യു.പി. രണ്ടാംഘട്ട പ്രവർത്തനങ്ങൾ

    പരിഷത്ത് പ്രസിദ്ധീകരണങ്ങളായ യുറീക്ക, ശാസ്ത്രകേരളം, ലൂക്ക എന്നിവയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളേയും മറ്റ് പംക്തികളേയും അടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. 2020ൽ പ്രസിദ്ധീകരിച്ച യുറീക്കയുടേയും ശാസ്ത്രകേരളത്തിന്റേയും ലക്കങ്ങൾ വായിക്കാം തയ്യാറാവാം എന്ന ലിങ്കിൽ ലഭ്യമാണ്. 2021 ഫെബ്രുവരി 10 വരെ പ്രവർത്തനങ്ങൾ ചെയ്യാം. ഫെബ്രുവരി 10 മുതൽ 28 വരെയാണ് വിലയിരുത്തൽ കാലം. വിലയിരുത്തൽ എങ്ങനെ എന്ന് ഈ ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്ന പ്രവർത്തകർ അറിയിക്കും.ഓരോ പ്രവർത്തനം ചെയ്യുമ്പോഴും അതിന്റെ Read more…

യു.പി. പ്രവർത്തനം 8 -എങ്ങനെ ഉറപ്പാക്കും ?

കൂട്ടുകാരേ LP വിഭാഗത്തിൻ്റെ എട്ടാമത്തെ പ്രവർത്തനം ഒന്ന് വായിച്ചു നോക്കൂ. നിങ്ങളും അതൊന്ന് ചെയ്ത് നോക്കിക്കോളൂ. മണൽ നിറച്ച് ഉള്ള പരീക്ഷണം ചെയ്യുമ്പോൾ കുഴിഞ്ഞിരിക്കുകയോ കൂമ്പാരമായിരിക്കുകയോ ചെയ്യുന്നില്ല എന്ന് ഉറപ്പാക്കാൻ നിങ്ങൾ എന്താണ് ചെയ്യുക? നമ്മൾ ഉണ്ടാക്കിയ നാലു പാത്രങ്ങളിൽ ഏറ്റവും കൂടുതൽ മണൽ കൊള്ളുന്നത് ഏത് ഉയരത്തിലുള്ള പാത്രത്തിലാണ് എന്ന് നിങ്ങൾ കണ്ടെത്തി. നിങ്ങൾ കണ്ടെത്തിയത് 2 cm ഉയരമുള്ള പാത്രം എന്നാണെന്നിരിക്കട്ടെ. എന്നാൽ 12 cm x Read more…

യു.പി. പ്രവർത്തനം 7 – ഗ്രഹയോഗം

കൂട്ടുകാരേ നിങ്ങൾ എല്ലാവരും ഡിസംബർ 21 ന് വ്യാഴത്തിൻ്റേയും ശനിയുടേയും ഗ്രഹയോഗം കണ്ടു എന്നു് കരുതുന്നു. എങ്ങനെയാണ് അത് സംഭവിക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കാനും ഇനി ഏതു വർഷമാണ് ഇത്തരം ഒരു കാഴ്ച കാണാനാവുക എന്ന് പ്രവചിക്കാനുമായി ഒരു പ്രവർത്തനം ചെയ്താലോ?  നിങ്ങളുടെ വീട്ടിനടുത്ത് എവിടെയെങ്കിലും ഒന്നര മീറ്റർ ആരമുള്ള ഒരു വൃത്തം വരക്കാൻ കഴിയുന്ന ഒരു സ്ഥലം കണ്ടെത്തുക. നിരപ്പുള്ള ഒരു സ്ഥലമാണ് കണ്ടെത്തേണ്ടത്. ഈ സ്ഥലത്തിൻ്റെ നടുക്കായി Read more…

