10. കുഞ്ഞിക്കുഞ്ഞി സിനിമ – എൽ പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 10 കുഞ്ഞിക്കുഞ്ഞി സിനിമ ചുറ്റും കാണുന്ന  കിളികളോടും മൃഗങ്ങളോടും പൂമ്പാറ്റകളോടും ഒക്കെ നിങ്ങൾ വർത്തമാനം പറയാറില്ലേ? അവരുടെ സുഖസൗകര്യങ്ങൾ അന്വേഷിക്കാറില്ലേ ? നമുക്ക് വീട്ടിനുള്ളിലുള്ള ചങ്ങാതിമാരോട് ഇത്തരത്തിൽ ചില കുശലാന്വേഷണങ്ങൾ നടത്തിയാലോ? നമ്മൾ അവരോട് സംസാരിച്ചാൽ അവർ  നമ്മോടും വർത്തമാനം പറയും. വീട്ടിലെ ചങ്ങാതിമാരുമായുള്ള ഈ വർത്തമാനം പറച്ചിലിലൂടെ അവരുടെ ജീവിതത്തെ വരച്ച് കാട്ടുന്ന ഒരു കുഞ്ഞ് വീഡിയോ ഉണ്ടാക്കിയാലോ? കലണ്ടറിന്റെ പിന്നിലെ പല്ലിക്കുഞ്ഞിനോട് എന്തൊക്കെ ചോദിക്കണം, പല്ലിക്കുഞ്ഞ് Read more…

9. ഹെബേറിയം നോട്ട്പുസ്തകം – എൽ.പി. രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 9 ഹെബേറിയം ( Herbarium ) എന്നു പറഞ്ഞാൽ സസ്യങ്ങളെയോ സസ്യഭാഗങ്ങളേയോ അമർത്തി ഉണക്കി സൂക്ഷിക്കുന്നതാണ്. നിരവധി പഠനങ്ങൾ ഇവയിൽ നിന്നും നടത്താൻ കഴിയും.നമുക്കൊരു ഹെബേറിയം നോട്ട്പുസ്തകം ഉണ്ടാക്കിയാലോ? ഇതിനായി പലതരം ആശയങ്ങൾ തിരഞ്ഞെടുക്കാം വ്യത്യസ്ത നിറത്തിൽ, വലിപ്പത്തിൽ, രൂപത്തിൽ ഉള്ള ഇലകളുടെ ഹെബേറിയം പൂക്കളുടെ അല്ലെങ്കിൽ ഇതളുകളുടെ ഹേബേറിയം പൂർണ്ണ സസ്യങ്ങളുടെ ഹേബേറിയം. വിത്തുകളുടെ ഹെബേറിയം എന്നിങ്ങനെ നിങ്ങൾക്കിഷ്ടം ഉള്ളവ തിരഞ്ഞെടുക്കാം. 50 പേജിന്റെ ഒരു നോട്ട് Read more…

8. കടലാസ് കൊണ്ട് നിർമ്മിക്കാം – എൽ.പി. രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 8 കൂട്ടുകാരേ, ഏത് ചെറിയ വസ്തു ഉപയോഗിച്ചും ഭാവനയുണ്ടെങ്കിൽ മനോഹരമായ വസ്തുക്കൾ നിർമ്മിക്കാം. പഴയ ന്യൂസ് പേപ്പറോ മാസികയുടെ പേപ്പറോ കുഴൽ പോലെ ചുരുട്ടിയെടുക്കുക. നന്നായി ചുരുട്ടി ഒരു വടി പോലെയാക്കുക  അവസാന ഭാഗം അല്പം പശതേച്ച് ഒട്ടിക്കുക. (ചിത്രം 1 നോക്കുക) ഇനി ഇവ ആവശ്യാനുസരണം മുറിച്ചും ചുരുട്ടിയും പലതരം വസ്തുക്കളും അലങ്കാരവും നിർമ്മിക്കുക. ചില മാതൃകകൾ ചിത്രം 2ൽ നൽകിയത് ശ്രദ്ധിക്കൂ….  ചിത്രം 2a ചിത്രം Read more…

