ഹയർസെക്കണ്ടറി പ്രവർത്തനം 3 – ആരും വിശന്നിരിക്കരുത്

Published by eduksspadmin onസമാധാനത്തിനുള്ള 2020 ലെ നൊബേൽ സമ്മാനം നേടിയ യു. എനിന്റെ വേൾഡ് ഫുഡ് പ്രോഗ്രാമിനെ കുറിച്ച് 2020ലെ ഡിസംബർ ലക്കം ശാസ്ത്രകേരളത്തിൽ വായിച്ചു കാണുമല്ലോ? ലൂക്കയിലെ ലേഖനവും വായിക്കാം 

Universal Declaration of Human Rights – ഭക്ഷണത്തിനുള്ള അവകാശത്തെ പറ്റി ഇങ്ങനെ പറയുന്നു. “everyone has a right to a standard of living adequate for the health and well-being of himself and his family, including food…”. ഇന്ത്യയിൽ 2013 ൽ പാസ്സാക്കിയ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം ഭക്ഷണത്തിനുള്ള പൗരന്മാരുടെ അവകാശത്തെ ഭരണഘടനാ വ്യവസ്ഥയാക്കുന്ന ഒന്നാണ്. ഇത്തരം നിയമങ്ങൾ ഉണ്ടായിട്ടും ഏറ്റവും ഒടുവിൽ പുറത്തിറക്കിയ റിപ്പോർട്ടുകൾ കാണിക്കുന്നത് ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഇന്ത്യ 97 -ാം സ്ഥാനത്താണ് എന്നാണ്. 

കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. നാഷണൽ ഫാമിലി ഹെൽത്ത് സർവേയുടെ അഞ്ചാം പതിപ്പ് പ്രകാരം വളർച്ചക്കുറവ് നേരിടുന്ന കുട്ടികൾ ഏതാണ്ട് 24 ശതമാനമാണ്. ഇത് തന്നെ ഗ്രാമപ്രദേശങ്ങളിൽ ഏതാണ്ട് 30 ശതമാനവും. UNDP യുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ വിശപ്പ് ഇല്ലായ്മചെയ്യൽ ഉൾപ്പെടുന്നു. 2030 ഓടു കൂടി നാം എവിടെ എത്തണം എന്ന മാർഗനിർദ്ദേശങ്ങൾ ഇവിടെ വായിക്കാം. 

ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ പല പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. എങ്കിലും ഈ മേഖലയിൽ നാം കൈവരിക്കുന്ന പുരോഗതി പരിമിതമാണ്. ദാരിദ്ര്യവും പോഷകാഹാരക്കുറവും പോലുള്ള പ്രശ്നങ്ങൾ കേരളവും അഭിമുഖീകരിക്കുന്നുണ്ട്. ഇന്ത്യൻ സാഹചര്യങ്ങളും വ്യത്യസ്തമല്ല. കൊറോണക്കാലത്ത് കേരളത്തിൽ ഉണ്ടായിരുന്ന കമ്യൂണിറ്റി കിച്ചനുകൾ ആരും വിശന്നിരിക്കരുത് എന്ന ആശയത്തെ പ്രാവർത്തികമാക്കാനുള്ള ഒരു പ്രായോഗിക നടപടി ആയിരുന്നു. 

Feeding the Hungry, the Kerala Model

ആരും വിശന്നിരിക്കരുത് എന്ന ആശയവുമായി നിങ്ങൾ ഒരു കൂട്ടായ്മ രൂപീകരിക്കാൻ ശ്രമിക്കുന്നു എന്നിരിക്കട്ടെ. ഈ കൂട്ടായ്മയിലേക്ക് നിങ്ങളുടെ കൂട്ടുകാരെയും സമീപവാസികളെയും ആകർഷിക്കാനുള്ള ഒരു പരിപാടി നിങ്ങൾ തയ്യാറാക്കുന്നു എന്ന് കരുതുക. ഇന്ത്യയിലെ വിശപ്പിനെ പറ്റി, അവ ദുരീകരിക്കാനുള്ള മാർഗങ്ങളെ പറ്റി നിങ്ങൾ ഉണ്ടാക്കുന്ന ഒരു രൂപരേഖ എങ്ങനെയായിരിക്കും?

 

വിലയിരുത്തലിനായി നിങ്ങൾ തയ്യാറാക്കിയ രൂപരേഖ സൂക്ഷിച്ചുവെക്കാൻ മറക്കരുത്.