ഹയർസെക്കണ്ടറി പ്രവർത്തനം 2 – വിമര്‍ശിക്കൂ വിലയിരുത്തൂ

Published by eduksspadmin onകാലാവസ്ഥാ വ്യതിയാനത്തെ പറ്റിയും അവ തടയാനുള്ള മാർഗങ്ങളെ പറ്റിയും പല ലേഖനങ്ങളും നമ്മൾ ശാസ്ത്രകേരളത്തിലും ലൂക്കയിലും വായിച്ചിട്ടുണ്ടല്ലോ. 

കാർബൺ ഫുട്പ്രിന്റ് കുറക്കുന്നതിന് വ്യക്തികൾ എന്ന നിലയിൽ നമുക്ക് ചെയ്യാവുന്ന ചില ജീവിതചര്യാ മാറ്റങ്ങളെ കുറിച്ചും നമ്മൾ വായിച്ചിട്ടുണ്ട്. എന്നാൽ അവ കൊണ്ട് മാത്രം തടയാവുന്ന ഒന്നാണോ കാലാവസ്ഥാ മാറ്റം? ഈ ഹ്രസ്വചിത്രം ഒന്ന് കണ്ടുനോക്കൂ. ഈ ചിത്രം നമ്മൾ നിരന്തരമായി കേൾക്കുന്ന ചില ജീവിതചര്യാ മാറ്റങ്ങളെ വിമർശനാത്മകമായി നോക്കിക്കാണുകയാണ്.

Forget Shorter Showers എന്ന ഈ ചിത്രം നിങ്ങളുടെ സ്കൂളിൽ പ്രദർശിപ്പിക്കുന്നു എന്ന് കരുതുക. ചിത്രപ്രദർശനത്തിനു ശേഷമുള്ള ചർച്ചയിൽ ഈ ഹ്രസ്വചിത്രം മുന്നോട്ട് വെക്കുന്ന ആശയങ്ങളെ വിമർശനാത്മകമായി അപഗ്രഥിച്ചുകൊണ്ട് സംസാരിക്കുന്നവരിൽ ഒരാളാകാൻ നിങ്ങളോട് ആവശ്യപ്പെടുന്നു എന്നിരിക്കട്ടെ. ഈ ചർച്ചയിൽ നിങ്ങൾ ഈ ഹ്രസ്വചിത്രത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ട് വയ്ക്കുന്ന വാദങ്ങൾ എന്തെല്ലാമായിരിക്കും?

നിങ്ങള്‍ എഴുതി തയ്യാറാക്കിയ പ്രഭാഷണം വിലയിരുത്തലിനായി സൂക്ഷിച്ച് വക്കണേ.