ഹയർസെക്കണ്ടറി പ്രവർത്തനം 7 – അമ്പതാണ്ടുകള്‍ക്കപ്പുറം

Published by eduksspadmin on

“മാറ്റമില്ലാത്തതായി ഒന്നേയുള്ളൂ മാറുക എന്ന നിയമം മാത്രം “

കൂട്ടുകാർ ടെലിഫോൺ ബൂത്ത് കണ്ടിട്ടുണ്ടോ മേശയുടെ അറ്റത്ത് ഇരുന്ന് മാത്രം ചിലയ്ക്കുന്ന ഫോൺ   ശ്രദ്ധിച്ചിരുന്നോ, വാഹനങ്ങളിൽ വന്ന മാറ്റങ്ങൾ ശ്രദ്ധിച്ചിരുന്നോ ,ടിവി മാറിയത് ശ്രദ്ധിച്ചോ അങ്ങനെ എന്തെല്ലാം മാറ്റങ്ങൾ അല്ലെ. ഇപ്പോൾ ഓർത്തുപോകുന്നത് “ഡോക്ടർ യു നന്ദകുമാർ ലൂക്കയിൽ “എഴുതിയ ലേഖനത്തിലെ ചില പ്രസക്തഭാഗങ്ങളാണ്

”അമ്പതോ നൂറോ വര്‍ഷം കഴിഞ്ഞാൽ ഇന്നത്തെ ടെക്നോളജി പോലും മാറിയിരിക്കും. അപ്പോൾ നിലവിലുള്ളവ രേഖപ്പെടുത്താതിരുന്നാൽ എന്താവും ഫലം? ചരിത്രം രേഖപ്പെടുത്തുക എന്നത് നമുക്കും പ്രധാനപ്പെട്ടതാണ്”

ശാസ്ത്ര – സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ നമ്മെ എവിടേക്കാണ് കൊണ്ടുപോകുന്നത്? ടെലികമ്യൂണിക്കേഷൻ, ഗതാഗതം, രോഗചികിൽസ, രാഷ്ട്രഭരണം, കൃഷി ഇങ്ങനെ വിവിധങ്ങളായ മേഖലകളെ ശാസ്ത്ര സാങ്കേതിക വിദ്യകൾ മാറ്റി മറിക്കുമ്പോൾ ഒരു ടൈം മഷീൻ യാത്ര നടത്താൻ കൂട്ടുകാർക്ക് ശ്രമിച്ചു കൂടെ. നിങ്ങളുടെ ടൈം മഷീൻ അമ്പത് വർഷങ്ങൾക്ക് ശേഷം ചെന്നെത്തുന്ന ലോകം എങ്ങനെ ആയിരിക്കും?

 അടുത്ത 50 വർഷത്തിനുശേഷം എന്തായിരിക്കും നമ്മുടെ ചുറ്റുമുള്ള ലോകം. ശാസ്ത്രസാങ്കേതിക വിദ്യയിൽ നമ്മൾ എത്രത്തോളം മുന്നിലായിരിക്കും!.

 അടുത്ത 50 വർഷത്തിനുള്ളിൽ നമ്മൾക്ക് സാധ്യമാകുന്ന ശാസ്ത്ര സാങ്കേതിക മികവുകളെ കഴിഞ്ഞ ദശകങ്ങളിലെ ശാസ്ത്ര സാങ്കേതിക രംഗത്തെ മാറ്റങ്ങളെ മുന്നിർത്തി ഒന്ന് വിഭാവനം ചെയ്യാൻ ശ്രമിച്ചാലോ? നിങ്ങളുടെ ചിന്തകൾ ഒരു കുറിപ്പായോ, പോസ്റ്റർ ആയോ, നല്ലൊരു സയൻസ് ഫിക്ഷൻ ആയോ എഴുതാം.

തയ്യാറാക്കിയ കുറിപ്പ്/ഫിക്ഷൻ/പോസ്റ്റർ – ഇവ വിലയിരുത്തലിനായി സൂക്ഷിച്ചുവെക്കണേ.