ശാസ്ത്ര കൂട -പ്രവർത്തനം 3 – ചാട്ടവും ഓട്ടവും

നമ്മുടെ വിജ്ഞാനോത്സവത്തില്‍ ഒരു ചാട്ടവും ഓട്ടവും ഒക്കെ ആകാലോ, ഇല്ലേ ? എന്നാല്‍ തയ്യാറായിക്കൊള്ളൂ…. നിന്നിടത്തു നിന്ന് മുന്നോട്ട് ചാടി  നോക്കൂ, എത്ര ദൂരം മുന്നോട്ടു ചാടാൻ പറ്റും? ഓടി വന്ന് ചാടി നോക്കൂ. ഓട്ടത്തിന്റെ വേഗത കൂട്ടി ആവർത്തിക്കൂ. എപ്പോഴാണ് കൂടുതൽ ദൂരേക്ക് ചാടാൻ പറ്റുന്നത് ? (നല്ല ഇളകിയ മണ്ണിലേയ്ക്ക് ചാടണേ…) ശരി, ഇതിന്റെ പിന്നിലും ഒരു ശാസ്ത്രം ഉണ്ടാകില്ലേ? നിങ്ങൾ പഠിച്ച ഫിസിക്സിന്റെ അടിസ്ഥാനത്തിൽ അതൊന്ന് Read more…

ശാസ്ത്ര കൂട -പ്രവർത്തനം 2  പ്ലാസ്റ്റിക് കൊണ്ടു മൂടണോ? 

പ്ലാസ്റ്റിക് ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണെങ്കില്‍ക്കൂടി, സൂക്ഷിച്ചുപയോഗിച്ചില്ലേല്‍ അതൊരു വിപത്താണെന്ന് എല്ലാവർക്കും അറിയാം. നമ്മുടെ വീടുകൾ, പൊതുസ്ഥലങ്ങൾ, കൃഷി     സ്ഥലങ്ങൾ, തോടുകൾ,     കുളങ്ങൾ, കാടുകൾ, സമുദ്രങ്ങൾ     എന്ന് വേണ്ട പ്ലാസ്റ്റിക്     മാലിന്യം കൊണ്ട് മൂടാത്ത     സ്ഥലങ്ങൾ ഇല്ല എന്നു തന്നെ     പറയാം., സംസ്കരിക്കാൻ     കഴിയുന്ന മാർഗങ്ങൾ     കുറച്ചൊക്കെ ഉണ്ടായിട്ടും നമ്മൾ അത് ഉപയോഗിക്കാതെ വലിച്ചെറിയൽ, കത്തിക്കൽ എന്നിവ തുടർന്നു കൊണ്ടേ Read more…

ശാസ്ത്ര കൂട –  പ്രവർത്തനം 1  പൈനാപ്പിളിലെ എൻസൈം

“എന്താടോ സീനക്കുട്ടി  പെരുന്നാളായിട്ട് മൊട്ടക്കച്ചോടത്തിൽ നഷ്ടം വന്ന മൊച്ച കൊരങ്ങനെ പോലെ ഇരിരിക്കുന്നത് ?”  “ഒന്നും പറയണ്ടിത്താ, ഇന്ന് അമ്മായീടെ മട്ടൻ ബിരിയാണിയായിരുന്നു. തിന്നീട്ടും തിന്നീട്ടും മതി വരുന്നില്ലായിരുന്നു.” “ഇപ്പോ വയറു വേദന.” “അതെന്താടോ താനപ്പോ മട്ടൻ ബിരിയാണിയുടെ കൂടെ തന്ന പൈനാപ്പിൾ കഴിച്ചില്ലേ.”  “ഇല്ല,  പഴങ്ങൾ എനിക്ക് ഇഷ്ടമല്ല.” “അയയ്യോ പഴങ്ങൾ ഒക്കെ തിന്നണം. പ്രത്യേകിച്ചും പൈനാപ്പിൾ. ദഹനത്തിനു നല്ലതാ.”  “അതെങ്ങനെ ?” “വാ, കാണിച്ചു തരാം. നമുക്കൊരു Read more…

