യു.പി. – പ്രവർത്തനം – 7 – വൈകിയെത്തുന്ന ചന്ദ്രൻ

പ്രവർത്തനം – 7 – വൈകിയെത്തുന്ന ചന്ദ്രൻ നക്ഷത്രങ്ങൾ നിറഞ്ഞ രാത്രിയിലെ ആകാശം നിരീക്ഷിക്കുക എന്നത് വളരെ രസകരമാണ്. നമുക്ക് ചന്ദ്രനുമായി ബന്ധപ്പെട്ട ചില നിരീക്ഷണങ്ങൾ നടത്തിയാലോ? ഇക്കഴിഞ്ഞ ഡിസംബർ 14 ന് കറുത്തവാവായിരുന്നു. അത് കഴിഞ്ഞുള്ള ദിവസങ്ങളിൽ സന്ധ്യക്ക് പടിഞ്ഞാറ് ചന്ദ്രനെ കണ്ടു തുടങ്ങും. കുറച്ച് നേരം കഴിയുമ്പോൾ പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും. കനം കുറഞ്ഞ ചന്ദ്രക്കല ആയിട്ടായിരിക്കും ആദ്യം കാണുക. പിന്നെയുള്ള ദിവസങ്ങളിൽ രാത്രിയിൽ ആകാശത്ത് ചന്ദ്രനെ Read more…

യു.പി. – പ്രവർത്തനം – 6 – ബ്രൗണിയുടെ കഥ

പ്രവർത്തനം – 6 – ബ്രൗണിയുടെ കഥ 2019 ആഗസ്റ്റ് 1 ന്റെ യുറീക്കയിൽ വന്ന “അനാഥമന്ദിരത്തിലെ സ്ത്രീ” എന്ന കഥ നിങ്ങൾ വായിച്ചോ? ഇല്ലെങ്കിൽ തീര്‍ച്ചയായും വായിക്കണം. അത് വൈശാഖ് എന്ന ഏഴാം ക്ലാസ് വിദ്യാർത്ഥി എഴുതിയതാണ്. വെറും 44 വാക്കുകൾ കൊണ്ട് വൈശാഖ് ഒരു വലിയ കാര്യം നമ്മോട് പറയുകയാണ്. ബ്രൗണി എന്ന നായക്കുട്ടി ഷൈലയോടൊപ്പം അനാഥമന്ദിരത്തിൽ എങ്ങനെയാണ് എത്തിപെട്ടത്? നിങ്ങൾ  അത് ഭാവനയിൽ ഒന്ന് കണ്ടു Read more…

യു.പി.-പ്രവർത്തനം 5 – കേരളത്തില്‍ നിന്നൊരു കത്ത്

പ്രവർത്തനം 5 – കേരളത്തില്‍ നിന്നൊരു കത്ത് അണുബോംബും മിസൈലും തോല്‍ക്കുന്ന ഒരു യുദ്ധത്തെക്കുറിച്ച് 2020 ജൂണ്‍ ലക്കം യുറീക്കയില്‍ നിങ്ങള്‍ വായിച്ചുവോ? അത് ഏത് യുദ്ധമാണ്? നിങ്ങള്‍ക്കറിയാമല്ലോ, അല്ലേ? കൊറോണ വൈറസിനെതിരായുള്ള പോരാട്ടം. അമേരിക്ക, റഷ്യ, ജര്‍മനി, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം അണുബോംബുകളും മിസൈലുകളും യുദ്ധവിമാനങ്ങളും പടക്കപ്പലുകളുമെല്ലാമുണ്ട്. ശാസ്ത്രരംഗത്ത് ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് ഇവയെല്ലാം. എന്നിട്ടും കൊറോണ വൈറസിനെ കീഴ്‌പെടുത്താനോ മരണം കുറക്കാനോ അവര്‍ക്ക് Read more…

