ഹൈസ്കൂൾ രണ്ടാംഘട്ട പ്രവർത്തനങ്ങൾ

  പരിഷത്ത് പ്രസിദ്ധീകരണങ്ങളായ യുറീക്ക, ശാസ്ത്രകേരളം, ലൂക്ക എന്നിവയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളേയും മറ്റ് പംക്തികളേയും അടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. 2020ൽ പ്രസിദ്ധീകരിച്ച യുറീക്കയുടേയും ശാസ്ത്രകേരളത്തിന്റേയും ലക്കങ്ങൾ വായിക്കാം തയ്യാറാവാം എന്ന ലിങ്കിൽ ലഭ്യമാണ്. 2021 ഫെബ്രുവരി 10 വരെ പ്രവർത്തനങ്ങൾ ചെയ്യാം. ഫെബ്രുവരി 10 മുതൽ 28 വരെയാണ് വിലയിരുത്തൽ കാലം. വിലയിരുത്തൽ എങ്ങനെ എന്ന് ഈ ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്ന പ്രവർത്തകർ അറിയിക്കും.ഓരോ പ്രവർത്തനം ചെയ്യുമ്പോഴും അതിന്റെ പ്രക്രിയകൾ Read more…

ഹയർസെക്കണ്ടറി പ്രവർത്തനം 6 – മാറുന്ന യുദ്ധരീതികള്‍

മെയ് 2019 ലെ ശാസ്ത്രകേരളത്തിൽ യുദ്ധത്തെ സംബന്ധിച്ച നിരവധി ലേഖനങ്ങൾ ഉണ്ട്. ഇവയിൽ ഒന്ന് യുദ്ധവും ശാസ്ത്രവും സംബന്ധിക്കുന്ന ഒന്നാണ്.. ഇതിൽ ഹൈടെക്ക് ആയി മാറുന്ന യുദ്ധത്തെ പറ്റി പറയുന്നുണ്ട്. ശാസ്ത്രത്തിന്റെ പ്രയോഗത്തിനായി ചിലവഴിക്കുന്ന പണം, പ്രതിരോധ ആവശ്യങ്ങൾക്കായി ചിലവഴിക്കുന്ന പണം എന്നിവയും പരാമർശിക്കുന്നു. നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുദ്ധത്തിനാവശ്യമായ സാങ്കേതികവിദ്യയെ മാറ്റി മറിക്കും എന്നും നമ്മൾ കേട്ടിട്ടുണ്ട്. ശാസ്ത്രവളർച്ചയുടെ രണ്ട് പ്രയോഗതലങ്ങൾ ആണു യുദ്ധങ്ങളിലെ സാങ്കേതികവിദ്യയുടെ Read more…

ഹയർസെക്കണ്ടറി പ്രവർത്തനം 1 – രഹസ്യ ഭാഷ

നിങ്ങളുടെ സൗഹൃദവലയത്തിൽ ഒരാൾക്ക് ഒരു പിറന്നാൾ സർപ്രൈസ് പ്ലാൻ ചെയ്യണമെന്നിരിക്കട്ടെ. ഇതിന്റെ പ്ലാനിങ് ആ സുഹൃത്ത് അറിയാതെ നടത്തുകയും വേണം. അയാൾ എപ്പോഴും നിങ്ങളൊടൊപ്പം ഉണ്ടെങ്കിൽ ഈ വിവരങ്ങൾ കൈമാറാൻ നിങ്ങൾ ചില കോഡുകൾ ഉപയോഗിക്കും. ഇത്തരം കോഡുകൾ സ്ഥിരമായി ഉപയോഗിക്കാൻ ഒരു കോഡുഭാഷ തന്നെ ഉണ്ടാക്കി എടുത്താലോ? പ്രാചീന കേരളത്തിൽ ഇത്തരമൊരു സംഭവം നിലനിന്നിരുന്നു എന്ന് രേഖകൾ സൂചിപ്പിക്കുന്നു.  “മൂലഭദ്രം” എന്ന ഈ ഭാഷയെ പറ്റി ഒരു ചെറുകുറിപ്പ് Read more…

