കോവിഡ്കാലത്തെ വിജ്ഞാനോത്സവം

Published by eduksspadmin on

വിജ്ഞാനോത്സവത്തെക്കുറിച്ചുള്ള പോഡ്കാസ്റ്റിന്റെ രണ്ടാമത്തെ എപ്പിസോഡിലേക്ക് സ്വാഗതം. കുട്ടികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഈ അധ്യയന വർഷത്തെ വിജ്ഞാനോൽസവം ആരംഭിച്ചിരിക്കുകയാണ്. സാമൂഹിക അകലവും മറ്റ് കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വീട്ടിലും പരിസരങ്ങളിലുമായി ചെയ്യാവുന്ന ചെറിയ പ്രവർത്തനങ്ങളായാണ് ഈ വർഷത്തെ വിജ്ഞാനോൽസവം കുട്ടികൾക്ക് മുന്നിൽ എത്തുന്നത്.
ഏറെ പ്രത്യേകതകൾ ഉണ്ട് ഈ വിജ്ഞാനോത്സവത്തിന്. അതിൽ ഏറ്റവും എടുത്ത് പറയേണ്ടത് ഈ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത് കുട്ടികൾ തന്നെയാണ് എന്നതാണ്.

വിജ്ഞാനോത്സവത്തിന്റെ ഈ വർഷത്തെ ചുമതല വഹിക്കുന്ന വി.വിനോദ്, പ്രൊഫ. കെ.പാപ്പൂട്ടി, ഡോ.സി. രാമകൃഷ്ണൻ, ജി.സാജൻ, ഡോ.ഡാലി ഡേവിസ്, രാജേഷ് പരമേശ്വരൻ സംസാരിക്കുന്നു. ഈ വർഷത്തെ വിജ്ഞാനോത്സവഗാനവും കേൾക്കാം.
വിജ്ഞാനോത്സവഗാനംരചന: എം.എസ് മോഹനൻ, സംഗീതം: കോട്ടയ്ക്കൽ മുരളി പാടിയത്: ഗൗതം കൃഷ്ണ, പ്രണവ് എം രമേഷ്, നവനീത കീബോർഡ് പ്രോഗ്രാമിംഗ്: ബിനു നിലമ്പൂർ റിഥം: ബൈജു രവീന്ദ്രൻ റിക്കാർഡിംഗ്: എക്സ്ട്രീം ഡിജിറ്റൽ അങ്ങാടിപ്പുറം മിക്സിംഗ്: സൈജു രവീന്ദ്രൻ

കേൾക്കാം


 

പോഡ്കാസ്റ്റിന്റെ ഒന്നാംഭാഗം

Categories: News

3 Comments

Pooja.k · 24/12/2020 at 11:53 AM

Useful activities

Pooja.k · 24/12/2020 at 11:53 AM

Usefull activities

Lakshmi priya · 29/12/2020 at 3:58 PM

കുറച്ചു പ്രവർത്തനങ്ങൾ ചെയ്തു വളരെ നന്നായിരുന്നു

Comments are closed.