7. ഇല നിരീക്ഷണം -എൽ പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 7 ഇല നിരീക്ഷണം നമുക്ക് ചുറ്റും ധാരാളം  ഇലകളുണ്ട്. തികച്ചും വ്യത്യസ്തമായ രണ്ടോ മൂന്നോ ഇലകൾ ഒന്ന് നിരീക്ഷിച്ചാലോ? ഇലനിരീക്ഷണത്തിൽ എന്തെല്ലാം പരിഗണിക്കണം? അതിന്റെ ആകൃതി, സിരാവിന്യാസം, ഇലയുടെ അരിക്, ഇലയുടെ അറ്റം ഇവയെല്ലാം വേണം. എങ്കിൽ നിരീക്ഷണം ആരംഭിക്കാം. ഇലയുടെ ആകൃതി, സിരാവിന്യാസം, ഇലയുടെ അരിക്, ഇലയുടെ അറ്റം എന്നിവയുടെ പ്രത്യേകതകളാണ് നിരീക്ഷിച്ച് പട്ടികപ്പെടുത്തേണ്ടത്. ഇലയുടെ പേര്, ആകൃതി, സിരകൾ, ഇലയുടെ തണ്ട്, ഇലയുടെ അരിക്, ഇലയുടെ Read more…

6. വെയിൽ കൊണ്ട് ചിത്രം വരയ്ക്കാം – എൽ.പി. രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 6 വെയിൽ കൊണ്ട് ചിത്രം വരയ്ക്കാം : വെയിലത്ത് വളരുന്ന, വലിയ പച്ച ഇലകളുള്ള രണ്ടോ മൂന്നോ ചെടികളിലെ (ഉദാ. ചേമ്പ്, ചട്ടിയിൽ വളരുന്ന പൂച്ചെടി …) ഏതാനും ഇലകൾ തിരഞ്ഞെടുക്കുക. ഇനി കടലാസിൽ പല വലുപ്പത്തിൽ ചിത്രങ്ങൾ (ഔട്ട് ലൈൻ മാത്രം ) വരച്ച് ബ്ലേഡ് / കത്രിക കൊണ്ട് വെട്ടിയെടുക്കുക. പക്ഷി, പൂച്ച, പൂമ്പാറ്റ, പാമ്പ് … എന്തുമാകാം. ചിലത് ചെറുത്, ചിലത് വലുത്. ഇനി Read more…

4. ദോശക്കല്ലിൽ ഐസ് ചുടാം – എൽ.പി. രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 4 ദോശക്കല്ലിൽ ഐസ് ചുടാം.  ഒരു തണുത്ത ദോശക്കല്ലിൽ ഒരു ചെറിയ ഐസ് കട്ട വെക്കുക. ദോശക്കല്ലിൽ ഏതാനും തുള്ളി വെള്ളവും ഉറ്റിക്കുക. ഇനി സംഭവിക്കുന്നതെല്ലാം നോട്ട്ബുക്കിൽ കുറിക്കണേ. കത്തുന്ന അടുപ്പിൽ ദോശക്കല്ല് വെക്കുക. ഐസ് കട്ടയ്ക്കും വെള്ളത്തുള്ളികൾക്കും എന്താണ് സംഭവിക്കുന്നത് ? വെള്ളം വറ്റാൻ എത്ര സമയം എടുത്തു ? ഐസോ ? ദോശക്കല്ല് നന്നായി ചൂടായിക്കഴിഞ്ഞ് അതിലേക്ക് ഏതാനും തുള്ളി വെള്ളം ഒഴിച്ച് ശ്രദ്ധയോടെ നിരീക്ഷിച്ച് Read more…