ഹൈസ്കൂൾ പ്രവർത്തനം 8 – സമാനതകള്‍ തേടാം

കൂട്ടുകാരേ LP യുടേയും UP യുടേയും എട്ടാമത്തെ പ്രവർത്തനം നിങ്ങൾ ഒന്ന് വായിച്ചു നോക്കൂ. അവ നിങ്ങളും ചെയ്തു നോക്കൂ. 12 cm x 12 cm പേപ്പറാണല്ലോ നമ്മൾ ഉപയോഗിച്ചത്? 9 cm x 9 cm വലിപ്പമുള്ളതും 15 cm x 15 cm വലിപ്പമുള്ളതും ആയ പേപ്പർ ഉപയോഗിച്ചും പരീക്ഷണം ആവർത്തിക്കുക. പരമാവധി മണൽ നിറയ്ക്കാൻ കഴിയുന്ന പാത്രത്തിന്റെ അളവുകൾക്ക് എടുത്ത പേപ്പറിന്റെ അളവുകളുമായി എന്തെങ്കിലും Read more…

ഹൈസ്കൂൾ പ്രവർത്തനം 7 – പരിസ്ഥിതി ചിന്തകള്‍

കൂട്ടുകാരേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തീകരിച്ച് പുതിയ ഭരണസമിതി അധികാരത്തിലേയ്ക്ക് എത്തിയ സമയമാണല്ലോ ഇപ്പോൾ. ജനകീയാസൂത്രണ പദ്ധതി ആരംഭിച്ചിട്ട് 25 വർഷം പൂർത്തിയാകുന്ന ഈ വേളയിൽ പ്രാദേശിക വികസന രംഗത്ത് വിപ്ലവകരമായ ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നതിൽ നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വലിയ തോതിൽ മുന്നോട്ട് പോയിട്ടുണ്ട്. എന്നാൽ പരിസ്ഥിതിയ്ക്ക് എത്ര കോട്ടം സംഭവിക്കുന്നുണ്ട് എന്ന കാര്യത്തിൽ വേണ്ടത്ര ജാഗ്രത ഉണ്ടായിട്ടുണ്ടോ എന്നുകൂടി നാം പരിശോധിക്കേണ്ടതില്ലേ? കാലാവസ്ഥ വ്യതിയാനം Read more…

ഹൈസ്കൂൾ പ്രവർത്തനം 6 – നാടകമെഴുതാം

2019 ജൂലായ് ലക്കം ശാസ്ത്രകേരളം വായിക്കൂ. പ്രകാശസംശ്ലേഷണത്തെക്കുറിച്ച് നിരവധി ലേഖനങ്ങളുണ്ട്. അതുപോലെ 2020 സപ്തംബർ ലക്കവും വായിക്കൂ. ആൽഗകളെക്കുറിച്ചുള്ള ലേഖനങ്ങൾ ഒട്ടേറെയുണ്ടതിൽ. ഇതു കൂടാതെ പ്രകാശ സംശ്ലേഷണത്തെക്കുറിച്ച് നിങ്ങൾ കുറെ കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാകും. ജീവലോകത്തിന്റെ നിലനിൽപിന് പല തരത്തിൽ പ്രകാശ സംശ്ലേഷണം കാരണമാകുന്നുണ്ട്. ഇതിലെല്ലാം നിരവധി ഘടകങ്ങൾ പ്രത്യക്ഷ പങ്കാളികളാണ്. പ്രകാശസംശ്ലേഷണത്തെ കേന്ദ്രാശയമാക്കി ഒരു നാടകം രചിച്ചാലോ . രചന നടത്തണ്ടത് നിങ്ങളാണേ! അനുയോജ്യമായ കഥാപാത്രങ്ങളെ കണ്ടെത്തി തെരുവുനാടക ശൈലിയിൽ Read more…

ഹൈസ്കൂൾ പ്രവർത്തനം 5- അനന്തതയെ പറ്റി

സംഖ്യാരേഖ നമുക്ക് സുപരിചിതമായ ഒന്നാണ്. പൂജ്യത്തിനു ഇരുപുറവും അനന്തതയിലേക്ക് നീണ്ടുകിടക്കുന്ന രേഖ. നമുക്ക് എഴുതാവുന്ന ഏറ്റവും വലിയ സംഖ്യയെ പറ്റി ആലോചിച്ചിട്ടുണ്ടോ? ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ എഴുതി കിട്ടുന്ന ഒരു വലിയ സംഖ്യയുണ്ട്. ഇതിനെ “ഗൂഗൊൾ” എന്നാണു വിളിക്കുന്നത്. ഇവയെല്ലാം വലിയ സംഖ്യകൾ ആണെങ്കിലും നിശ്ചിതമാണ്. എന്നാൽ സംഖ്യാരേഖയിലെ ബിന്ദുക്കളുടെ എണ്ണം എത്ര? പോസിറ്റിവ് പൂർണ്ണസംഖ്യകൾ എത്ര, രണ്ട് പോസിറ്റിവ് പൂർണ്ണ സംഖ്യകൾക്കിടക്ക് എത്ര ഭിന്ന സംഖ്യകൾ കാണും? Read more…

