സർഗാത്‌മക കൂട  – പ്രവര്‍ത്തനം – 3    പക്ഷികളുടെ അത്ഭുതലോകം

Published by eduksspadmin on

പക്ഷികളുടെ അത്ഭുതലോകം എന്ന വിഷയത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് 2020 നവംബർ ലക്കം ശാസ്ത്രകേരളം പ്രസിദ്ധീകരിച്ചിട്ടുള്ളത്.   വിവിധയിനം പക്ഷികളെ പരിചയപ്പെടുത്തുകയും പക്ഷി നിരീക്ഷണത്തിന്റെ രീതിശാസ്ത്രം വിശദമാക്കുകയും ചെയ്യുന്ന ലേഖനങ്ങളോടൊപ്പം വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും വിവരിക്കുന്ന ലേഖനങ്ങളും ഈ ലക്കത്തിൽ കാണാം. ലേഖനങ്ങൾ വിശദമായി വായിക്കൂ … വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെ പട്ടിക്കപ്പെടുത്തൂ..

 വംശനാശ ഭീഷണി നേരിടുന്ന പക്ഷികൾ എല്ലാവരും ഒരിടത്ത് ഒത്തുകൂടിയിരിക്കുകയാണ്. സ്വന്തം ജീവിതാവസ്ഥകളെക്കുറിച്ചും നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ചർച്ച ചെയ്യുകയാണ്. എന്തൊക്കെ കാര്യങ്ങളായിരിക്കും അവർ ചർച്ച ചെയ്തിരിക്കുക. ഒന്ന് ശ്രദ്ധിച്ച് നോക്കൂ.പ്രശ്നം വളരെ പ്രാധാന്യമുള്ളതാണ്. അവരില്ലാതായാൽ അത് നമ്മളെയും ബാധിക്കുമെന്നും  മനുഷ്യരും കാരണക്കാരാണെന്നും അവർ പറയുന്നുണ്ടല്ലോ. പ്രശ്നം ഗൗരവമുള്ളതല്ലേ ? ചില തിരുത്തലുകൾ ആവശ്യമാണെന്ന് തോന്നുന്നില്ലേ?ഈ വിഷയം ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ഒരു ലഘു നാടകം എഴുതി തയ്യാറാക്കൂ..