5. കാറ്റിന്റെ ദിശ – എൽ.പി രണ്ടാംഘട്ട പ്രവർത്തനം

പ്രവർത്തനം 5 പലപ്പോഴും പല ദിശയിൽ നിന്നും കാറ്റ് വീശുന്നതായി നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? നിങ്ങളുടെ പരിസരത്തെ കാറ്റിന്റെ ദിശ കണ്ടെത്താനുള്ള ഒരു പ്രവർത്തനം നടത്തിയാലോ? ഇതിനാദ്യം കാറ്റിന്റെ ദിശ കണ്ടുപിടിക്കാനുള്ള ഒരു സംവിധാനം കാറ്റാടി ( Wind Vane) ഉണ്ടാക്കണം. അതിന് എന്തൊക്കെ സാധനങ്ങൾ വേണമെന്നു നോക്കാം. 2 പേപ്പർ പ്ലേറ്റ് ഒരു കത്രിക ഒരു ഷീറ്റ് കട്ടിയുള്ള പോസ്റ്റർ പേപ്പർ ഒരു സ്ട്രോ ഒരു വലിയ മൊട്ടുസൂചി പിന്നിൽ Read more…

3. അതിന്നുമപ്പുറമെന്താണ് ? – എൽ പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 3 പി മധുസൂദനന്റെ “അതിന്നുമപ്പുറമെന്താണ്” എന്ന കവിതയാണ് താഴെ കൊടുക്കുന്നത്.  പൊട്ടക്കിണറിൻ കരയിൽ വളരും പന്നൽച്ചെടിയുടെ കൊമ്പിന്മേൽ പതുങ്ങിനിന്നൊരു പച്ചപ്പശുവിനു പണ്ടൊരു സംശയമുണ്ടായി: എന്നുടെലോകം ചെടിയും ചെടിയുടെ വേരും തണ്ടും തളിരിലയും അതിന്റെ രുചിയും ഗന്ധവും; എന്നാ- ലതിനുമപ്പുറമെന്താണ്?   പൊട്ടക്കിണറിലൊളിച്ചു വസിക്കും തവള പറഞ്ഞു മറുപടിയായ്; എന്നുടെ ലോകം കിണറും കിണറിലെ മീനും പായൽക്കാടുകളും ഇടവപ്പാതി പിറന്നാൽ പിന്നെ- ക്കോരിച്ചൊരിയും പെരുമഴയും ഒളിച്ചിരിക്കാൻ മാളവും എന്നാ- ലതിന്നുമപ്പുറമെന്താണ്? Read more…

2. കള്ളപ്പെൻസിൽ – എൽ പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 2 പ്രശസ്ത ബാലസാഹിത്യകാരി അഖില പ്രിയദർശിനി എഴുതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച കവിതയാണ് കള്ളപ്പെൻസിൽ. സ്വപ്ന ലോകത്ത് ചിത്രം തീർക്കുന്ന അമ്മുവിനെയാണ് കവിതയിൽ അവതരിപ്പിക്കുന്നത്. കവിത ഇവിടെ കേൾക്കാം. കള്ളപ്പെൻസിൽ സചിത്ര കവിതാപുസ്തകത്തിന്റെ താളുകൾ താഴെ കൊടുത്തിട്ടുണ്ട്. വായിച്ചു നോക്കൂ.. ഈ കവിത വായിച്ച് ഒരു വായനാനുഭവം എഴുതി തയ്യാറാക്കൂ…  

1. പാട്ടുണ്ടാക്കാം – എൽ പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

ഒരു ഈണം കിട്ടിയാൽ നിങ്ങൾക്ക് അതിനനുസരിച്ച് പാട്ടുണ്ടാക്കാൻ പറ്റുമോ? അല്ലെങ്കിൽ പ്രശസ്തമായ പാട്ടുകൾക്ക് അനുസരിച്ച് പാരഡികൾ ഉണ്ടാക്കാൻ പറ്റുമോ? നിങ്ങൾക്കിഷ്ടപ്പെട്ട പത്ത് സിനിമാഗാനങ്ങൾ തെരഞ്ഞെടുക്കൂ. അവയുടെ ഈണത്തിൽ സ്വന്തമായി വരികളെഴുതി ഈണത്തിൽ പാടി റെക്കോർഡ് ചെയ്യൂ.  