യു.പി. പ്രവർത്തനം 6 – പുതിയൊരു  കളി

രണ്ടു പേർക്ക് കളിക്കാവുന്ന ഒരു കളിയാണിത്. കളി തുടങ്ങുന്നതിനു് മുമ്പ് ചില മുന്നൊരുക്കൾ വേണം.   ഒരു കട്ടിയുള്ള കാർഡ് ഷീറ്റിൽ നിന്നും 2 cm x 2 cm വലുപ്പത്തിൽ 24 കഷണങ്ങൾ മുറിച്ചെടുക്കുക. ഈ കാർഡുകളിൽ 20 എണ്ണം ഉപയോഗിച്ച് പൂജ്യം മുതൽ 9 വരെ എഴുതിയ 2 സെറ്റ് ഉണ്ടാക്കുക. ബാക്കിയുള്ള 4 കാർഡുകളിൽ – , + , x , / എന്നീ ചിഹ്നങ്ങൾ Read more…

യു.പി. – പ്രവർത്തനം 5 – ഒന്നൂല്ല്യാത്ത കഥ

2020 ഡിസംബർ ഒന്നാം ലക്കം യുറീക്കയിലെ ഒന്നൂല്ലാത്ത കഥ വായിച്ചുവോ? ഒന്നൂല്ല്യാത്ത കഥ പറഞ്ഞു തുടങ്ങുന്നത് നോക്കൂ. ഒരിടത്ത് ഒരു മലയുണ്ടായിരുന്നില്ല. അതോണ്ടെന്നെ കാടുണ്ടായിരുന്നില്ല. പുഴയുണ്ടായിരുന്നില്ല. തോടുണ്ടായിരുന്നില്ല. കുളമുണ്ടായിരുന്നില്ല. കിണറുണ്ടായിരുന്നില്ല. അതോണ്ടെന്നെ വയലുണ്ടായിരുന്നില്ല. അതോണ്ടെന്നെ അരിയുണ്ടായിരുന്നില്ല. തുണിയുണ്ടായിരുന്നില്ല.  എന്നിട്ടോ? മലയില്ലാത്തോണ്ട്,പുഴയില്ലാത്തോണ്ട്, കടലുണ്ടായിരുന്നില്ല. മേഘണ്ടായിരുന്നില്ല. മഴയുണ്ടായിരുന്നില്ല. പിന്നെ എന്തൊക്കെ ഉണ്ടായിരുന്നില്ല. കഥ മുഴുവനായി വായിച്ച് നോക്കൂ. അതെന്താ അങ്ങനെ? മലയില്ലാത്തോണ്ട് ഒന്നുണ്ടായിരുന്നില്ലാത്രെ? അപ്പോ മല അത്ര പ്രധാനാ? ചെടീം പൂവും കായേം Read more…

യു.പി. പ്രവർത്തനം 4 – ശിശുദിനം

ശിശുദിനം എന്നാണ് എന്ന് അറിയാത്തവരായി ആരുമില്ലല്ലോ? ചാച്ചാജിയുടെ ജന്മദിനം അല്ലേ? അത് ഇന്ത്യയിലെ കാര്യം. എന്നാൽ ലോക ശിശുദിനമോ? ഇതിനെ കുറിച്ച്  2020 നവംബർ 1 ൻ്റെ യുറീക്കയിൽ മുഖക്കുറി എന്ന ഭാഗത്ത് യുറീക്കമാമൻ വിശദീകരിക്കുന്നുണ്ട്. എല്ലാവരും അത് ഒരിക്കൽ കൂടി വായിച്ചു നോക്കൂ.. 1990കൾക്ക് ശേഷം കുട്ടികളുടെ അവസ്ഥയിൽ നേരിയ പുരോഗതി വന്നതായും സൂചിപ്പിച്ചിട്ടുണ്ട്. ആ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്: “സർവോപരി കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടില്ലെന്ന് ഉറപ്പു വരുത്താൻ Read more…