7. ഇല നിരീക്ഷണം -എൽ പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 7 ഇല നിരീക്ഷണം നമുക്ക് ചുറ്റും ധാരാളം  ഇലകളുണ്ട്. തികച്ചും വ്യത്യസ്തമായ രണ്ടോ മൂന്നോ ഇലകൾ ഒന്ന് നിരീക്ഷിച്ചാലോ? ഇലനിരീക്ഷണത്തിൽ എന്തെല്ലാം പരിഗണിക്കണം? അതിന്റെ ആകൃതി, സിരാവിന്യാസം, ഇലയുടെ അരിക്, ഇലയുടെ അറ്റം ഇവയെല്ലാം വേണം. എങ്കിൽ നിരീക്ഷണം ആരംഭിക്കാം. ഇലയുടെ ആകൃതി, സിരാവിന്യാസം, ഇലയുടെ അരിക്, ഇലയുടെ അറ്റം എന്നിവയുടെ പ്രത്യേകതകളാണ് നിരീക്ഷിച്ച് പട്ടികപ്പെടുത്തേണ്ടത്. ഇലയുടെ പേര്, ആകൃതി, സിരകൾ, ഇലയുടെ തണ്ട്, ഇലയുടെ അരിക്, ഇലയുടെ Read more…

6. വെയിൽ കൊണ്ട് ചിത്രം വരയ്ക്കാം – എൽ.പി. രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 6 വെയിൽ കൊണ്ട് ചിത്രം വരയ്ക്കാം : വെയിലത്ത് വളരുന്ന, വലിയ പച്ച ഇലകളുള്ള രണ്ടോ മൂന്നോ ചെടികളിലെ (ഉദാ. ചേമ്പ്, ചട്ടിയിൽ വളരുന്ന പൂച്ചെടി …) ഏതാനും ഇലകൾ തിരഞ്ഞെടുക്കുക. ഇനി കടലാസിൽ പല വലുപ്പത്തിൽ ചിത്രങ്ങൾ (ഔട്ട് ലൈൻ മാത്രം ) വരച്ച് ബ്ലേഡ് / കത്രിക കൊണ്ട് വെട്ടിയെടുക്കുക. പക്ഷി, പൂച്ച, പൂമ്പാറ്റ, പാമ്പ് … എന്തുമാകാം. ചിലത് ചെറുത്, ചിലത് വലുത്. ഇനി Read more…

4. ദോശക്കല്ലിൽ ഐസ് ചുടാം – എൽ.പി. രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 4 ദോശക്കല്ലിൽ ഐസ് ചുടാം.  ഒരു തണുത്ത ദോശക്കല്ലിൽ ഒരു ചെറിയ ഐസ് കട്ട വെക്കുക. ദോശക്കല്ലിൽ ഏതാനും തുള്ളി വെള്ളവും ഉറ്റിക്കുക. ഇനി സംഭവിക്കുന്നതെല്ലാം നോട്ട്ബുക്കിൽ കുറിക്കണേ. കത്തുന്ന അടുപ്പിൽ ദോശക്കല്ല് വെക്കുക. ഐസ് കട്ടയ്ക്കും വെള്ളത്തുള്ളികൾക്കും എന്താണ് സംഭവിക്കുന്നത് ? വെള്ളം വറ്റാൻ എത്ര സമയം എടുത്തു ? ഐസോ ? ദോശക്കല്ല് നന്നായി ചൂടായിക്കഴിഞ്ഞ് അതിലേക്ക് ഏതാനും തുള്ളി വെള്ളം ഒഴിച്ച് ശ്രദ്ധയോടെ നിരീക്ഷിച്ച് Read more…

