7. പ്രൊജക്റ്റ് – യു പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 7 ഇപ്പോൾ കാലാവസ്ഥ മാറ്റം ലോകം മുഴുവൻ ചർച്ച ചെയ്യുകയാണല്ലോ.  എല്ലാ വർഷവും ചൂടു കൂടുകൊണ്ടിരിക്കുന്നു എന്നും പറഞ്ഞ് കേട്ടിട്ടുണ്ടാകും. ചൂട് കൂടുക മാത്രമാണോ ചെയ്യുന്നത്. തണുപ്പ് കാലങ്ങളിൽ തണുപ്പ് കൂടുന്നുണ്ടോ? നമുക്ക് ഒരു പ്രൊജക്റ്റ് ചെയ്ത് നോക്കാം. ഒരു തെർമോമീറ്റർ സംഘടിപ്പിച്ച് രാവിലെ 6 മണിക്കും ഉച്ചയ്ക്ക് 12 മണിക്കും വൈകീട്ട് 8 മണിക്കും ഉള്ള ചൂട് ഒരു പട്ടികയായി രേഖപ്പെടുത്തുക. 10 മുതൽ 20 ദിവസം Read more…

6. മാഗ്‌ഡിബർഗ് അർധഗോളങ്ങൾ – യു പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 6 മാഗ്‌ഡിബർഗ് അർധഗോളങ്ങൾ. 1654 ൽ ജർമനിയിലെ മാഗ്ഡിബർഗ് നഗരത്തിന്റെ  മേയർ ആയിരുന്നു ശാസ്ത്രജ്ഞൻ കൂടി ആയ ഓട്ടോ ഫൊൺ ഗ്വറിക്ക്. അദ്ദേഹം ചെയ്ത പ്രശസ്തമായ ഒരു പരീക്ഷണമാണ് ‘മാഗ് ഡിബർഗ് അർധഗോളങ്ങൾ’          (Magdeburg Hemispheres) എന്നറിയപ്പെടുന്നത്. നിങ്ങളത് വിക്കിപ്പീഡിയയിൽ വായിക്കൂ. Magdeburg hemispheres – Wikipedia ആ പരീക്ഷണത്തിന്റ ഒരു ലളിതമായ പതിപ്പ് നമുക്ക് ചെയ്തു നോക്കാം. ഏതാണ്ട് ഒരേ വലുപ്പവും Read more…

5. ചന്ദനത്തിരി കൊണ്ട് വായുഗതി കാണാം – യു പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 5 ചന്ദനത്തിരി കൊണ്ട് വായുഗതി കാണാം. രണ്ടോ മൂന്നോ ചന്ദനത്തിരി ഒന്നായി കെട്ടി കത്തിച്ച് മുറിയുടെ നടുക്ക് കുത്തനെ നിർത്തുക (ഒരു പഴത്തിൽ കുത്തി നിർത്താം). ജനലും വാതിലും എല്ലാം അടച്ച് പുക എങ്ങോട്ടു പോകുന്നു എന്നു  നിരീക്ഷിക്കുക. എന്തുകൊണ്ടായിരിക്കാം പുക ഇങ്ങനെ സഞ്ചരിക്കുന്നത്?  ഇനി ഒരു ജനൽ തുറന്ന് ചന്ദനത്തിരി അതിനടുത്തു വെച്ച് നിരീക്ഷിക്കുക. പുകയുടെ ദിശക്ക് കാറ്റിന്റെ ദിശയുമായി എന്തെങ്കിലും ബന്ധം കാണാനുണ്ടോ? ഇനി ജനലുകൾ Read more…

4. കൈയ്യെഴുത്തു പുസ്തകം – യു പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 4 വീടൊരു കാട്  കാടൊരു വീട് – ഇ എൻ ഷീജ വല്ലാത്ത ചൂട്. കുട്ടിക്ക് സഹിക്കാൻ പറ്റുന്നില്ല. വീടിനു ചുറ്റും മരങ്ങളുണ്ടെങ്കിൽ ചൂടു കുറയും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. കുട്ടി വലിയൊരു പേപ്പറെടുത്തു. വീട് വരയ്ക്കാൻ തുടങ്ങി. വലിയ വീട് തന്നെ ആയിക്കോട്ടെ .. ഒരു പാട് പേരെ താമസിപ്പിക്കണം. അങ്ങനെ വീടായി .. ഇനി മരം വേണം. കുട്ടി വീടിനടുത്ത് ഒരു മരം വരച്ചു. വലിയൊരു Read more…

