ശാസ്ത്ര കൂട -പ്രവർത്തനം 2  പ്ലാസ്റ്റിക് കൊണ്ടു മൂടണോ? 

Published by eduksspadmin on

പ്ലാസ്റ്റിക് ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണെങ്കില്‍ക്കൂടി, സൂക്ഷിച്ചുപയോഗിച്ചില്ലേല്‍ അതൊരു വിപത്താണെന്ന് എല്ലാവർക്കും അറിയാം. നമ്മുടെ വീടുകൾ, പൊതുസ്ഥലങ്ങൾ, കൃഷി     സ്ഥലങ്ങൾ, തോടുകൾ,     കുളങ്ങൾ, കാടുകൾ, സമുദ്രങ്ങൾ     എന്ന് വേണ്ട പ്ലാസ്റ്റിക്     മാലിന്യം കൊണ്ട് മൂടാത്ത     സ്ഥലങ്ങൾ ഇല്ല എന്നു തന്നെ     പറയാം., സംസ്കരിക്കാൻ     കഴിയുന്ന മാർഗങ്ങൾ     കുറച്ചൊക്കെ ഉണ്ടായിട്ടും നമ്മൾ അത് ഉപയോഗിക്കാതെ വലിച്ചെറിയൽ, കത്തിക്കൽ എന്നിവ തുടർന്നു കൊണ്ടേ ഇരിക്കുന്നു. ഇങ്ങനെ തുടർന്നാൽ മതിയോ?

പ്ലാസ്റ്റിക്ക് മാലിന്യം കുറയ്ക്കാനും പുനരുപയോഗി ക്കാനും നമ്മൾ ശ്രദ്ധിക്കേണ്ടേ?

ഒരാൾ ഒരു ദിവസം ഒരു കവര്‍ വാങ്ങുന്നത് ഒഴിവാക്കിയാൽ തന്നെ നാട്ടിൽ എത്രമാത്രം ദുരുപയോഗം കുറയ്ക്കാം….

നമുക്കൊരു പഠനമായാലോ? നിങ്ങളുടെ പ്രദേശത്ത് 10/15 വീടുകള്‍ തെരഞ്ഞെടുത്ത് അവിടെ കഴിഞ്ഞ ഒരാഴ്ചയില്‍ എത്ര പ്ലാസ്റ്റിക്  കവര്‍ എത്തുന്നുണ്ട് എന്നും ഉപയോഗശേഷം അവയെ എന്തുചെയ്യുന്നു എന്നും ഒരു സര്‍വ്വേയിലൂടെ കണ്ടെത്തൂ…. ആവശ്യമായ ചോദ്യാവലിയും രേഖപ്പെടുത്താനുള്ള പട്ടികകളും സ്വന്തമായി തയ്യാറാക്കണേ,കണ്ടെത്തലുകള്‍ വിശകലനം ചെയ്ത് നിങ്ങളുടെ നിഗമനങ്ങളും നിര്‍ദ്ദേശങ്ങളും എഴുതുക.