5. കാറ്റിന്റെ ദിശ – എൽ.പി രണ്ടാംഘട്ട പ്രവർത്തനം

പ്രവർത്തനം 5 പലപ്പോഴും പല ദിശയിൽ നിന്നും കാറ്റ് വീശുന്നതായി നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? നിങ്ങളുടെ പരിസരത്തെ കാറ്റിന്റെ ദിശ കണ്ടെത്താനുള്ള ഒരു പ്രവർത്തനം നടത്തിയാലോ? ഇതിനാദ്യം കാറ്റിന്റെ ദിശ കണ്ടുപിടിക്കാനുള്ള ഒരു സംവിധാനം കാറ്റാടി ( Wind Vane) ഉണ്ടാക്കണം. അതിന് എന്തൊക്കെ സാധനങ്ങൾ വേണമെന്നു നോക്കാം. 2 പേപ്പർ പ്ലേറ്റ് ഒരു കത്രിക ഒരു ഷീറ്റ് കട്ടിയുള്ള പോസ്റ്റർ പേപ്പർ ഒരു സ്ട്രോ ഒരു വലിയ മൊട്ടുസൂചി പിന്നിൽ Read more…

3. അതിന്നുമപ്പുറമെന്താണ് ? – എൽ പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 3 പി മധുസൂദനന്റെ “അതിന്നുമപ്പുറമെന്താണ്” എന്ന കവിതയാണ് താഴെ കൊടുക്കുന്നത്.  പൊട്ടക്കിണറിൻ കരയിൽ വളരും പന്നൽച്ചെടിയുടെ കൊമ്പിന്മേൽ പതുങ്ങിനിന്നൊരു പച്ചപ്പശുവിനു പണ്ടൊരു സംശയമുണ്ടായി: എന്നുടെലോകം ചെടിയും ചെടിയുടെ വേരും തണ്ടും തളിരിലയും അതിന്റെ രുചിയും ഗന്ധവും; എന്നാ- ലതിനുമപ്പുറമെന്താണ്?   പൊട്ടക്കിണറിലൊളിച്ചു വസിക്കും തവള പറഞ്ഞു മറുപടിയായ്; എന്നുടെ ലോകം കിണറും കിണറിലെ മീനും പായൽക്കാടുകളും ഇടവപ്പാതി പിറന്നാൽ പിന്നെ- ക്കോരിച്ചൊരിയും പെരുമഴയും ഒളിച്ചിരിക്കാൻ മാളവും എന്നാ- ലതിന്നുമപ്പുറമെന്താണ്? Read more…

2. കള്ളപ്പെൻസിൽ – എൽ പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 2 പ്രശസ്ത ബാലസാഹിത്യകാരി അഖില പ്രിയദർശിനി എഴുതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച കവിതയാണ് കള്ളപ്പെൻസിൽ. സ്വപ്ന ലോകത്ത് ചിത്രം തീർക്കുന്ന അമ്മുവിനെയാണ് കവിതയിൽ അവതരിപ്പിക്കുന്നത്. കവിത ഇവിടെ കേൾക്കാം. കള്ളപ്പെൻസിൽ സചിത്ര കവിതാപുസ്തകത്തിന്റെ താളുകൾ താഴെ കൊടുത്തിട്ടുണ്ട്. വായിച്ചു നോക്കൂ.. ഈ കവിത വായിച്ച് ഒരു വായനാനുഭവം എഴുതി തയ്യാറാക്കൂ…  

1. പാട്ടുണ്ടാക്കാം – എൽ പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

ഒരു ഈണം കിട്ടിയാൽ നിങ്ങൾക്ക് അതിനനുസരിച്ച് പാട്ടുണ്ടാക്കാൻ പറ്റുമോ? അല്ലെങ്കിൽ പ്രശസ്തമായ പാട്ടുകൾക്ക് അനുസരിച്ച് പാരഡികൾ ഉണ്ടാക്കാൻ പറ്റുമോ? നിങ്ങൾക്കിഷ്ടപ്പെട്ട പത്ത് സിനിമാഗാനങ്ങൾ തെരഞ്ഞെടുക്കൂ. അവയുടെ ഈണത്തിൽ സ്വന്തമായി വരികളെഴുതി ഈണത്തിൽ പാടി റെക്കോർഡ് ചെയ്യൂ.