യു.പി. – പ്രവർത്തനം 8 – നൂലിന്റെ ജാലം

Published by eduksspadmin on

പ്രവർത്തനം 8 – നൂലിന്റെ ജാലം


2020 ജനുവരി 16 ന്റെ യുറീക്കയിൽ വന്ന ടെലഫോൺ എന്ന ലേഖനം ഒന്ന് വായിച്ചു നോക്കൂ. അതിൽ പറയുന്നതുപോലെ രണ്ട് പേപ്പർ കപ്പും നൂലും ഉപയോഗിച്ച് നമുക്കും ഒരു ഫോൺ ഉണ്ടാക്കിയാലോ? എന്നിട്ട് അത് ഉപയോഗിച്ച് രസകരമായ ചില പരീക്ഷണങ്ങൾ ചെയ്യാം. 

ഈ പരീക്ഷണം ചെയ്യുമ്പോള്‍ ദൂരെ നിന്ന് സംസാരിക്കേണ്ടി വരും. അതു കൊണ്ട് 15 – 20 മീറ്റർ നീളമുള്ള നൂൽ എടുക്കണം. നൂലിന്റെ അറ്റത്ത് ഒരു സൂചി കോർക്കുക. ഒരു പേപ്പർ കപ്പെടുത്ത് അതിന്റെ അടിയിൽ നടുക്കായി പുറത്തു നിന്നും സൂചികൊണ്ട് ഉള്ളിലേക്ക് തുളക്കുക. അകത്തു നിന്നും സൂചി വലിച്ചെടുക്കാം. ഇനി സൂചി നൂലിൽ നിന്നും ഊരി എടുക്കാം. കപ്പിന്റെ ഉള്ളിലുള്ള നൂലിന്റെ അറ്റം ഒരു ചെറിയ കഷണം തീപ്പെട്ടിക്കോലിൽ കെട്ടിയാൽ പിന്നെ നൂല് ഊരിപ്പോരില്ല. ഇപ്പോൾ ഫോണിന്റെ ഒരു വശം റെഡി. ഇതു പോലെ മറുവശവും ശരിയാക്കുക. ഫോൺ തയ്യാറായില്ലേ? ഇനിയാണ് പരീക്ഷണം. വീട്ടിലുള്ള ആരെങ്കിലും ഒന്നു രണ്ടു പേരേ കൂടി സഹായത്തിനു വിളിച്ചോളൂ.

പരീക്ഷണം 1
ഒരാൾ ഒരു പേപ്പർ കപ്പ് വായുടെ നേരേയും മറ്റെ ആൾ പേപ്പർ കപ്പ് ചെവിയിലും വക്കണം. നൂൽ അയഞ്ഞ് കിടക്കട്ടെ. ഫോണിലൂടെ സംസാരിച്ച് നോക്കൂ. കേൾക്കുന്നുണ്ടോ?

പരീക്ഷണം 2
നൂൽ നന്നായി വലിച്ച് പിടിച്ചിട്ട് സംസാരിച്ചു നോക്കൂ. ഇപ്പോൾ കേൾക്കാമോ?

പരീക്ഷണം 3
നൂൽ നന്നായി വലിച്ചു തന്നെ വക്കുക. ഇടക്ക് ഒരു തൂണിലോ മരത്തിലോ നൂൽ തൊട്ടിരിക്കട്ടെ. ഇനി സംസാരിക്കൂ. കേൾക്കാൻ കഴിയുന്നോ ?

പരീക്ഷണം 4
വേറെ കുറച്ച് നൂൽ കൂടി എടുക്കുക. മരത്തിൽ നൂലിന്റെ ഒരറ്റം കെട്ടുക. നൂലിന്റെ മറ്റേ അറ്റത്ത് ഒരു കുടുക്കിടുക. കുടുക്കിനുള്ളിലൂടെ കപ്പ് കടത്താൻ പറ്റണം. ഇനി ഫോണിന്റെ ഒരു കപ്പ് കുടുക്കിനുള്ളിലൂടെ എടുത്ത് നൂൽ വലിഞ്ഞ് നിൽക്കത്തക്കവിധം പിടിച്ചു കൊണ്ട് പരീക്ഷണം ആവർത്തിക്കുക.

പരീക്ഷണം 5
പരീക്ഷണം 4 ൽ നമ്മൾ നൂല് ഒരു കുടുക്കിലൂടെയാണ് എടുത്തത്. ഇപ്പോൾ ഒന്നിലേറെ കുടുക്കുകളിലൂടെ എടുത്ത് വീട്ടിലെ ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിൽ എത്തിക്കുക. പക്ഷെ സംസാരിക്കുമ്പോൾ നൂല് വലിഞ്ഞിരിക്കുന്നു എന്നു് ഉറപ്പാക്കണം.