യു.പി. – പ്രവർത്തനം 3 – സോപ്പിടുന്ന പരസ്യം

നമ്മുടെ ദൈനം ദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സോപ്പ്. കോവിഡ് കാലം അതിന്റെ പ്രാധാന്യം ഒന്നുകൂടി വർധിപ്പിച്ചു. വാസന സോപ്പ് തേച്ചുള്ള കുളി ഏവർക്കും ഏറെ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ വിവിധ നിറത്തിലും മണത്തിലും മനോഹരമായ പാക്കിങ്ങിലുമായി കടകളുടെ അലമാരകൾ സോപ്പുകൾ കൊണ്ട് നിറഞ്ഞിരിക്കും. പ്രാദേശിക സോപ്പുൽപ്പാദകർ മുതൽ കുത്തക കമ്പനികൾ വരെ ഈ രംഗത്തുണ്ട്. അതുകൊണ്ടുതന്നെ മത്സരത്തിൻ്റെ ലോകമാണ് സോപ്പ് വിപണി. സിനിമ, ക്രിക്കറ്റ് താരങ്ങൾ അഭിനയിക്കുന്ന പരസ്യചിത്രങ്ങഈണ് Read more…

യു.പി. പ്രവർത്തനം 2- വിളിപ്പേരുകള്‍

2020 നവംബർ ഒന്നാം ലക്കം യുറീക്കയിലെ കുള്ളു നല്ല കുള്ളു എന്ന കഥ വായിച്ചുവോ? കാട്ടിൽ താമസിക്കുന്ന ജോഷ്നയുടെ കഥയാണത്. ജോഷ്ന താമസിക്കുന്ന വീടിന് വിളിക്കുന്ന പേരാണ് കുള്ളു. വീടിന് പകരം ഉപയോഗിക്കുന്ന മറ്റു ചില പേരുകളും ആ കഥയിൽ പരാമർശിക്കുന്നുണ്ട്. അതുപോലെ വീട് എന്നതിനു പകരം എന്തെല്ലാം വാക്കുകളാണ് മലയാളത്തിൽ ഉള്ളത്. കേരളത്തില്‍ തന്നെ നോക്കൂ. വീടിന് പകരമായി ഒരു ഭാഗത്ത് പറയുന്ന പേരുകള്‍ മറ്റൊരിടത്ത് ഉപയോഗിക്കുന്നുണ്ടാകില്ല. ഒരു Read more…

യു.പി. പ്രവർത്തനം 1- താളം പിടിക്കാം ഓളങ്ങൾ തീർക്കാം 

ഒന്നാം ഘട്ട വിജ്ഞാനോത്സവത്തിൽ ശബ്ദവുമായി ബന്ധപ്പെട്ട് നിങ്ങൾ ചെയ്ത പ്രവർത്തനങ്ങൾ ഓർമ്മയുണ്ടല്ലോ? വിവിധ വസ്തുക്കളിൽ തട്ടി ശബ്ദമുണ്ടാക്കിയും പീപ്പിയും കളി ഫോണും ഉണ്ടാക്കിയും നിങ്ങൾ ശബ്ദത്തെ അടുത്ത് പരിചയപ്പെട്ടു. അതിൻ്റെയൊക്കെ തുടർച്ചയായി നമുക്ക് കുറച്ച് വാദ്യോപകരണങ്ങൾ ഉണ്ടാക്കി നോക്കിയാലോ? മൂന്ന് തരം വാദ്യോപകരണങ്ങൾ ഉണ്ടാക്കി നോക്കൂ. കൊട്ടുമ്പോൾ ശബ്ദമുണ്ടാകുന്ന ഒരു ഉപകരണം. മറ്റൊന്ന് ഊതുമ്പോൾ ശബ്ദമുണ്ടാകുന്നത്. മൂന്നാമതൊന്ന് വലിച്ചു വച്ച കമ്പിയോ ചരടോ ചലിപ്പിക്കുമ്പോൾ ശബ്ദുണ്ടാകുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ Read more…