ഹൈസ്കൂൾ പ്രവർത്തനം 1 – രക്ഷിക്കാം ഭൂമിയെ, നമ്മളേയും

കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം ഈ രണ്ട് വാക്കുകൾ ഇന്ന് ലോകത്തിന്റെ ഭാവി തന്നെ നിശ്ചയിച്ചു കൊണ്ടിരിക്കുകയാണല്ലോ. അന്തരീക്ഷത്തിലേക്ക് അനിയന്ത്രിതമായി പുറന്തള്ളപ്പെടുന്ന ഹരിതഗൃഹവാതകങ്ങളാണ് ആഗോളതാപനത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളലിന്റെ കണക്കാണ് കാർബൺ പാദമുദ്ര.   ശാസ്ത്ര കേരളത്തിൻ്റെ 2020 മെയ്, ജുൺ, ജൂലൈ സംയുക്ത ലക്കത്തിൽ “മനുഷ്യന്റെ കാർബൺ പാദമുദ്രകൾ ” എന്നൊരു ലേഖനം ഉണ്ട്. ഈ ലേഖനം നിങ്ങൾ വായിച്ചുവോ? കാർബൺ ഡൈ ഓക്സൈഡ് പുറംതള്ളി പാദമുദ്ര Read more…