വിജ്ഞാനോത്സവം 2021

വിജ്ഞാനോത്സവം 2021 കൂട്ടുകാരേ, എല്ലാവർക്കും യുറീക്ക -ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിലേക്ക് സ്വാഗതം. ആറ് കൂടകളിലായി 30 പ്രവർത്തനങ്ങളാണ് ഉള്ളത്. ഓരോ കൂടയിലും 5 പ്രവർത്തനങ്ങൾ വീതം. എല്ലാ കൂടകളിലൂടെയും ഒന്ന് കടന്നു പോകൂ.ഓരോ കൂടയിലും നിങ്ങളുടെ അഭിരുചി ക്കൊത്ത പ്രവർത്തനങ്ങൾ ഉണ്ടാകും. അതുകൊണ്ട് എല്ലാ കൂടകളിലെയും പ്രവർത്തനങ്ങൾ വായിച്ച് നോക്കാൻ മറക്കരുത്. ഇഷ്ടമുള്ള ആറെണ്ണം തിരഞ്ഞെടുത്ത് ചെയ്യാം. ആറിൽ നിർത്തണമെന്നില്ല, കൂട്ടുകാർക്ക് ഇഷ്ടപ്പെട്ടത്ര എണ്ണം പ്രവർത്തനങ്ങൾ ചെയ്യാം. അവയിൽ ഏറ്റവും മികച്ചത് Read more…

കണ്ണീർപ്പാടം -വൈലോപ്പിള്ളി

(1)”ബസ്സുവന്നുപോയ്, ദൂരാ- ലിരമ്പം കേൾപ്പൂ വേഷം വിസ്തരിച്ചതു പോരും, അമ്പലത്തിലേക്കല്ലേ?” പിന്നെയും ചന്തം ചാർത്തി- ത്തങ്ങി നീ ഭദ്രേ, ബസ്സു വന്നു, പോയ്, സവിഷാദം നിന്നു നാമാലിൻ‌ചോട്ടിൽ. സ്റ്റാൻഡിലെത്തണം വണ്ടി കിട്ടുവാനിനി, ദൂരം താണ്ടണമങ്ങോട്ടേക്കു നാഴിക രണ്ടോ മൂന്നോ. വഴി ലാഭിക്കാം പാടം മുറിച്ചാ,ലെന്നോതി നീ വരിഷപ്പാടം? ഞാനു- മർദ്ധസമ്മതം മൂളി. കുരുന്നുഞാറിൻ പച്ച- ത്തലപ്പും, വരമ്പിന്റെ ഞരമ്പുമല്ലാതെല്ലാ- മാണ്ടു നിൽക്കുന്നു നീറ്റിൽ ശ്വേതമായൊരു, കൊറ്റി- ച്ചിറകും ചലിപ്പീലാ കൈതകൾ Read more…

ഹൈസ്കൂൾ രണ്ടാംഘട്ട പ്രവർത്തനങ്ങൾ

  പരിഷത്ത് പ്രസിദ്ധീകരണങ്ങളായ യുറീക്ക, ശാസ്ത്രകേരളം, ലൂക്ക എന്നിവയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളേയും മറ്റ് പംക്തികളേയും അടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. 2020ൽ പ്രസിദ്ധീകരിച്ച യുറീക്കയുടേയും ശാസ്ത്രകേരളത്തിന്റേയും ലക്കങ്ങൾ വായിക്കാം തയ്യാറാവാം എന്ന ലിങ്കിൽ ലഭ്യമാണ്. 2021 ഫെബ്രുവരി 10 വരെ പ്രവർത്തനങ്ങൾ ചെയ്യാം. ഫെബ്രുവരി 10 മുതൽ 28 വരെയാണ് വിലയിരുത്തൽ കാലം. വിലയിരുത്തൽ എങ്ങനെ എന്ന് ഈ ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്ന പ്രവർത്തകർ അറിയിക്കും.ഓരോ പ്രവർത്തനം ചെയ്യുമ്പോഴും അതിന്റെ പ്രക്രിയകൾ Read more…