നിർമ്മാണ കൂട  – പ്രവർത്തനം -3  ഒന്നിന് പിറകേ മറ്റൊന്ന്

ഈ വീഡിയോകാണൂ. തീപ്പെട്ടിക്കൂടും ഗോട്ടിയും പന്തും മാത്രം ഉപയോഗിച്ച് സുന്ദരമായ ഒരു ചലനദൃശ്യം. ഒന്ന് മറ്റൊന്നിന്റെ പുറത്തേക്ക് … ചലനം ചലനം സര്‍വ്വത്ര. നല്ല രസമുണ്ട് അല്ലേ ? ഇപ്പോള്‍ കണ്ടത് രണ്ടു മൂന്ന് നിലകളില്‍ വ്യാപിച്ച് കിടക്കുന്ന ഒരു വലിയ സംഗതിയാണ്. ഇത്ര വലുതൊന്നും അല്ലെങ്കിലും ഒരു ചെറിയ തുടര്‍ചലനമാതൃക നമുക്കും ഉണ്ടാക്കിയാലോ ? തീപ്പെട്ടിക്കൂടോ ചീട്ടോ കാര്‍ഡ്ബോഡോ ഗോലിയോ പന്തോ കുപ്പിയോ …. പിന്നെ പറ്റുമെന്ന് നിങ്ങള്‍ക്ക് Read more…

നിർമ്മാണ കൂട  –  പ്രവർത്തനം 2 -തോരന്‍വെക്കാം

ഇപ്പോൾ നാട്ടിൽ നല്ല മഴയല്ലേ പറമ്പിലും വഴിയിലും എല്ലാം നിറയെ ചൊറിയൻ തുമ്പ/ തൂവ/കൊടിതൂവ/ചെറിയണം….. എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒരു ചെറിയ ചെടി, കാടായി വളർന്ന് കിടക്കുന്നുണ്ടാകും. നമുക്കെല്ലാം അതിൻ്റെ അടുത്ത് പോകാൻ പേടിയാണ്. അത് തൊട്ടാൽ ചൊറിയും. എന്നാൽ ഈ തൊട്ടാൽ ചൊറിയുന്ന ചെടിയെ നമുക്കങ്ങ് തോരൻ വച്ച് കൂട്ടിയാലോ? ആദ്യം തന്നെ ശ്രദ്ധിച്ച് തണ്ടിൽ മാത്രം പിടിച്ച്  ഒരു 20 തൂവ ചെടി പറിച്ചെടുക്കക. ഒരു ഗ്ലൗസോ Read more…

നിർമ്മാണ കൂട  – പ്രവർത്തനം -1 ഓപ്പൺ സ്ട്രീറ്റ്മാപ്

ഓപ്പൺ സ്ട്രീറ്റ്മാപ് (OSM) എന്ന ഒരു ആപ്പിനെ പറ്റി കേട്ടിട്ടുണ്ടോ? ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നിങ്ങൾക്കത് ഡൗൺലോഡ് ചെയ്യാം. നിങ്ങൾ വീട്ടിൽ നിന്നും സ്കൂളിൽ പോകുന്ന വഴിയും നിങ്ങളുടെ വീടിരിക്കുന്ന പ്രദേശവും ഈ ആപ്പ്  ഉപയോഗിച്ച് map ചെയ്യാനാകും. ഈ ലിങ്കിൽ കയറിയാൽ ആപ് ഉപയോഗിക്കുന്നതിന്റെ വിശദാംശങ്ങൾ ലഭ്യമാകും. നിങ്ങളുടെ വീടും സ്കൂളുമോക്കെ ഉൾപ്പെടുത്തി സ്വന്തമായി ഒരു ഭൂപടം നിർമ്മിക്കൂ.  ഈ ലിങ്കിൽ കയറിയാൽ ആപ് ഉപയോഗിക്കുന്നതിന്റെ വിശദാംശങ്ങൾ ലഭ്യമാകും. Read more…

