടാണ്. ആകാശത്തിനെന്തു നിറം? “ആഹാ നല്ല നീല നിറം” ന്ന് തുടങ്ങുന്ന പാട്ട് വനജ ടീച്ചർ പാടി കേട്ടപ്പോൾ തുടങ്ങീതാണ് മോളുട്ടീടെ ആഗ്രഹം. ആകാശത്തിന്റെ ആ നീല നിറം കാണാൻ. ഇതു വരെ സാധിച്ചില്ല. “കരിക്കലത്തില് നോക്യ പോലൊണ്ട് ട്ടോ. രാവിലെ നോക്കിയപ്പോ ആകെ നരച്ചിട്ടേർന്ന്. കാപ്പിലെ മുത്തശ്ശിയെപ്പോലെ. ഉച്ചയായപ്പോ പൊക പിടിക്കാൻ തുടങ്ങി.” Read more…

എൽ.പി. പ്രവര്‍ത്തനം 3 – തീന്‍മേശയിലെ കൂട്ടുകാര്‍

  നവംബർ ഒന്നാം ലക്കം യുറീക്കയിലെ “കൂട്ടിക്കുഴയ്ക്കൽ” എന്ന ചിത്രകഥ വായിക്കുകയാണ് നീലി. പായസത്തെ നോക്കി പുട്ട് പറഞ്ഞു. “നീ എന്റെ ചങ്ങാതിയല്ല”. മാമ്പഴപ്പൂളിനോടും സാമ്പാറിനോടും ചക്കരയോടും അങ്ങനെത്തന്നെ പറഞ്ഞു. കടലക്കറിയും പഴം പുഴുങ്ങിയതും തേങ്ങ ചിരവിയതും പുഴുങ്ങിയ പയറും കണ്ടപ്പോൾ പുട്ട് തെളിഞ്ഞ ചിരിച്ചു. നീ ഞങ്ങടെ ചങ്ങാതിയാണ്.” നീലിയ്ക്ക് രസം കയറി. കഥ ആവേശത്തോടെ വായിച്ചു തീർത്ത നീലി നോട്ട് പുസ്തകമെടുത്ത് ഒരു തലക്കെട്ട് എഴുതി, തീൻമേശയിലെ Read more…

എൽ.പി. – പ്രവര്‍ത്തനം 2 – നിങ്ങള്‍ക്കും പറയാനില്ലേ ?

2020 നവംബർ ഒന്നാം ലക്കം യുറീക്കയിലെ കുള്ള് നല്ലകുള്ള്  എന്ന കഥ വായിച്ചില്ലേ? കാട്ടിൽ താമസിക്കുന്ന ജോഷ്നയുടെ കഥ. ജോഷ്ന താമസിക്കുന്നത് കാട്ടിലാണ്. അവൾ പറയുന്നത് കേൾക്കാൻ എന്ത് രസാല്ലേ. അവളുടെ വീടിന് കുള്ള് എന്നാ പറയാ. അവരുടെ ജീവിതത്തിലെ വ്യത്യസ്ത അനുഭവങ്ങളാണ് കഥ നിറയെ. കൂട്ടുകാർക്കും ചിലത് പറയാനില്ലേ. നഗരങ്ങളിലും ഗ്രാമങ്ങളിലും മലയോരത്തും കടലോരത്തും കുന്നിൻ മുകളിലും പാടത്തും കായൽത്തീരത്തും ഒക്കെ താമസിക്കുന്നവർ നമുക്കിടയിലുണ്ട്. എഴുതാൻ തുടങ്ങിയാൽ നിങ്ങൾക്കുമുണ്ടാകും Read more…