3. ഹ്രസ്വചിത്രം – യു പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 3 Father – 1 minute Emotional Award Winning Iranian Short Animation Film Animated फादर शॉर्ट फिल्म Meals Ready – Short Film – Nithuna Dinesh ചില ഹ്രസ്വചിത്രങ്ങളുടെ ലിങ്ക് മുകളിൽ നൽകിയിരിക്കുന്നു. ഒന്ന് കണ്ട് നോക്കൂ. സമൂഹത്തോട് പറയാനുള്ള കാര്യങ്ങൾ എത്ര സമഗ്രമായും മനോഹരമായും അവതരിപ്പിച്ചിരിക്കുന്നു. ഒരു കഥയുടെ പശ്ചാത്തലത്തിൽ ഒരു വിഷയത്തെ സൂക്ഷ്മമായും ഭാവനാത്മകമായും സർഗ്ഗാത്മകമായും അവതരിപ്പിക്കുകയാണ് ഹ്രസ്വചിത്രങ്ങൾ Read more…

2. കഥകളുടെ ഒരു കൊച്ചുസമാഹാരം – യു.പി. രണ്ടാംഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 2 ക്രിക്കറ്റ് ബാറ്റുമായ് കംഗാരു പന്തുമായ് കൂടൊരു മാൻകുട്ടി ചെസ്സിൽ കുടുങ്ങി തല കാഞ്ഞ് ചിന്തിച്ചിരിക്കും കഴുതക്ക് തുള്ളി ഇളനീർ കൊടുക്കാനായ് വന്നു നിൽക്കുന്നു കുറുക്കത്തി ഫുട്ബോളുമായൊരു മാൻകൂട്ടം ഗോൾവല കാക്കാൻ പുലിക്കുട്ടി കീരിയും പാമ്പുമൊരു ദിക്കിൽ നൂലിട്ട് പട്ടം പറത്തുന്നു പൂച്ച എലിക്കുഞ്ഞിൻ ചുണ്ടത്ത് തേനും വയമ്പും പുരട്ടുന്നു കുരീപ്പുഴ ശ്രീകുമാറിന്റെ “പെണങ്ങുണ്ണി” എന്ന കവിത നിങ്ങൾ വായിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് വായിക്കണേ. പെണങ്ങുണ്ണിയിലെ ഏതാനും വരികൾ Read more…

1. ആസ്വാദനക്കുറിപ്പ് – യു.പി. രണ്ടാംഘട്ട പ്രവർത്തനങ്ങൾ 1

പ്രവർത്തനം 1 മന്ദാകിനി എന്ന പതിനഞ്ചുകാരിയുടെ മനസ്സിലൂടെ വികസിക്കുന്ന ഒരു കൊച്ചുനോവലാണ്‌ പ്രശസ്‌ത ബാലസാഹിത്യകാരി വിമലാ മോനോന്റെ `മന്ദാകിനി പറയുന്നത്‌’. ശരിയെന്നു തോന്നുന്നത്‌ പറയാനും ചെയ്യാനും മടിയില്ലാത്തവളാണ്‌ മന്ദാകിനി. എല്ലാവരേയും സ്‌നേഹിക്കുന്ന, എല്ലാവരിലും തുല്യത കണ്ട്‌ വളരുന്ന അവള്‍ക്ക്‌ വലിയവരുടെ പലനിയമങ്ങളും ഉള്‍ക്കൊളളാനാവുന്നില്ല. പെണ്‍കുട്ടികളുടെ നേര്‍ക്ക്‌ ശരവര്‍ഷം കണക്കെ എയ്യുന്ന അരുതുകളുടെ അര്‍ഥം അവള്‍ക്കൊരിക്കലും  മനസ്സിലാവുന്നില്ല…. ഇനി നോവൽ മുഴുവനായി വായിക്കൂ. പുസ്തകത്തിന്റെ പി.ഡി.എഫ്. ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക Read more…

