യു.പി. – പ്രവർത്തനം 3 – സോപ്പിടുന്ന പരസ്യം

Published by eduksspadmin on

നമ്മുടെ ദൈനം ദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സോപ്പ്. കോവിഡ് കാലം അതിന്റെ പ്രാധാന്യം ഒന്നുകൂടി വർധിപ്പിച്ചു. വാസന സോപ്പ് തേച്ചുള്ള കുളി ഏവർക്കും ഏറെ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ വിവിധ നിറത്തിലും മണത്തിലും മനോഹരമായ പാക്കിങ്ങിലുമായി കടകളുടെ അലമാരകൾ സോപ്പുകൾ കൊണ്ട് നിറഞ്ഞിരിക്കും. പ്രാദേശിക സോപ്പുൽപ്പാദകർ മുതൽ കുത്തക കമ്പനികൾ വരെ ഈ രംഗത്തുണ്ട്. അതുകൊണ്ടുതന്നെ മത്സരത്തിൻ്റെ ലോകമാണ് സോപ്പ് വിപണി. സിനിമ, ക്രിക്കറ്റ് താരങ്ങൾ അഭിനയിക്കുന്ന പരസ്യചിത്രങ്ങഈണ് ടി.വി കാഴ്ചകളിൽ നിറഞ്ഞു നിൽക്കുന്നത്. പ്രായം കുറക്കുന്ന സോപ്പ്, ചർമ്മത്തിന് കാന്തിയും ഓജസ്സും പ്രദാനം ചെയ്യുന്ന സോപ്പ്, വിവിധ തരം ഒറ്റമൂലികളുടെ സത്ത് ചേർത്ത സോപ്പുകൾ, ഗംഗാജലത്തിലുണ്ടാക്കുന്ന സോപ്പ്. ഇപ്രകാരമുള്ള പരസ്യങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന ലോകം കൂടിയാണ് സോപ്പ് വിപണി. സോപ്പിനെക്കുറിച്ചുള്ള ഇത്തരം പരസ്യങ്ങൾ എത്രത്തോളം സത്യസന്ധമാണ്.  യാഥാർത്ഥ്യത്തിന് നിരക്കുന്നതാണ്.

2020 നവംബർ ഒന്നാം ലക്കം യുറീക്കയിലെ ‘ടോയ്ലറ്റ് സോപ്പ് ‘ എന്ന ലേഖനം വായിച്ച് ഈ പരസ്യങ്ങളെ വിമർശനാത്മകമായി വിലയിരുത്തി യുറീക്കാ പത്രാധിപർക്ക് ഒരു കത്ത് എഴുതൂ.

 

തയ്യാറാക്കുന്ന കത്ത് സൂക്ഷിച്ച് വക്കണേ.

 


7 Comments

Lakshmi · 28/01/2021 at 12:29 PM

Super activity aane

Dhiya A J · 29/01/2021 at 9:07 PM

Superb

GOPIKA AG · 31/01/2021 at 10:05 PM

ഈ ആക്ടിവിറ്റി വഴി കുത്തക കമ്പനികൾ യൂറിക യ്ക്കെതിരെ തിരിയുമോ ന്നാ എന്റെ പേടി… പക്ഷേ സൂപ്പർ പ്രവർത്തനം

Ayisha · 02/02/2021 at 5:50 PM

Gopika യുടെ അതേ പേടി തന്നെ ആയിരുന്നു എനിക്കും പക്ഷേ അടിപൊളി Activity 👏👏👏👏👏👍👍👍👍👍👍🌹🌹❤️❤️

Durgaraj. R, BVUPS Anchal. · 02/02/2021 at 7:19 PM

ഈ പ്രവർത്തനം എനിക്ക് വളരെ ഇഷ്ടപ്പെട്ടു വൻകിട സോപ്പ് കമ്പനികളുടെ
പരസ്യങ്ങൾക്ക് ചെവി കൊടുക്കാതെ നമുക്ക് വീട്ടിൽ തന്നെ സോപ്പ് നിർമ്മിക്കാം.

Parvana sunil · 05/02/2021 at 11:16 AM

Super activity

ലക്ഷ്മി ദേവാൻഷി · 06/02/2021 at 1:16 PM

ഈ ലേഖനം വായിച്ചപ്പോൾ ആണ് TFM നെ കുറിച്ച് അറിഞ്ഞത്
ഞാൻ ഉപയോഗിക്കുന്ന സോപ്പിൽ അങ്ങനെ ഒരു കാര്യം കൊടുത്തിട്ടില്ല
TFM കൊടുക്കാതെ മാർക്കറ്റിൽ സോപ്പ് വിൽക്കാമോ 🙄

Comments are closed.