ഹയർസെക്കണ്ടറി പ്രവർത്തനം 5 – നിങ്ങളും പറയൂ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞു. പുതീയ ഭരണ സാരഥികൾ എല്ലാവരും ചുമതല ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. തദ്ദേശ ഭരണ സ്ഥാപനപ്രതിനിധിയായി മത്സരിക്കാനുള്ള ചുരുങ്ങിയ പ്രായപരിധി 21 വയസ്സാണ്. ആ പ്രായപരിധിയിലുള്ളവരും അത് കഴിഞ്ഞ് അധികം പ്രായമാകാത്തവരുമായ നിരവധി പേർ മത്സര രംഗത്തുണ്ടായിരുന്നു. അവരിൽ പലരും ജനപ്രതിനിധികളാകുകയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സാരഥികളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 21 വയസ്സുകാരി മേയറായതും, പഞ്ചായത്ത് പ്രസിഡണ്ടായതും ഒക്കെ വാർത്തകളിൽ നിറഞ്ഞിരുന്നു. അതെല്ലാം ശ്രദ്ധിച്ചിരുന്നല്ലോ. Read more…