എൽ.പി. പ്രവര്‍ത്തനം 1 – വീട്ടിൽ പോണം
2020 നവംബർ രണ്ടാം ലക്കം യുറീക്കയിലെ വീട്ടിൽ പോണം എന്ന കഥ വായിച്ചുവോ.
പരൽ മീനിന്റെയും കൂട്ടുകാരിയുടേയും കഥ. പരൽ മീനും അവളും വലിയ കൂട്ടായിരുന്നു. അവരൊരു പാട് കാര്യങ്ങൾ പങ്കുവെക്കും. അതിനിടയിലാണ് ഒരു ദിവസം അവൾ കൂട്ടുകാരിയെ വീട്ടിലേക്ക് കൂട്ടിയത്. ഒരു കുപ്പിയിലിട്ട് അവൾ കൂടെ കൂട്ടി. പരൽ മീൻ എല്ലാരേം കണ്ടു. അവര്‍ രാത്രി ഉറങ്ങാൻ കിടന്നു. പതിവില്ലാത്ത ഒരു ശബ്ദം കേട്ട് വീടുണർന്നത്രെ. എല്ലാ ലൈറ്റും തെളിഞ്ഞു. എല്ലാരും എവിടുന്നാ ശബ്ദം എന്ന് തെരഞ്ഞു. അതിനിടയിൽ അവൾ ഓടി മീനിനടുത്തെത്തി. മീൻ കരഞ്ഞുകൊണ്ട്പറഞ്ഞു. എനിക്ക് വീട്ടിൽ പോണം. ഇത്രയും ആണ് കഥ. അതിന് ശേഷം എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക? അവൾ എന്തു ചെയ്തിട്ടുണ്ടാവും? മീനിനെ അതിന്റെ വീട്ടിൽ വിട്ടിട്ടുണ്ടാവുമോ? എങ്കിൽ അതിനിടയിൽ അവർ എന്തൊക്കെ സംസാരിച്ചിട്ടുണ്ടാവും? അവളുടെ സ്ഥാനത്ത് നിങ്ങളാണെന്ന് സങ്കല്പിച്ച് കഥയുടെ ബാക്കി എഴുതൂ.
എഴുതിയ കഥ സൂക്ഷിച്ച് വയ്ക്കണേ.