യു.പി. പ്രവർത്തനം 8 -എങ്ങനെ ഉറപ്പാക്കും ?

Published by eduksspadmin on


കൂട്ടുകാരേ

LP വിഭാഗത്തിൻ്റെ എട്ടാമത്തെ പ്രവർത്തനം ഒന്ന് വായിച്ചു നോക്കൂ. നിങ്ങളും അതൊന്ന് ചെയ്ത് നോക്കിക്കോളൂ. മണൽ നിറച്ച് ഉള്ള പരീക്ഷണം ചെയ്യുമ്പോൾ കുഴിഞ്ഞിരിക്കുകയോ കൂമ്പാരമായിരിക്കുകയോ ചെയ്യുന്നില്ല എന്ന് ഉറപ്പാക്കാൻ നിങ്ങൾ എന്താണ് ചെയ്യുക? നമ്മൾ ഉണ്ടാക്കിയ നാലു പാത്രങ്ങളിൽ ഏറ്റവും കൂടുതൽ മണൽ കൊള്ളുന്നത് ഏത് ഉയരത്തിലുള്ള പാത്രത്തിലാണ് എന്ന് നിങ്ങൾ കണ്ടെത്തി. നിങ്ങൾ കണ്ടെത്തിയത് 2 cm ഉയരമുള്ള പാത്രം എന്നാണെന്നിരിക്കട്ടെ. എന്നാൽ 12 cm x 12 cm പേപ്പറിൽ നിന്നും ഇത്തരത്തിൽ ഉണ്ടാക്കാവുന്ന പാത്രങ്ങളിൽ ഏറ്റവും കുടുതൽ മണൽ കൊള്ളുന്നത് നിങ്ങൾ കണ്ടെത്തിയ പാത്രത്തിലാണ് എന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ? അത് 1cm നും 2 cm നും ഇടയിലോ അല്ലെങ്കിൽ 2 cm നും 3 cm നും ഇടയിലോ ഉയരമുള്ള ഒരു പാത്രമല്ല എന്ന് എങ്ങനെ പറയാൻ കഴിയും? അത് ഉറപ്പാക്കാൻ കൂടതലായി എന്ത് പരീക്ഷണം കൂടി നടത്തണം എന്ന് കുറിച്ചു വക്കുകയും ആ പരീക്ഷണങ്ങൾ കൂടി ചെയ്ത് നിങ്ങളുടെ നിഗമനങ്ങളിൽ എത്തിച്ചേരുകയും ചെയ്യുക. പരീക്ഷണങ്ങളുടെ ഫോട്ടോകള്‍ കൂടി എടുത്തു വക്കണേ. നിഗമനങ്ങളിലേക്കെത്താൻ നിങ്ങൾ ഉപയോഗിച്ച യുക്തി എന്താണ് എന്ന് കൂടി കുറിക്കുക.

 

മണൽ കുഴിഞ്ഞിരിക്കുകയോ കൂമ്പാരമായിരിക്കുകയോ ചെയ്യുന്നില്ല എന്ന് ഉറപ്പാക്കാൻ എന്ത് ചെയ്തു, കൂടുതലായി എന്ത് പരീക്ഷണമാണ് ചെയ്തത്, നിങ്ങളുടെ നിഗമനം എന്താണ്, നിഗമനത്തിലെത്താൻ ഉപയോഗിച്ച യുക്തിയെന്താണ് എന്നിവയെല്ലാം അടങ്ങിയ കുറിപ്പും ഫോട്ടോയും സൂക്ഷിച്ച് വക്കൂ.