സർഗാത്‌മക കൂട  – പ്രവര്‍ത്തനം – 3    പക്ഷികളുടെ അത്ഭുതലോകം

പക്ഷികളുടെ അത്ഭുതലോകം എന്ന വിഷയത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് 2020 നവംബർ ലക്കം ശാസ്ത്രകേരളം പ്രസിദ്ധീകരിച്ചിട്ടുള്ളത്.   വിവിധയിനം പക്ഷികളെ പരിചയപ്പെടുത്തുകയും പക്ഷി നിരീക്ഷണത്തിന്റെ രീതിശാസ്ത്രം വിശദമാക്കുകയും ചെയ്യുന്ന ലേഖനങ്ങളോടൊപ്പം വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും വിവരിക്കുന്ന ലേഖനങ്ങളും ഈ ലക്കത്തിൽ കാണാം. ലേഖനങ്ങൾ വിശദമായി വായിക്കൂ … വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെ പട്ടിക്കപ്പെടുത്തൂ..  വംശനാശ ഭീഷണി നേരിടുന്ന പക്ഷികൾ എല്ലാവരും ഒരിടത്ത് ഒത്തുകൂടിയിരിക്കുകയാണ്. സ്വന്തം ജീവിതാവസ്ഥകളെക്കുറിച്ചും Read more…

സർഗാത്‌മക കൂട  –  പ്രവർത്തനം – 2     വവ്വാലുകൾ

“വവ്വാലുകൾ വിഹരിച്ചിരുന്ന പറമ്പ് വൃത്തിയാക്കി” -എന്ന ശീർഷകത്തിൽ ഒരു പത്രത്തിൽ വന്ന വാർത്തയാണ് മുകളിൽ നൽകിയിട്ടുള്ളത്. ഇവിടെ ആറ് മരങ്ങളിലായി നൂറ് കണക്കിന് വവ്വാലുകളാണ് കൂട്ടം കൂടിയിരുന്നതത്രേ. പറമ്പ് പാമ്പുകളുടേയും തെരുവുനായ്ക്കളുടെയും വിഹാര രംഗമായിരുന്നു എന്നും കാടുപിടിച്ച്, മാലിന്യം നിറഞ്ഞ് വൃത്തിഹീനമായിരുന്നു എന്നും വാർത്തയിലുണ്ട്. ജനങ്ങളുടെ നീപ രോഗഭീതി അകറ്റാനാണ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ മരങ്ങൾ വെട്ടിമാറ്റി പറമ്പ് വൃത്തിയാക്കിയത്. പറമ്പിലെ മാലിന്യം നീക്കേണ്ടതുതന്നെയാണ്. എന്നാൽ ആ മാലിന്യം ആരായിരിക്കും Read more…

സർഗാത്‌മക കൂട –  പ്രവർത്തനം – 1  “നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു”

ശാസ്ത്രകേരളം 2020 മെയ്, ജൂൺ, ജൂലൈ സംയുക്ത ലക്കത്തിൽ “ധൈര്യാഗ്നിയുടെ വാഹകരായ മൂന്ന് പേർ” എന്നൊരു ലേഖനമുണ്ട്. ചരിത്രത്തിൽ ഇടപെട്ട് ചരിത്രം നിർമ്മിച്ച മൂന്ന് പെൺകുട്ടികളുടെ ജീവിതമാണ് ലേഖനം വരച്ചുകാട്ടുന്നത്. മൂന്നാം ലോകരാജ്യങ്ങളിൽ പ്രതിവർഷം സംഭവിക്കുന്ന 40000 ബാലമരണങ്ങൾ ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച റേച്ചൽ കോറിയാണ് ഇതില്‍ ഒന്നാമത്തെയാള്‍. രണ്ടാമത്തെ പെണ്‍കുട്ടി, ഇസ്രായേൽ പട്ടാളം അറസ്റ്റു ചെയ്ത തന്റെ സഹോദരൻ എവിടെ? എന്ന ചോദ്യവുമായി പട്ടാളക്കാരെ നേരിടുകയും  ആ Read more…