ഹൈസ്കൂൾ പ്രവർത്തനം 7 – പരിസ്ഥിതി ചിന്തകള്‍

Published by eduksspadmin on

കൂട്ടുകാരേ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തീകരിച്ച് പുതിയ ഭരണസമിതി അധികാരത്തിലേയ്ക്ക് എത്തിയ സമയമാണല്ലോ ഇപ്പോൾ. ജനകീയാസൂത്രണ പദ്ധതി ആരംഭിച്ചിട്ട് 25 വർഷം പൂർത്തിയാകുന്ന ഈ വേളയിൽ പ്രാദേശിക വികസന രംഗത്ത് വിപ്ലവകരമായ ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നതിൽ നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വലിയ തോതിൽ മുന്നോട്ട് പോയിട്ടുണ്ട്. എന്നാൽ പരിസ്ഥിതിയ്ക്ക് എത്ര കോട്ടം സംഭവിക്കുന്നുണ്ട് എന്ന കാര്യത്തിൽ വേണ്ടത്ര ജാഗ്രത ഉണ്ടായിട്ടുണ്ടോ എന്നുകൂടി നാം പരിശോധിക്കേണ്ടതില്ലേ?

കാലാവസ്ഥ വ്യതിയാനം യാഥാർത്ഥ്യമായ ഈ കാലഘട്ടത്തിൽ പരിസ്ഥിതി സൗഹൃദമായ വികസന കാഴ്ചപ്പാടിന് വലിയ പ്രാധാന്യമുണ്ട്. കഴിഞ്ഞ കുറേ വർഷത്തെ പ്രവർത്തനങ്ങളെ അവലോകനം ചെയ്ത് അത് നിങ്ങളുടെ പ്രദേശത്തെ പരിസ്ഥിതിയെ എങ്ങനെയെല്ലാം ബാധിച്ചു എന്ന് കണ്ടെത്തി പുതിയ ഭരണസമിതിയ്ക്ക് മുന്നിൽ നിങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് സ്വീകരിക്കാവുന്ന പരിസ്ഥിതി സൗഹൃദ വികസന കാഴ്ചപ്പാടിന്റെ ഒരു സെമിനാർ പേപ്പർ തയ്യാറാക്കൂ… 

 

അവതരണത്തിനായി ഇതിനെ ഒരു പ്രസന്റേഷനാക്കി (പവർ പോയിൻ്റ്/ഇമ്പ്രസ്) കൂടി മാറ്റണേ. വിലയിരുത്തലിനായി സെമിനാർ പേപ്പറും പ്രസന്റേഷനും സൂക്ഷിച്ച് വക്കണേ.