ഹൈസ്കൂൾ പ്രവർത്തനം 4 – നക്ഷത്രക്കളി

ഇതൊരു നക്ഷത്രക്കളിയാണ്. ചിത്രത്തിലേതു പോലെ 5 മുനകളുള്ള ഒരു നക്ഷത്രം വരക്കുക. ഈ നക്ഷത്രത്തിലെ വരകൾ കൂട്ടിമുട്ടുന്ന  എല്ലായിടത്തും ഓരോ കല്ലുകൾ വയ്ക്കുക. ഇനി പറയുന്ന നിബന്ധനകൾക്ക് വിധേയമായി കല്ലുകൾ എടുത്ത് മാറ്റാവുന്നതാണ്. അവസാനം ഒരു കല്ല് മാത്രമേ അവശേഷിക്കാവൂ. നിബന്ധനകൾ ഇവയാണ്. ഏതെങ്കിലും ഒരു കല്ലിൽ തൊട്ട് ഒന്ന്, തൊട്ടടുത്തതിൽ തൊട്ട് രണ്ട്, അതിന്റെ അടുത്തതിൽ മൂന്ന്, എന്ന് എണ്ണാം. പക്ഷെ ഇത് മൂന്നും നേർരേഖയിൽ ആയിരിക്കണം. മൂന്ന് Read more…

ഹൈസ്കൂൾ പ്രവർത്തനം 3 – നിറം കൊടുക്കാം

വർഗ്ഗീകരണം ശാസ്ത്രീയ ഗവേഷണത്തിന്റെ ഒരു പ്രധാന രീതിയാണ്. ഒരോ തരം വർഗ്ഗീകരണത്തിനും ഒരോ യുക്തി കാണും. ഇത് ഗവേഷകയുടെ ചിന്തയ്ക്കനുസരിച്ച് രൂപപ്പെടുന്നതായിരിക്കും. എന്തിനേയും നമ്മുടെ യുക്തിക്കനുസരിച്ച് വർഗ്ഗീകരിക്കാം. ആവർത്തന പട്ടിക നോക്കൂ. അതിൽ പല പല നിറങ്ങളിൽ ആണല്ലോ മൂലകങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നത്. ഒരേ സ്വഭാവമുള്ള മൂലകങ്ങൾക്ക് ഒരു നിറം എന്നതാണു പൊതുവേ നിറങ്ങൾ കൊടുക്കാൻ ഉപയോഗിക്കുന്ന മാനദണ്ഡം. അപ്പോൾ ഒരേ ഗ്രൂപ്പിലുള്ള മൂലകങ്ങൾക്ക് ഒരേ നിറം വരും. ലോഹങ്ങൾക്ക് ഒരു Read more…

ഹൈസ്കൂൾ പ്രവർത്തനം 2 – ഭാവനയുടെ ലോകം

നമുക്ക് ഭാവനയുടെ ലോകത്തേക്ക് ഒരു യാത്ര പോയാലോ? നമ്മൾ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിചിത്ര ജീവികളുടെ ഭാവനാ ചിത്രങ്ങളും കാർട്ടൂണുകളും സിനിമകളും ഒക്കെ നിങ്ങൾ കണ്ടിട്ടില്ലേ? ജുറാസിക് പാർക്ക് എന്ന സിനിമയിലെ ജീവികളെ മനുഷ്യർ ഭാവനയിൽ നിന്നും സൃഷ്ടിച്ചതാണ്. ഇത് പോലെ ഇന്ന് ഭൂമുഖത്തില്ലാത്ത ഒരു വിചിത്ര ജീവിയെ ഭാവനയിൽ സൃഷ്ടിക്കാൻ നമുക്കൊരു ശ്രമം നടത്തിയാലോ?രണ്ടോ മൂന്നോ ജീവികളുടെ ഫോട്ടോകൾ ചേർത്ത് എഡിറ്റ് ചെയ്ത്, കൂട്ടിചേർത്തതാണെന്ന് തിരിച്ചറിയാത്ത വിധത്തിൽ, ഒരു പുതിയ Read more…