യു.പി.- പ്രവര്‍ത്തനം 10 – കളി കളിക്കാം

Published by eduksspadmin on

പ്രവര്‍ത്തനം 10 – കളി കളിക്കാം


നമുക്കൊരു കളി കളിച്ചാലോ? ഫോണിലൂടെ ആണേ കളി. നിങ്ങളുടെ മുന്നിൽ ഒരു കടലാസിൽ 1, 2, 3, 4, 5, 6, 7, 8 എന്നീ അക്കങ്ങളിൽ ഏതെങ്കിലും നാലെണ്ണം ഉപയോഗിച്ച് ഒരു നാലക്കമുള്ള സംഖ്യ എഴുതി വക്കുക. ഉദാഹരണത്തിനു് 3241 എന്നാ എഴുതിയത് എന്ന് കരുതുക. ഇനി നിങ്ങളുടെ ഒരു ചങ്ങാതിയെ ഫോണിൽ വിളിക്കുക. ചങ്ങാതിയോട് പറയുക ഞാൻ 1, 2, 3, 4, 5, 6, 7, 8 എന്നീ അക്കങ്ങളിൽ നാലെണ്ണം ഉപയോഗിച്ച് ഒരു നാലക്ക സംഖ്യ എഴുതി വച്ചിട്ടുണ്ട്. അതിൽ ഒരക്കവും ഒന്നിലേറെ തവണ ആവർത്തിക്കുന്നില്ല. സംഖ്യ ഏതാണെന്ന് ഊഹിക്കാമോ ? പത്ത് ചാൻസ് തരാം. ഓരോ പ്രാവശ്യം ഊഹം പറയുമ്പോഴും ഞാൻ ഉത്തരത്തിലേക്ക് എത്താൻ സഹായിക്കുന്ന രണ്ടു ക്ലൂ തരും. പറയുന്ന ഉത്തരങ്ങൾ ഒരു പേപ്പറിൽ കുറിച്ച് വക്കുകയും വേണം. ചങ്ങാതി ആദ്യ ഊഹം പറയുന്നു.

3817

ഈ ഊഹത്തിൽ 3 കൃത്യമായ സ്ഥാനത്താണു്. 8,7 ഇവ ഇല്ലാത്തവയാണ്. 1 ഉണ്ടെങ്കിലും സ്ഥാനത്തല്ല. അതിനാൽ നിങ്ങൾ കൊടുക്കേണ്ട ക്ലൂ ഇതാണ്. ” ഒരു ടിക് ഇടത് വശത്ത്, ഒരു ടിക് വലതു വശത്ത്” ചങ്ങാതിയോട് എഴുതി വച്ച ഊഹത്തിന്റെ ഇടത് വശത്ത് ഒരു ടിക്കും വലത് വശത്ത് ഒരു ടിക്കും ഇടാൻ പറയണം. “ഇടത് വശത്ത് ഒരു ടിക്” എന്ന് പറഞ്ഞാൽ അതിനർത്ഥം ഊഹത്തിലെ ഒരക്കം ശരിയും കൃത്യ സ്ഥാനത്തുമാണ്എന്നാണ്. “വലത്ത് വശത്ത് ഒരു ടിക്” എന്ന് പറഞ്ഞാൽ അതിനർത്ഥം ഊഹത്തിലെ ഒരക്കം ശരിയാണ് പക്ഷെ കൃത്യ സ്ഥാനത്തല്ല എന്നാണ്. പക്ഷെ ശരിയായ അക്കങ്ങൾ ഏതൊക്കെയാണ് എന്ന് പറയുന്നില്ല. ഇനി അടുത്ത ഊഹം പറയാം.

3867

ഇപ്പോൾ “ഇടത് വശത്ത് ഒരു ടിക് മാത്രം” ചങ്ങാതി ഊഹം എഴുതിയതിന്റെ ഇടതു വശത്ത് ഒരു ടിക് ഇട്ടു വക്കട്ടെ. അടുത്ത ഊഹം പറഞ്ഞോളൂ.

3812

ഇപ്പോൾ “ഇടതു വശത്ത് ഒരു ടിക്, വലത് വശത്ത് രണ്ട് ടിക്” ഇതിന്റെ അർത്ഥം മനസ്സിലായല്ലോ. നിങ്ങൾ എഴുതി വച്ച സംഖ്യയിലുള്ള മൂന്ന് അക്കങ്ങൾ ചങ്ങാതിയുടെ ഇപ്പോഴത്തെ ഊഹത്തില്‍ ഉണ്ട്. അതിൽ ഒന്ന് ശരിയായ സ്ഥാനത്തും രണ്ടെണ്ണം സ്ഥാനം തെറ്റിയും ആണ്. ഇനി 6578 എന്നാണ് ചങ്ങാതി ഊഹം പറഞ്ഞതെങ്കില്‍ ഇടതു വശത്തും വലതു വശത്തും ഒരു ടിക്കുമില്ല എന്നും ക്ലൂ കൊടുക്കണം. ചങ്ങാതി എഴുതി വച്ച ഊഹങ്ങളും അതിന് കിട്ടിയ ടിക്കുകളും നോക്കി വേണം അടുത്ത ഊഹത്തിലേക്ക് എത്താൻ. ഇങ്ങനെ കളി തുടരാം. ചങ്ങാതി ശരിയുത്തരം പറയുകയോ 10 ചാൻസ് ആകുകയോ ചെയ്താൽ കളി നിർത്താം. ഇനി മടക്കക്കളി. അതായത് ചങ്ങാതി സംഖ്യ എഴുതി വക്കട്ടെ. നിങ്ങൾ ഊഹം പറയുക. എന്താ ഒന്ന് കളിച്ചു നോക്കി കൂടേ? ആദ്യം ഒരു ട്രയൽ നടത്താം. പിന്നെ ശരിക്കും ഉള്ള കളിയാകാം.

