യു.പി. പ്രവർത്തനം 2- വിളിപ്പേരുകള്‍

Published by eduksspadmin on


2020 നവംബർ ഒന്നാം ലക്കം യുറീക്കയിലെ കുള്ളു നല്ല കുള്ളു എന്ന കഥ വായിച്ചുവോ? കാട്ടിൽ താമസിക്കുന്ന ജോഷ്നയുടെ കഥയാണത്.

ജോഷ്ന താമസിക്കുന്ന വീടിന് വിളിക്കുന്ന പേരാണ് കുള്ളു. വീടിന് പകരം ഉപയോഗിക്കുന്ന മറ്റു ചില പേരുകളും ആ കഥയിൽ പരാമർശിക്കുന്നുണ്ട്. അതുപോലെ വീട് എന്നതിനു പകരം എന്തെല്ലാം വാക്കുകളാണ് മലയാളത്തിൽ ഉള്ളത്. കേരളത്തില്‍ തന്നെ നോക്കൂ. വീടിന് പകരമായി ഒരു ഭാഗത്ത് പറയുന്ന പേരുകള്‍ മറ്റൊരിടത്ത് ഉപയോഗിക്കുന്നുണ്ടാകില്ല. ഒരു വിഭാഗം ആള്‍ക്കാര്‍ താമസിക്കുന്ന വീടിന് പറയുന്ന പേര് മറ്റ് വിഭാഗക്കാരുടെ വീടിന് പറയില്ല. ഇത്തരത്തില്‍ ഓരോ വാക്കിനു പിന്നിലും സാമൂഹ്യവും സാംസ്കാരികവുമായ പശ്ചാത്തലം കണ്ടെത്താനാകും. നമുക്കൊന്നന്വേഷിച്ചാലോ? താമസിക്കുന്ന ഇടത്തിന്റെ വിളിപ്പേരുകൾ എന്തെല്ലാം? എന്തുകൊണ്ടായിരിക്കാം അങ്ങനെ ഒരു പേര് വന്നത്?പരമാവധി വാക്കുകൾ കണ്ടെത്തി അതിന്റെ സാമൂഹിക സാംസ്കാരിക പശ്ചാത്തലം കുറിക്കൂ. ഓരോ പേരിനും ഒരു പാട് പറയാനുണ്ടാകും.അവ ഉൾപ്പെടുത്തി ഒരു ലേഖനം തയ്യാറാക്കാമോ?

പരമാവധി പേരുകള്‍ കണ്ടെത്തു. ഓരോ പേരും പൊതുവായ പേരാണോ അതോ ഒരു ഭാഗത്ത് മാത്രം പറയുന്ന പേരാണോ, ആ പേരുള്ള വീട്ടില്‍  താമസിക്കുന്നവര്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ പെട്ടവര്‍ മാത്രമാണോ , അങ്ങനെയൊരു പേരു വരാന്‍ കാരണം എന്താണ് എന്നൊക്കെ മനസ്സിലാക്കാന്‍ ശ്രമിക്കൂ. അവയൊക്കെ ഉൾപ്പെടുത്തിയാവണം ലേഖനം.

 


7 Comments

Sierra Ann Chacko · 25/01/2021 at 10:24 PM

Sure..

Durgaraj. R, BVUPS Anchal · 27/01/2021 at 10:14 PM

എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഈ പ്രവർത്തനം.
ഞാൻ അച്ചനോടും അമ്മയോടും
ചോദിച്ചു.
വീടിനു പറയുന്ന പല പേരുകളും അറിയാൻ സാധിച്ചു. അയൽവാസികളായ മുതിർന്നവരോടും ചോദിച്ചു മനസിലാക്കി.
പലതും പുതിയ അറിവായിരുന്നു.

Durgaraj. R, BVUPS Anchal · 27/01/2021 at 10:16 PM

എനിക്ക് കിട്ടിയ അറിവുകൾ ഞാൻ എഴുതിവച്ചിട്ടുണ്ട്.

Vaishnavi · 29/01/2021 at 11:33 AM

നല്ല പ്രവർത്തനം

Vaiga suresh · 30/01/2021 at 8:29 PM

എനിക്ക് ഈ പ്രവർത്തനങ്ങൾ ഇഷ്ട്ടമായി
എനിക്ക് കിട്ടിയ കുറിപ്പ് ഞാൻ എഴുതിവച്ചിട്ടുണ്ട്

Adhya · 30/01/2021 at 10:22 PM

ഈ പ്രവർത്തനത്തിലൂടെ ഒരുപാട് പുതിയ അറിവ് കിട്ടി….

GOPIKA AG · 31/01/2021 at 9:56 PM

ഞാനും എന്റെ അപ്പൂപ്പനോടും അമ്മൂമ്മയോടും ചോദിച്ചു മനസിലാക്കി ചെയ്യും. ഈ പ്രവർത്തനം ഒത്തിരി ഇഷ്ടായി

Comments are closed.