യു.പി. – പ്രവര്‍ത്തനം 9 – ദുരന്തങ്ങളെ മറികടക്കാനാകും

Published by eduksspadmin on

പ്രവര്‍ത്തനം 9 – ദുരന്തങ്ങളെ മറികടക്കാനാകും


ഇക്കഴിഞ്ഞ നവംബര്‍ 30 ന് ടിവിയില്‍ വന്ന ഒരു വാര്‍ത്തയാണിത്.

“ബെറൂവി ചുഴലിക്കാറ്റ് ശ്രീലങ്കൻ അതിർത്തിയിൽ രൂപം കൊണ്ടു കഴിഞ്ഞു. മൂന്നു ദിവസത്തിനകം കൊല്ലം തിരുവനന്തപുരം ജില്ലകളിലൂടെ കടന്ന് വരുന്ന കൊടുംങ്കാറ്റിന് 100 കി.മീ. വേഗത ഉണ്ടാകും. മുൻകരുതലായി തിരുവനന്തപുരം വിമാനത്താവളം അടയ്ക്കും. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൊടുങ്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി മാറാനും സാധ്യത ഉണ്ട്. ശക്തമായ കാറ്റും മഴയും ഒന്നിച്ചു വരുന്ന സാഹചര്യത്തിൽ പേപ്പാറ, അരുവിക്കര, തെന്മല, മാട്ടുപ്പെട്ടി ഡാമുകളുടെ ഷട്ടറുകൾ തുറക്കും. കെ.എസ്.ഇ.ബി. കണ്‍ട്രോൾ റൂം 24 മണിക്കൂറും തുറന്നു പ്രവർത്തിക്കും. തീരദേശത്തു നിന്ന് ആയിരക്കണക്കിനു കുടുംബങ്ങളെ ഉടൻ മാറ്റി പാർപ്പിക്കും. ഓരോ കുടുംബവും അവർക്കാവശ്യമായ എമർജൻസി കിറ്റുകൾ തയ്യാറാക്കുന്ന കാര്യത്തില്‍ ജാഗ്രത പുലർത്തണം.”

ക്യാമ്പിലേക്ക് പോകാൻ ആദിക്കുട്ടനും കുടുംബവും തയ്യാറെടുത്തു കഴിഞ്ഞപ്പോഴാണ് എമർജൻസി കിറ്റുകൾ തയ്യാറാക്കണം എന്ന ടിവിയിലെ അറിയിപ്പ് ശ്രദ്ധിച്ചത്. ഉടന്‍ തന്നെ അവര്‍ കൂട്ടായി ചര്‍ച്ച ചെയ്ത് എമർജൻസി കിറ്റിലേക്ക് വേണ്ട വസ്തുക്കളെ കുറിച്ച് ധാരണയുണ്ടാക്കി. അവയെല്ലാം ശേഖരിച്ച് എമര്‍ജന്‍സി കിറ്റ് ഉണ്ടാക്കി. 

എന്തൊക്കെ സാധനങ്ങളായിരിക്കും അവർ കിറ്റിൽ ശേഖരിച്ചിട്ടുണ്ടാവുക? അവർ എമർജൻസി കിറ്റിലേക്ക് ശേഖരിച്ചിരിക്കാന്‍ സാധ്യതയുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കൂ. ഇത്തരം സാഹചര്യത്തിൽ അവ ഓരോന്നിന്റേയും ഉപയോഗം എന്തൊക്കെയാണെന്നും എഴുതൂ.

എമര്‍ജന്‍സി കിറ്റിലേക്ക് ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കാനും ഇത്തരം ഒരു സാഹചര്യത്തില്‍ അവ ഓരോന്നിന്റേയും ഉപയോഗം എന്തൊക്കെയാണെന്ന് കുറിക്കാനും നിങ്ങള്‍ക്ക് കഴിഞ്ഞോ എന്ന് നിങ്ങള്‍ തന്നെ വിലയിരുത്തുക. കിറ്റിന്റെ വലിപ്പം പരമാവധി കുറക്കാനും എന്നാല്‍ അത്യാവശ്യമുള്ളതൊന്നും വിട്ടുപോകാതിരിക്കാനും അനാവശ്യമായതൊന്നും ഉള്‍പ്പെടുത്താതിരിക്കാനും ശ്രദ്ധിച്ചിട്ടുണ്ടോ എന്നും വിലയിരുത്തണേ.


34 Comments

Farhan · 15/12/2020 at 4:03 PM

അനാവിശ്യമായത് ഉൾെപ്പെടുത്തിയാൽ അവർക്ക് ഒന്നും ഉപയോഗടില്ല

ജാക്യുലിൻ മെൻഡസ് · 15/12/2020 at 4:39 PM

എല്ലാവര്ക്കും ആവശ്യമായ ഭക്ഷണവും,വെള്ളവും,വസ്ത്രവും എമർജൻസി കിറ്റിൽ വേണം. അത് എപ്പോളും നമുക്ക് ആവശ്യമാണ്.അവ നമുക്ക് മാറ്റി നിർത്താൻ കഴിയില്ല.

ameya mariya tom · 15/12/2020 at 8:07 PM

Do this work

Abhishek krishna C.S · 16/12/2020 at 12:13 PM

First aid kit
Candle
Hand sanitizer
Batteries
Match box
Mineral water
Knife
Flash light