10. കുഞ്ഞിക്കുഞ്ഞി സിനിമ – എൽ പി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 10 കുഞ്ഞിക്കുഞ്ഞി സിനിമ ചുറ്റും കാണുന്ന  കിളികളോടും മൃഗങ്ങളോടും പൂമ്പാറ്റകളോടും ഒക്കെ നിങ്ങൾ വർത്തമാനം പറയാറില്ലേ? അവരുടെ സുഖസൗകര്യങ്ങൾ അന്വേഷിക്കാറില്ലേ ? നമുക്ക് വീട്ടിനുള്ളിലുള്ള ചങ്ങാതിമാരോട് ഇത്തരത്തിൽ ചില കുശലാന്വേഷണങ്ങൾ നടത്തിയാലോ? നമ്മൾ അവരോട് സംസാരിച്ചാൽ അവർ  നമ്മോടും വർത്തമാനം പറയും. വീട്ടിലെ ചങ്ങാതിമാരുമായുള്ള ഈ വർത്തമാനം പറച്ചിലിലൂടെ അവരുടെ ജീവിതത്തെ വരച്ച് കാട്ടുന്ന ഒരു കുഞ്ഞ് വീഡിയോ ഉണ്ടാക്കിയാലോ? കലണ്ടറിന്റെ പിന്നിലെ പല്ലിക്കുഞ്ഞിനോട് എന്തൊക്കെ ചോദിക്കണം, പല്ലിക്കുഞ്ഞ് Read more…

9. ഹെബേറിയം നോട്ട്പുസ്തകം – എൽ.പി. രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 9 ഹെബേറിയം ( Herbarium ) എന്നു പറഞ്ഞാൽ സസ്യങ്ങളെയോ സസ്യഭാഗങ്ങളേയോ അമർത്തി ഉണക്കി സൂക്ഷിക്കുന്നതാണ്. നിരവധി പഠനങ്ങൾ ഇവയിൽ നിന്നും നടത്താൻ കഴിയും.നമുക്കൊരു ഹെബേറിയം നോട്ട്പുസ്തകം ഉണ്ടാക്കിയാലോ? ഇതിനായി പലതരം ആശയങ്ങൾ തിരഞ്ഞെടുക്കാം വ്യത്യസ്ത നിറത്തിൽ, വലിപ്പത്തിൽ, രൂപത്തിൽ ഉള്ള ഇലകളുടെ ഹെബേറിയം പൂക്കളുടെ അല്ലെങ്കിൽ ഇതളുകളുടെ ഹേബേറിയം പൂർണ്ണ സസ്യങ്ങളുടെ ഹേബേറിയം. വിത്തുകളുടെ ഹെബേറിയം എന്നിങ്ങനെ നിങ്ങൾക്കിഷ്ടം ഉള്ളവ തിരഞ്ഞെടുക്കാം. 50 പേജിന്റെ ഒരു നോട്ട് Read more…

8. കടലാസ് കൊണ്ട് നിർമ്മിക്കാം – എൽ.പി. രണ്ടാം ഘട്ട പ്രവർത്തനങ്ങൾ

പ്രവർത്തനം 8 കൂട്ടുകാരേ, ഏത് ചെറിയ വസ്തു ഉപയോഗിച്ചും ഭാവനയുണ്ടെങ്കിൽ മനോഹരമായ വസ്തുക്കൾ നിർമ്മിക്കാം. പഴയ ന്യൂസ് പേപ്പറോ മാസികയുടെ പേപ്പറോ കുഴൽ പോലെ ചുരുട്ടിയെടുക്കുക. നന്നായി ചുരുട്ടി ഒരു വടി പോലെയാക്കുക  അവസാന ഭാഗം അല്പം പശതേച്ച് ഒട്ടിക്കുക. (ചിത്രം 1 നോക്കുക) ഇനി ഇവ ആവശ്യാനുസരണം മുറിച്ചും ചുരുട്ടിയും പലതരം വസ്തുക്കളും അലങ്കാരവും നിർമ്മിക്കുക. ചില മാതൃകകൾ ചിത്രം 2ൽ നൽകിയത് ശ്രദ്ധിക്കൂ….  ചിത്രം 2a ചിത്രം Read more…