എൽ.പി. പ്രവര്‍ത്തനം 1 – വീട്ടിൽ പോണം

2020 നവംബർ രണ്ടാം ലക്കം യുറീക്കയിലെ വീട്ടിൽ പോണം എന്ന കഥ വായിച്ചുവോ.   പരൽ മീനിന്റെയും കൂട്ടുകാരിയുടേയും കഥ. പരൽ മീനും അവളും വലിയ കൂട്ടായിരുന്നു. അവരൊരു പാട് കാര്യങ്ങൾ പങ്കുവെക്കും. അതിനിടയിലാണ് ഒരു ദിവസം അവൾ കൂട്ടുകാരിയെ വീട്ടിലേക്ക് കൂട്ടിയത്. ഒരു കുപ്പിയിലിട്ട് അവൾ കൂടെ കൂട്ടി. പരൽ മീൻ എല്ലാരേം കണ്ടു. അവര്‍ രാത്രി ഉറങ്ങാൻ കിടന്നു. പതിവില്ലാത്ത ഒരു ശബ്ദം കേട്ട് വീടുണർന്നത്രെ. എല്ലാ Read more…

ഹയർസെക്കണ്ടറി പ്രവർത്തനം 7 – അമ്പതാണ്ടുകള്‍ക്കപ്പുറം

“മാറ്റമില്ലാത്തതായി ഒന്നേയുള്ളൂ മാറുക എന്ന നിയമം മാത്രം “ കൂട്ടുകാർ ടെലിഫോൺ ബൂത്ത് കണ്ടിട്ടുണ്ടോ മേശയുടെ അറ്റത്ത് ഇരുന്ന് മാത്രം ചിലയ്ക്കുന്ന ഫോൺ   ശ്രദ്ധിച്ചിരുന്നോ, വാഹനങ്ങളിൽ വന്ന മാറ്റങ്ങൾ ശ്രദ്ധിച്ചിരുന്നോ ,ടിവി മാറിയത് ശ്രദ്ധിച്ചോ അങ്ങനെ എന്തെല്ലാം മാറ്റങ്ങൾ അല്ലെ. ഇപ്പോൾ ഓർത്തുപോകുന്നത് “ഡോക്ടർ യു നന്ദകുമാർ ലൂക്കയിൽ “എഴുതിയ ലേഖനത്തിലെ ചില പ്രസക്തഭാഗങ്ങളാണ് ”അമ്പതോ നൂറോ വര്‍ഷം കഴിഞ്ഞാൽ ഇന്നത്തെ ടെക്നോളജി പോലും മാറിയിരിക്കും. അപ്പോൾ നിലവിലുള്ളവ Read more…

കോവിഡ്കാലത്തെ വിജ്ഞാനോത്സവം

വിജ്ഞാനോത്സവത്തെക്കുറിച്ചുള്ള പോഡ്കാസ്റ്റിന്റെ രണ്ടാമത്തെ എപ്പിസോഡിലേക്ക് സ്വാഗതം. കുട്ടികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഈ അധ്യയന വർഷത്തെ വിജ്ഞാനോൽസവം ആരംഭിച്ചിരിക്കുകയാണ്. സാമൂഹിക അകലവും മറ്റ് കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വീട്ടിലും പരിസരങ്ങളിലുമായി ചെയ്യാവുന്ന ചെറിയ പ്രവർത്തനങ്ങളായാണ് ഈ വർഷത്തെ വിജ്ഞാനോൽസവം കുട്ടികൾക്ക് മുന്നിൽ എത്തുന്നത്. ഏറെ പ്രത്യേകതകൾ ഉണ്ട് ഈ വിജ്ഞാനോത്സവത്തിന്. അതിൽ ഏറ്റവും എടുത്ത് പറയേണ്ടത് ഈ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത് കുട്ടികൾ തന്നെയാണ് എന്നതാണ്. വിജ്ഞാനോത്സവത്തിന്റെ ഈ വർഷത്തെ ചുമതല വഹിക്കുന്ന Read more…

ഹയർസെക്കണ്ടറി – പ്രവർത്തനം 10 – അളവുകൾ

പ്രവർത്തനം 10 – അളവുകൾ 2019 ജൂണിലെ ശാസ്ത്രകേരളത്തിൽ അളവുകളെ കുറിച്ചുള്ള 4 ലേഖനങ്ങൾ ഉണ്ട്. ‘അളവുകളുടെ ലഘു ചരിത്രം’ ‘മാറ്റമില്ലാത്ത യൂണിറ്റുകളും മറ്റു കാര്യങ്ങളും’, ‘പുനർനിർവചിക്കപ്പെട്ട യൂണിറ്റുകൾ’, ‘അളവുകളുടെ തത്വശാസ്ത്രം’ എന്നിവയാണത്. കൂടാതെ അളവുകളുടെ ഒരു ചിത്രീകരണവും ഉണ്ട്. അവയൊക്കെ ഒന്ന് വായിച്ചു നോക്കിക്കോളൂ. അളവുകൾ എടുക്കാനായി പല രീതികളും പല തരത്തിലുള്ള ഉപകരണങ്ങളും പണ്ട് ഉപയോഗിച്ചിരുന്നു. അളവിന്റെ യൂണിറ്റുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ ശ്രമങ്ങളിൽ നിന്നാണ് ഇന്ന് Read more…

