സർഗാത്‌മക കൂട –  പ്രവർത്തനം – 1  “നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു”

Published by eduksspadmin on

ശാസ്ത്രകേരളം 2020 മെയ്, ജൂൺ, ജൂലൈ സംയുക്ത ലക്കത്തിൽ “ധൈര്യാഗ്നിയുടെ വാഹകരായ മൂന്ന് പേർ” എന്നൊരു ലേഖനമുണ്ട്. ചരിത്രത്തിൽ ഇടപെട്ട് ചരിത്രം നിർമ്മിച്ച മൂന്ന് പെൺകുട്ടികളുടെ ജീവിതമാണ് ലേഖനം വരച്ചുകാട്ടുന്നത്. മൂന്നാം ലോകരാജ്യങ്ങളിൽ പ്രതിവർഷം സംഭവിക്കുന്ന 40000 ബാലമരണങ്ങൾ ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച റേച്ചൽ കോറിയാണ് ഇതില്‍ ഒന്നാമത്തെയാള്‍. രണ്ടാമത്തെ പെണ്‍കുട്ടി, ഇസ്രായേൽ പട്ടാളം അറസ്റ്റു ചെയ്ത തന്റെ സഹോദരൻ എവിടെ? എന്ന ചോദ്യവുമായി പട്ടാളക്കാരെ നേരിടുകയും  ആ പോരാട്ടം ഇന്നും തുടരുകയും ചെയ്യുന്ന അഹമ്മദ് തമീമിയാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള  സമരം വീട്ടിൽ നിന്ന് തുടങ്ങുകയും 2019ലെ കാലാവസ്ഥാ ഉച്ചകോടിയിൽ നടത്തിയ, “നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു” എന്ന പ്രസംഗത്തിലൂടെ ലോകത്തിനു മുന്നിൽ ഗൗരവമായ ചോദ്യങ്ങൾ ഉയർത്തിയ ഗ്രേറ്റ തും ബർഗ് ആണ്‍ മൂന്നാമത്തേത്. ലേഖനം വിശദമായി വായിക്കൂ ഇവരെക്കുറിച്ച് കൂടുതലറിയാൻ ശ്രമിക്കൂ… അവരുടെ ജീവിതം എങ്ങനെ നിങ്ങളെ സ്വാധീനിച്ചു എന്ന് വ്യക്തമാക്കി, അവരെ അഭിനന്ദിച്ചു കൊണ്ട് ഒരു കത്ത് തയ്യാറാക്കൂ…