Midhun merson · 16/12/2020 at 12:54 PM

To do science

Nivedya. C. J · 16/12/2020 at 6:17 PM

ഇറ്റ് വാസ് ആ ഗുഡ് activit
I ലൈക്‌ ദിസ്‌ ആക്ടിവിറ്റി

Nivedya. C. J · 16/12/2020 at 6:24 PM

It is a good activity l like activity

    Adithyavishnu · 16/12/2020 at 10:26 PM

    It was a excellent activities like this activities

    Nafeesathulmisiriya A · 18/12/2020 at 8:50 PM

    Dettol ,scissor,parachute,bantage, wound spary

    Alviyo roby · 19/12/2020 at 6:40 PM

    It is a good activity. I wrote activity

A.S.NADIA HUSSAIN. · 16/12/2020 at 7:52 PM

FIRST AID BOX
CELL PHONE CHARGING CORDS AND CHARGER
FIRE STARTER
CASH
FLASH LIGHT AND EXTRA BATTERY
PET FOOD AND SUPPLIES

Devika. S. G · 17/12/2020 at 10:18 PM

ഇത് വളരെ പ്രയോജനപ്രദമായ ഒരു പ്രവർത്തനമാണ്.

devika.c · 18/12/2020 at 12:43 PM

i like this activity

Sibira.T.P · 18/12/2020 at 2:20 PM

I Wrote This Activity

Archana Mani · 18/12/2020 at 6:28 PM

Good

Alanchand. A · 18/12/2020 at 8:10 PM

It is a good activity.

Sagar. R. S · 18/12/2020 at 8:10 PM

It is a good activity

Shankaran Nair.P · 19/12/2020 at 10:07 AM

Completed

FIDHA. M · 19/12/2020 at 11:10 AM

It was a good activity
Like this activity

അശ്വന്ത്. കെ · 19/12/2020 at 8:17 PM

ഇത് ഒരു നല്ല പ്രവർത്തനമായിരുന്നു. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ എന്തൊക്കെ കരുതണമെന്ന കാര്യം ചിന്തിക്കാൻ കഴിഞ്ഞു.

നന്ദന · 19/12/2020 at 10:09 PM

വളരെ പ്രയോജനപ്രദമായിരുന്നു

Anuvinda Biju · 20/12/2020 at 5:02 PM

ഞാൻ ഈ പ്രവർത്തനം വളരെ ഉത്സാഹത്തോടെ ചെയ്തു.

Ann Mariya disllva · 20/12/2020 at 5:17 PM

Miss this activity is very interesting. I wrote this.

Reenu Abraham · 21/12/2020 at 8:12 PM

Easy Activity

പ്രഗീർത്. എം.വി · 21/12/2020 at 8:53 PM

വളരെ നല്ല പ്രവർത്തനമായിരുന്നു. എനിക്കറിയുന്നത് പോലെ എഴുതിയിട്ടുണ്ട്. വാർത്തയിൽ കേട്ടിരുന്നു. അതിനാൽ വേഗം തന്നെ എഴുതാൻ പറ്റി.

Bona .c. Boby · 22/12/2020 at 1:25 PM

I can do this

ദുർഗരാജ്. R · 22/12/2020 at 3:31 PM

നല്ല ഒരു പ്രവർത്തനമായിരുന്നു. പെട്ടന്ന് ഒരു എമർജൻസി കിറ്റ് തയ്യാറാക്കേണ്ട ആവശ്യം വന്നാൽ ഏതൊക്കെ അവശ്യ സാധനങ്ങൾ വേണമെന്ന് ഒരു ധാരണ ഉണ്ടാക്കാൻ ഈ പ്രവർത്തനത്തിന് കഴിഞ്ഞു.

Ameya Mahesh · 22/12/2020 at 8:06 PM

ഇത് വളരെ നല്ലൊരു പ്രവർത്തനമാണ്

വൈഗ · 22/12/2020 at 9:03 PM

നല്ല പ്രവർത്തനമായിരുന്നു.

GOPIKA AG · 23/12/2020 at 6:57 AM

എനിക്ക് ഒരിക്കലും സംഭവിക്കില്ല ഇതൊന്നും എന്ന തോന്നൽ ഉണ്ടായിരുന്നു. അതോണ്ട് തന്നെ എമർജൻസി കിറ്റ് നെ പറ്റി ചിന്തിച്ചിട്ടേ ഇല്ല. പക്ഷെ ഈ പ്രവർത്തനം എന്നെ അത്തരം കഷ്ടപ്പെടുന്ന വരെ കുറിച്ചും ഓർമിപ്പിച്ചു 😔

ഗംഗ ജി ശങ്കർ , STD VII,GUPS പെരുവല്ലൂർ · 23/12/2020 at 8:27 PM

ഇത് വളരെ പ്രയോജനപ്രദമായ പ്രവർത്തനമായിരുന്നു. അങ്ങെനെയൊരു ഘട്ടം വന്നാൽ തയ്യാറെടുക്കേണ്ടെതെങ്ങനെയെന്ന് ആലോചിക്കാനും തീരുമാനെടുക്കാനും സാധിച്ചു.

Avathika · 27/12/2020 at 4:36 PM

Good activity . I like it

Alaina vinu p.p. · 28/12/2020 at 7:50 AM

ഞാൻ ഈ പ്രവർത്തനം ഭംഗിയായി ചെയ്തു

Hannath Arif · 29/12/2020 at 9:04 AM

Good activity

Comments are closed.