യു.പി. – പ്രവര്‍ത്തനം  – 4 – അടുക്കി വെക്കാം 

പ്രവര്‍ത്തനം  – 4 – അടുക്കി വെക്കാം  “ആ പഞ്ചസാര ടിന്നെടുത്ത് എവിടെ വച്ചു ” “ദോശ ഇപ്പം കരിയും. ആ ചട്ടുകമാണേൽ കാണാനുമില്ല.” അടുക്കളയിൽ നിന്നും സാധാരണ കേൾക്കാറുള്ള ഡയലോഗുകളല്ലേ ഇവയെല്ലാം? എന്താ കാരണം ? ഓരോന്നും തരം തിരിച്ച് ചിട്ടയായി വക്കാനുള്ള ശ്രമം നടത്താഞ്ഞിട്ടല്ലേ? കാര്യങ്ങൾ എളുപ്പമാക്കാൻ നമുക്കൊന്ന് അടുക്കളയിൽ ഇടപെട്ടാലോ? അടുക്കളയിലുള്ള സാധനങ്ങളുടെ എല്ലാം ലിസ്റ്റ് എടുക്കണം. അതിനെ തരം തിരിച്ച് പട്ടികയുണ്ടാക്കണം. എന്നിട്ട് ഓരോന്നും Read more…

യു.പി. – പ്രവർത്തനം 3 – ആചാരങ്ങള്‍

പ്രവർത്തനം 3 – ആചാരങ്ങള്‍ 2019 സെപ്റ്റംബർ16ലെ യുറീക്കയിലെ “ഒരു ജാതി മനുഷ്യന്മാര്” എന്നതിലെ ആമി പറയുന്നത് കേൾക്കൂ.  “ഇപ്പോഴും പല മനുഷ്യരും നൂറ്റാണ്ടുകൾക്കു മുൻപുള്ള ആചാരങ്ങളും കൊണ്ടാണ് ജീവിക്കുന്നത്. സാങ്കേതിക വിദ്യ ഇത്രയും വികസിച്ച ഇക്കാലത്തും നമുക്ക് ഇത്തരം ആചാരങ്ങളെ ഉപേക്ഷിക്കാൻ കഴിയാത്തത് എന്തുകൊണ്ടാവാം?” നിങ്ങളുടെ നാട്ടിൽ ഇപ്പോഴും നിലനിൽക്കുന്നതും എന്നാൽ മനുഷ്യന് പ്രത്യേകിച്ച് പ്രയോജനം ഇല്ല എന്ന് നിങ്ങൾക്ക് തോന്നുന്നതുമായ ഒരു ആചാരത്തെക്കുറിച്ച് എഴുതൂ. എന്തുകൊണ്ടാണ് ഈ Read more…

യു.പി- പ്രവർത്തനം 2 – ശബ്ദങ്ങളുടെ ലോകം

പ്രവർത്തനം 2 – ശബ്ദങ്ങളുടെ ലോകം സാധാരണ വെളുപ്പിനെ എഴുന്നേൽക്കാറുള്ള മാലു കിടക്കയിലങ്ങനെ കണ്ണു തുറന്ന് ഏറെ നേരം കിടന്നു.ആ കിടത്തത്തിൽ പുറത്തുള്ള നിരവധി ശബ്ദങ്ങൾ അവള്‍ക്ക് കേൾക്കാനായി. അടുക്കളയിൽ നിന്നുളള പാത്രങ്ങളുടെ കലമ്പലുകൾ … വിവിധയിനം പക്ഷികളുടെ ശബ്ദങ്ങൾ … അങ്ങനെ എന്തൊക്കെ? മാലുവിനെ പോലെ നമുക്കും ചുറ്റുപാടുമുള്ള ശബ്ദങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാലോ. ചുറ്റുപാടു നിന്നും ഏതെല്ലാം തരത്തിലുള്ള ശബ്ദങ്ങളാണ് കേൾക്കാൻ കഴിയുന്നത്… കണ്ണുകളടച്ച് ചെവി കൂർപ്പിച്ച് … Read more…

യു.പി. – പ്രവർത്തനം 1 – കൂട്ടിനുള്ളിലും വീട്ടിനുള്ളിലും 

പ്രവർത്തനം 1 – കൂട്ടിനുള്ളിലും വീട്ടിനുള്ളിലും  കൂട്ടുകാരേ …  ചുവടെയുള്ള ചിത്രം ഒന്ന് ശ്രദ്ധിക്കൂ. കൂട്ടിനുള്ളില്‍ അടക്കപ്പെട്ട പക്ഷി അതിനുള്ളില്‍ സന്തോഷത്തോടെയായിരിക്കുമോ കഴിയുന്നുണ്ടാവുക? കൊറോണയെ ഭയന്ന് വീട്ടിനുള്ളില്‍ ഇരിക്കുന്ന അവസ്ഥ നിങ്ങള്‍ക്ക് എങ്ങനെ അനുഭവപ്പെടുന്നു? നോക്കൂ … അതാ ആ പക്ഷി നിങ്ങളോട് എന്തോ പറയുന്നുണ്ട്. എന്തായിരിക്കും ആ പക്ഷി നിങ്ങളോട് പറഞ്ഞിട്ടുണ്ടാവുക? അതിന് നിങ്ങളുടെ ഉത്തരം എന്തായിരിക്കും? നിങ്ങളും പക്ഷിയുമായുള്ള സംഭാഷണമായി അതൊന്ന് എഴുതി നോക്കൂ. ചിത്രത്തിന് നിങ്ങളുടെ Read more…

