യു.പി. പ്രവർത്തനം 1- താളം പിടിക്കാം ഓളങ്ങൾ തീർക്കാം 

Published by eduksspadmin on

ഒന്നാം ഘട്ട വിജ്ഞാനോത്സവത്തിൽ ശബ്ദവുമായി ബന്ധപ്പെട്ട് നിങ്ങൾ ചെയ്ത പ്രവർത്തനങ്ങൾ ഓർമ്മയുണ്ടല്ലോ? വിവിധ വസ്തുക്കളിൽ തട്ടി ശബ്ദമുണ്ടാക്കിയും പീപ്പിയും കളി ഫോണും ഉണ്ടാക്കിയും നിങ്ങൾ ശബ്ദത്തെ അടുത്ത് പരിചയപ്പെട്ടു. അതിൻ്റെയൊക്കെ തുടർച്ചയായി നമുക്ക് കുറച്ച് വാദ്യോപകരണങ്ങൾ ഉണ്ടാക്കി നോക്കിയാലോ? മൂന്ന് തരം വാദ്യോപകരണങ്ങൾ ഉണ്ടാക്കി നോക്കൂ. കൊട്ടുമ്പോൾ ശബ്ദമുണ്ടാകുന്ന ഒരു ഉപകരണം. മറ്റൊന്ന് ഊതുമ്പോൾ ശബ്ദമുണ്ടാകുന്നത്. മൂന്നാമതൊന്ന് വലിച്ചു വച്ച കമ്പിയോ ചരടോ ചലിപ്പിക്കുമ്പോൾ ശബ്ദുണ്ടാകുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറിയാൽ കൊൽക്കത്തയിലെ സഞ്ജയ് മോണ്ടലും സംഘവും നാടൻ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് പരിപാടി അവതരിപ്പിക്കുന്നത് കാണാം.


ഇതുപോലെ ലളിതമായി വൈവിദ്ധ്യമുള്ള വാദ്യോപകരണങ്ങൾ നിങ്ങൾക്കും ഉണ്ടാക്കാനാകില്ലേ? എന്നാൽ പണി തുടങ്ങിക്കോളൂ.

ഉണ്ടാക്കിയ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കുന്ന ഒരു വീഡിയോ എടുത്തു വച്ചോളൂ. പിന്നീട് ആവശ്യപ്പെടുമ്പോൾ മാത്രം അത് ഗ്രൂപ്പുകളിൽ പങ്കുവച്ചാൽ മതി.