പരീക്ഷണം 6
നൂലിന്റെ ഇടയിൽ നിന്നും മറ്റൊരു നൂലു കൂടി കെട്ടി അവിടെ മൂന്നാമതൊരു കപ്പു കൂടി ഘടിപ്പിച്ചാലോ? ഒരാൾ പറയുന്നത് രണ്ടു പേർക്കും കേൾക്കാമോ?

ഇതുപോലെ നിങ്ങളുടെ ഭാവനക്ക് അനുസരിച്ച് വേറെയും പരീക്ഷണങ്ങൾ ചെയ്യാം. വീട്ടുകാരേയും കൂട്ടുകാരേയുമൊക്കെ നിങ്ങളുടെ ഫോണ്‍ കാണിച്ചുകൊടുക്കണം. അവരോ‍ട് ഫോണില്‍ സംസാരിക്കുകയും വേണം. ഏതൊക്കെ പരീക്ഷണത്തിൽ ശബ്ദം കേൾക്കാൻ കഴിഞ്ഞു, ഏതിലൊക്കെ കേൾക്കാനായില്ല എന്ന് കുറിച്ച് വക്കുക. ഈ ഫോൺ സൂക്ഷിച്ച് വച്ചോളൂ. 

 

പേപ്പർ കപ്പ് ഉപയോഗിച്ച് ഫോൺ ഉണ്ടാക്കി പരീക്ഷണങ്ങൾ എല്ലാം ചെയ്യാൻ കഴിഞ്ഞോ എന്നും ശബ്ദം കേൾക്കുന്നതും കേൾക്കാത്തതും വേർതിരിക്കാൻ കഴിഞ്ഞോ എന്നും നിങ്ങൾ തന്നെ വിലയിരുത്തുക.


18 Comments

Farhan · 15/12/2020 at 4:31 PM

ശബ്ദം രണ്ടാൾക്കു കേക്കാൻ പറ്റുന്നു

ameya mariya tom · 15/12/2020 at 8:10 PM

Do this work

Nivedya. C. J · 17/12/2020 at 5:44 PM

A good task

  Nivedya. C. J · 17/12/2020 at 5:44 PM

  A good task

   Alanchand. A · 18/12/2020 at 8:33 PM

   Good task.

   Sagar. R. S · 18/12/2020 at 8:34 PM

   Very good task

  Sagar. R. S · 18/12/2020 at 8:34 PM

  Very good task

Sagar. R. S · 18/12/2020 at 8:33 PM

Good task

Alanchand. A · 18/12/2020 at 8:34 PM

Good task.

  eduksspadmin · 18/12/2020 at 9:48 PM

  വിജ്ഞാനോത്സവം എല്ലാ കൂട്ടുകാരിലേക്കും പങ്കുിടുമല്ലോ

   Shimna · 21/12/2020 at 12:42 PM

   Very nice task.
   Iam anjoy

   Aaron · 23/12/2020 at 4:47 PM

   Sure

Abhishek krishna C.S · 19/12/2020 at 8:31 PM

ഇതു വളരെ രസകരമുള്ള പ്രവർത്തനമായിരുന്നു. ഇതിൽ പറഞ്ഞതുപോലെ ഞാൻ പല തരത്തിൽ ടെലിഫോണിലൂടെ പറഞ്ഞു നോക്കി.

Shimna · 21/12/2020 at 12:37 PM

Very nice task.
Iam anjoy

Bona .c. Boby · 22/12/2020 at 1:22 PM

Phone ഞാൻ നിർമിച്ചു

അമേയ മഹേഷ് · 22/12/2020 at 8:05 PM

I like this activity very much…….

Reenu Abraham · 22/12/2020 at 8:54 PM

Easy activity

Anamika M. M · 26/12/2020 at 7:49 PM

ഇത് വളരെ രസകരമാണ് കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപെടും. ഞാൻ ടെലിഫോൺ ഉണ്ടാക്കി എന്റെ വീടിന്റെ അപ്പുറത്തുള്ള കൂട്ടുകാരനോടൊപ്പം ഞാൻ കളിച്ചു അവനും ഇഷ്ട്ടമായി . രണ്ടാംഘട്ടം പ്രവർത്തങ്ങൾ എന്നാണ് നടക്കുന്നത്

Comments are closed.