എല്‍. പി. വിഭാഗം – പ്രവർത്തനങ്ങൾ

പ്രവർത്തനം 1 – പട പട പപ്പടം പ്രവര്‍ത്തനം 2 – ചന്ദ്രനും താരങ്ങളും പ്രവർത്തനം 3 – പക്ഷിവിശേഷം പ്രവർത്തനം 4 – തണ്ടെവിടെ ‍? പ്രവർത്തനം 5 – സംസാരിക്കുന്ന ചിത്രം പ്രവർത്തനം 6 – തവളമുത്തശ്ശിയും നാരായണേട്ടനും പ്രവർത്തനം 7 – കട്ടന്‍ചായ റെഡി പ്രവർത്തനം 8 – ഭിന്നവട്ടം പ്രവർത്തനം 9– കുഞ്ഞിപ്പൂക്കളെ തേടാം പ്രവർത്തനം 10 – കളി കളിക്കാം  

ഹയർസെക്കണ്ടറി – പ്രവർത്തനം 8 – അടുക്കളയില്‍ നിന്ന്  ആവർത്തനപ്പട്ടികയിലേയ്ക്ക്..

പ്രവർത്തനം 8 – അടുക്കളയില്‍ നിന്ന് ആവർത്തനപ്പട്ടികയിലേയ്ക്ക്.. മൂലകങ്ങളുടെ പാർപ്പിടമാണല്ലോ ആവർത്തനപ്പട്ടിക. വിവിധ ശാസ്ത്രശാഖകളെ ബന്ധിപ്പിക്കുന്ന കണ്ണിയായും അത് നിലനിൽക്കുന്നു. ആവർത്തനപ്പട്ടികയിലെ സ്ഥാനം കൊണ്ടു തന്നെ ഒരു വസ്തുവിന്റെ സ്വഭാവ സവിശേഷതകൾ പ്രവചിക്കാനാവും. നിങ്ങളുടെ അടുക്കളയിലുള്ള ഭക്ഷണപദാർത്ഥങ്ങളിൽ ഏതെല്ലാം മൂലകങ്ങളാണ്, സംയുക്ത രൂപത്തിലും, അല്ലാതെയും ഉപയോഗിക്കപ്പെടുന്നത് എന്ന് പട്ടികപ്പെടുത്താമോ. പട്ടികപ്പെടുത്തിയതിന് ശേഷം ആവർത്തനപ്പട്ടിക വരച്ച് അടുക്കളയിലുള്ള മൂലകങ്ങളും സംയുക്ത രൂപത്തിലുള്ള മൂലകങ്ങളും അടയാളപ്പെടുത്തൂ. മൂലകങ്ങളും സംയുക്തങ്ങളും വ്യത്യസ്ത നിറങ്ങളിൽ അടയാളപ്പെടുത്തൂ. Read more…

ഹയർസെക്കണ്ടറി – പ്രവർത്തനം 7 – ഗലീലിയോയുടെ കാഴ്ചകൾ 

പ്രവർത്തനം 7 – ഗലീലിയോയുടെ കാഴ്ചകൾ  2020 ഡിസംബർ 21 ന് രസകരമായ ഒരു സംഭവം നടക്കുകയാണ്. സൗരയൂഥത്തിലെ വൻഗ്രഹങ്ങളായ വ്യാഴവും ശനിയും ആകാശത്ത് വളരെ അടുത്തടുത്തായി അന്ന് കാണപ്പെടും. ഇവയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും. അത് മനോഹരമായ ഒരു കാഴ്ചയായിരിക്കും. നിങ്ങളവ കാണാന്‍ ശ്രമിക്കുമല്ലോ. വിശദാംശങ്ങളറിയാൻ ലൂക്ക നോക്കുക. (ഡിസംബർ 21ന് ഗ്രഹയോഗം – വ്യാഴവും ശനിയും പുണരുന്നത് കാണാം) 1610 ജനുവരി 7 ന് വ്യാഴത്തെ Read more…