സർഗാത്‌മക കൂട  – പ്രവര്‍ത്തനം – 3    പക്ഷികളുടെ അത്ഭുതലോകം

പക്ഷികളുടെ അത്ഭുതലോകം എന്ന വിഷയത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് 2020 നവംബർ ലക്കം ശാസ്ത്രകേരളം പ്രസിദ്ധീകരിച്ചിട്ടുള്ളത്.   വിവിധയിനം പക്ഷികളെ പരിചയപ്പെടുത്തുകയും പക്ഷി നിരീക്ഷണത്തിന്റെ രീതിശാസ്ത്രം വിശദമാക്കുകയും ചെയ്യുന്ന ലേഖനങ്ങളോടൊപ്പം വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും വിവരിക്കുന്ന ലേഖനങ്ങളും ഈ ലക്കത്തിൽ കാണാം. ലേഖനങ്ങൾ വിശദമായി വായിക്കൂ … വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെ പട്ടിക്കപ്പെടുത്തൂ..  വംശനാശ ഭീഷണി നേരിടുന്ന പക്ഷികൾ എല്ലാവരും ഒരിടത്ത് ഒത്തുകൂടിയിരിക്കുകയാണ്. സ്വന്തം ജീവിതാവസ്ഥകളെക്കുറിച്ചും Read more…

സർഗാത്‌മക കൂട  –  പ്രവർത്തനം – 2     വവ്വാലുകൾ

“വവ്വാലുകൾ വിഹരിച്ചിരുന്ന പറമ്പ് വൃത്തിയാക്കി” -എന്ന ശീർഷകത്തിൽ ഒരു പത്രത്തിൽ വന്ന വാർത്തയാണ് മുകളിൽ നൽകിയിട്ടുള്ളത്. ഇവിടെ ആറ് മരങ്ങളിലായി നൂറ് കണക്കിന് വവ്വാലുകളാണ് കൂട്ടം കൂടിയിരുന്നതത്രേ. പറമ്പ് പാമ്പുകളുടേയും തെരുവുനായ്ക്കളുടെയും വിഹാര രംഗമായിരുന്നു എന്നും കാടുപിടിച്ച്, മാലിന്യം നിറഞ്ഞ് വൃത്തിഹീനമായിരുന്നു എന്നും വാർത്തയിലുണ്ട്. ജനങ്ങളുടെ നീപ രോഗഭീതി അകറ്റാനാണ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ മരങ്ങൾ വെട്ടിമാറ്റി പറമ്പ് വൃത്തിയാക്കിയത്. പറമ്പിലെ മാലിന്യം നീക്കേണ്ടതുതന്നെയാണ്. എന്നാൽ ആ മാലിന്യം ആരായിരിക്കും Read more…

സർഗാത്‌മക കൂട –  പ്രവർത്തനം – 1  “നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു”

ശാസ്ത്രകേരളം 2020 മെയ്, ജൂൺ, ജൂലൈ സംയുക്ത ലക്കത്തിൽ “ധൈര്യാഗ്നിയുടെ വാഹകരായ മൂന്ന് പേർ” എന്നൊരു ലേഖനമുണ്ട്. ചരിത്രത്തിൽ ഇടപെട്ട് ചരിത്രം നിർമ്മിച്ച മൂന്ന് പെൺകുട്ടികളുടെ ജീവിതമാണ് ലേഖനം വരച്ചുകാട്ടുന്നത്. മൂന്നാം ലോകരാജ്യങ്ങളിൽ പ്രതിവർഷം സംഭവിക്കുന്ന 40000 ബാലമരണങ്ങൾ ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച റേച്ചൽ കോറിയാണ് ഇതില്‍ ഒന്നാമത്തെയാള്‍. രണ്ടാമത്തെ പെണ്‍കുട്ടി, ഇസ്രായേൽ പട്ടാളം അറസ്റ്റു ചെയ്ത തന്റെ സഹോദരൻ എവിടെ? എന്ന ചോദ്യവുമായി പട്ടാളക്കാരെ നേരിടുകയും  ആ Read more…