ഹയർസെക്കണ്ടറി -പ്രവർത്തനം 9 -മാന്ത്രികത കണ്ടെത്താം

പ്രവർത്തനം 9 –മാന്ത്രികത കണ്ടെത്താം അഞ്ച് നാണയങ്ങൾ കയ്യിലെടുക്കുക. ഈ ചതുരത്തിൽ നിന്ന് ഒരു സംഖ്യ തിരഞ്ഞെടുക്കൂ. അതിൽ ഒരു നാണയം വെക്കുക. പ്രവർത്തനം 9 നാണയം വെച്ച സംഖ്യയുടെ വരിയിലും നിരയിലും ഉള്ള മറ്റു സംഖ്യകൾ സ്ട്രൈക്ക് ചെയ്തു കളയാം (അതിനായി കടലാസ് കഷണങ്ങൾ കൊണ്ട് അവ മറച്ചു വെക്കാം). ഇത് 3 തവണ കൂടി ആവർത്തിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഒരു സംഖ്യ അവശേഷിക്കും. ( ഉദാഹരണത്തിനു ആദ്യം Read more…

ഹൈസ്കൂൾ – പ്രവർത്തനം 10 മാന്ത്രിക ചതുരം

പ്രവർത്തനം 10 മാന്ത്രിക ചതുരം മാന്ത്രിക ചതുരങ്ങളെ പറ്റി എല്ലാവരും കേട്ടു കാണും. സാധാരണ ഗതിയിൽ ഇവയുടെ പ്രത്യേകത ഏത് ദിശയിൽ കൂട്ടിയാലും ഒരേ സംഖ്യ ഉത്തരമായി കിട്ടുന്നു എന്നതാണു. എന്നാൽ പ്രത്യക്ഷത്തിൽ ഒരു പ്രത്യേകതയും തോന്നാത്ത ഈ ചതുരം നോക്കൂ. ഇതും ഒരു മാന്ത്രിക ചതുരമാണ്. എന്താണു ഇതിന്റെ മാന്ത്രികത എന്ന് കണ്ടുപിടിക്കാൻ നോക്കിയാലോ? ഒരു പേപ്പറിൽ ഈ സംഖ്യകൾ താഴെ കാണുന്നത് പോലെ എഴുതി വെക്കൂ. എന്നിട്ട് Read more…

യു.പി.- പ്രവര്‍ത്തനം 10 – കളി കളിക്കാം

പ്രവര്‍ത്തനം 10 – കളി കളിക്കാം നമുക്കൊരു കളി കളിച്ചാലോ? ഫോണിലൂടെ ആണേ കളി. നിങ്ങളുടെ മുന്നിൽ ഒരു കടലാസിൽ 1, 2, 3, 4, 5, 6, 7, 8 എന്നീ അക്കങ്ങളിൽ ഏതെങ്കിലും നാലെണ്ണം ഉപയോഗിച്ച് ഒരു നാലക്കമുള്ള സംഖ്യ എഴുതി വക്കുക. ഉദാഹരണത്തിനു് 3241 എന്നാ എഴുതിയത് എന്ന് കരുതുക. ഇനി നിങ്ങളുടെ ഒരു ചങ്ങാതിയെ ഫോണിൽ വിളിക്കുക. ചങ്ങാതിയോട് പറയുക ഞാൻ 1, 2, Read more…

യു.പി. – പ്രവര്‍ത്തനം 9 – ദുരന്തങ്ങളെ മറികടക്കാനാകും

പ്രവര്‍ത്തനം 9 – ദുരന്തങ്ങളെ മറികടക്കാനാകും ഇക്കഴിഞ്ഞ നവംബര്‍ 30 ന് ടിവിയില്‍ വന്ന ഒരു വാര്‍ത്തയാണിത്. “ബെറൂവി ചുഴലിക്കാറ്റ് ശ്രീലങ്കൻ അതിർത്തിയിൽ രൂപം കൊണ്ടു കഴിഞ്ഞു. മൂന്നു ദിവസത്തിനകം കൊല്ലം തിരുവനന്തപുരം ജില്ലകളിലൂടെ കടന്ന് വരുന്ന കൊടുംങ്കാറ്റിന് 100 കി.മീ. വേഗത ഉണ്ടാകും. മുൻകരുതലായി തിരുവനന്തപുരം വിമാനത്താവളം അടയ്ക്കും. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൊടുങ്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി മാറാനും സാധ്യത ഉണ്ട്. ശക്തമായ കാറ്റും മഴയും Read more…

യു.പി. – പ്രവർത്തനം 8 – നൂലിന്റെ ജാലം

പ്രവർത്തനം 8 – നൂലിന്റെ ജാലം 2020 ജനുവരി 16 ന്റെ യുറീക്കയിൽ വന്ന ടെലഫോൺ എന്ന ലേഖനം ഒന്ന് വായിച്ചു നോക്കൂ. അതിൽ പറയുന്നതുപോലെ രണ്ട് പേപ്പർ കപ്പും നൂലും ഉപയോഗിച്ച് നമുക്കും ഒരു ഫോൺ ഉണ്ടാക്കിയാലോ? എന്നിട്ട് അത് ഉപയോഗിച്ച് രസകരമായ ചില പരീക്ഷണങ്ങൾ ചെയ്യാം.  ഈ പരീക്ഷണം ചെയ്യുമ്പോള്‍ ദൂരെ നിന്ന് സംസാരിക്കേണ്ടി വരും. അതു കൊണ്ട് 15 – 20 മീറ്റർ നീളമുള്ള നൂൽ Read more…