ഊഹങ്ങളും അവയ്ക്ക് കിട്ടിയ ടിക്കുകളും വിശകലനം ചെയ്ത് അടുത്ത ഊഹത്തിലേക്ക് എത്താനും നിർദ്ദേശങ്ങൾക്കനുസരിച്ച് രസകരമായി കളിക്കാനും കഴിഞ്ഞോ എന്നും എത്ര പ്രാവശ്യം 10 ചാൻസിനുള്ളിൽ ശരിയുത്തരത്തിലേക്ക് എത്താൻ കഴിഞ്ഞു എന്നതുമാണ് നിങ്ങൾ തന്നെ നടത്തേണ്ട വിലയിരുത്തൽ. ആദ്യം പറഞ്ഞ ഊഹങ്ങളും അതിന് കിട്ടിയ ടിക്കുകളും പരിഗണിച്ച് തന്നെയാണോ പിന്നത്തെ ഊഹങ്ങള്‍ പറഞ്ഞത് എന്നും വിലയിരുത്തണേ.


46 Comments

Farhan · 15/12/2020 at 3:51 PM

ഈ കൃയകൾ ഉത്തരം ഈ സിയായി കിട്ടും

Nivedya. C. J · 15/12/2020 at 5:48 PM

It is a very interesting task he വാസ് വിൻ

Harinandana MR · 15/12/2020 at 7:18 PM

ഞാനും എന്റെ കൂടുകാരിയെ വിളിച്ചു എന്നിട്ട് അവൾ ചിലതൊക്കെ തെറ്റിച്ചു പിന്നെ
അത് ശരിയിലേക്ക് കടന്നു

ameya mariya tom · 15/12/2020 at 8:06 PM

Do this work

Abhijith T.S · 15/12/2020 at 9:09 PM

5 Chance

Sagar. R. S · 16/12/2020 at 9:07 PM

Intersting activity

Alanchand. A · 16/12/2020 at 9:08 PM

Interesting activity

HAJIRA MUSTHAFA · 16/12/2020 at 9:44 PM

Wonderfull activity

Yadukrishna.k.k · 17/12/2020 at 12:23 PM

:::

Divya ram · 17/12/2020 at 1:50 PM

I thinking somuch, time isn’t wasting

This is good activities

  Ayana Anil · 18/12/2020 at 2:22 PM

  It’s very interesting .
  I like it so much

AISTON TITUS · 17/12/2020 at 4:04 PM

Super

  AISTON TITUS · 17/12/2020 at 4:05 PM

  good

  ADITHYA P.S · 18/12/2020 at 3:03 PM

  ഈ പ്രവർത്തനത്തിലൂടെ നല്ല ഒരു കളി എനിക്ക് ലഭിച്ചു

Harinandana MR · 17/12/2020 at 7:02 PM

ya that’s correct 😀

  Krishna Priya · 18/12/2020 at 1:48 PM

  It’s very interesting
  I like it

Mehru · 18/12/2020 at 10:37 AM

ഇത് എനിക്ക് കളിയ്ക്കാൻ കഴിന്നു.പത്ത് ചാൻസിൽ ഏട്ടാ മതേയ് ചാൻസിൽ ഞാൻ ഉത്തരം പറന്നു.ഉത്തരം 5286ആയൊരുന്നു

Ayana Anil · 18/12/2020 at 2:23 PM

It’s very interesting .
I like it so much

ADITHYA P.S · 18/12/2020 at 2:57 PM

ഈ പ്രവർത്തനത്തിലൂടെ പുതിയ ഒരു നല്ല കളി കണ്ടുപിടിക്കാൻ എനിക്ക് സാധിച്ചു

ADITHYA P.S · 18/12/2020 at 3:01 PM

ഇതിലൂടെ സംഖ്യ ഉപയോഗിച്ച് കളിക്കാൻ പറ്റുന്ന കളിയെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു

ADITHYA P.S · 18/12/2020 at 3:04 PM

the interesting entertainment and super game

ADITHYA P.S · 18/12/2020 at 3:07 PM

ഒരുപാട് ഗെയിം കളിച്ചിട്ടുണ്ട് എങ്കിലും ഇതുപോലെ ഒരു ഗെയിമിനെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു ഇങ്ങനെ ഒരു ഗെയിം മനസ്സിലാക്കാൻ സാധിച്ചു

  eduksspadmin · 18/12/2020 at 9:58 PM

  ആദിത്യ,.. ഇനിയും ഒത്തിരി കളിയും കാര്യവും ഉണ്ടാവും.. അടുത്ത ഘടത്തിൽ പങ്കെടുക്കണേ

Afrah layan v s · 18/12/2020 at 8:41 PM

Good

Shankaran Nair.P · 19/12/2020 at 10:10 AM

Interesting

Mohammad Niyas · 19/12/2020 at 11:53 AM

ഒരുപാട് ഗെയിം കളിച്ചിട്ടുണ്ട് എങ്കിലും ഇതുപോലെ ഒരു ഗെയിമിനെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു ഇങ്ങനെ ഒരു ഗെയിം മനസ്സിലാക്കാൻ സാധിച്ച
ആദിത്യ,.. ഇനിയും ഒത്തിരി കളിയും കാര്യവും ഉണ്ടാവും.. അടുത്ത ഘടത്തിൽ പങ്കെടുക്കണേ

അശ്വന്ത്. കെ · 19/12/2020 at 1:50 PM

കൂട്ടുകാരനൊപ്പമാണ് കളിച്ചത് ട്രയൽ കളിച്ച പ്പോൾ ഒന്നും മനസ്സിലായില്ല. കൂട്ടുകാരൻ എന്നോട് സംഖ്യ പറയാൻ പറഞ്ഞപ്പോൾ നാലാമത്തെ ചാൻസിൽ തന്നെ എനിക്ക് സംഖ്യ കിട്ടി. ഞാനിതുവരെ ഇത്തരം കളികൾ കളിച്ചിട്ടില്ല. വളരെ രസകരമായി തോന്നി.

അശ്വന്ത്.കെ · 19/12/2020 at 7:57 PM

കൂട്ടുകാരനൊപ്പമാണ് കളിച്ചത്. ട്രയൽ കളിച്ചപ്പോൾ ഒന്നും മനസ്സിലായില്ല. കൂട്ടുകാരൻ എന്നോട് സംഖ്യ ചോദിച്ചപ്പോൾ നാലാമത്തെ ചാൻസിൽ തന്നെ എനിക്ക് സംഖ്യ കിട്ടി. ഞാനിതുവരെ ഇത്തരം കളികൾ കളിച്ചിട്ടില്ല വളരെ രസകരമായിരുന്നു.

Anjana kp · 20/12/2020 at 10:46 AM

നല്ല പ്രവർത്തനം

നൗഫിയ · 20/12/2020 at 6:44 PM

ഇന്ട്രെസ്റ്റിംഗ് ആക്ടിവിറ്റി

Bona.c.boby · 22/12/2020 at 7:49 AM

Class attended

Ichu Maju · 22/12/2020 at 11:24 AM

ഈ കളി ഇതിനു മുൻപ് ഞാൻ കേട്ടിട്ടില്ല.
നല്ല രസമുള്ള കളിയാണ് ഒത്തിരി ഇഷ്ടമായി.

Alna Antony · 22/12/2020 at 4:09 PM

Intresting activity

Snigdha Nair A · 22/12/2020 at 4:17 PM

Super game . Me and my family liked it too much

Zedan feroz pk · 22/12/2020 at 7:02 PM

I can do all activities

Ameya Mahesh · 22/12/2020 at 8:12 PM

ഞാനെന്റെ കൂട്ടുകാരിയോടൊപ്പം ആണ് ഈ ഗെയിം കളിച്ചത്. ഇത് വളരെ രസകരമായ ഒരു ഗെയിം കാണാം..

Zainab abdulrahiman · 23/12/2020 at 7:23 PM

?

Abhinav Raj · 23/12/2020 at 8:06 PM

നല്ല പ്രവർത്തനം

ഗംഗ ജി ശങ്കർ , STD VII,GUPS പെരുവല്ലൂർ · 23/12/2020 at 9:13 PM

രസകരമായ കളിയായിരുന്നു. എന്റെ ചങ്ങാതി ഏഴാമത്തെ ചാൻസിലാണ് ശരിയുത്തരം പറഞ്ഞത്.

Muhammad and laiba · 24/12/2020 at 10:49 AM

Super game ❤

Al Bazith · 24/12/2020 at 12:26 PM

Interesting

Aleena · 26/12/2020 at 11:54 AM

Interesting activity

Aleena · 26/12/2020 at 11:55 AM

Thanks

Amith K.B & Amritha K.B · 26/12/2020 at 1:37 PM

നല്ല ഒരു Activity ആയിരുന്നു ഇത്

Sathya. S · 28/12/2020 at 9:26 AM

Nalla pravarthanam

NAJIYA FATHIMA.P.B · 28/12/2020 at 8:43 PM

അടിപൊളി game..ബുദ്ധി ഉപയോഗിച്ച് ചെയ്യേണ്ട ഒന്നാണ്..ഒരുപാട് ഇഷ്ടപ്പെട്ടു.,😊

Comments are closed.