ഹൈസ്കൂൾ – പ്രവർത്തനം 3 – ഇഴയുന്ന കൂട്ടുകാർ

Published by eduksspadmin on

പ്രവർത്തനം 3 – ഇഴയുന്ന കൂട്ടുകാർ

വീട്ടിലിരുന്ന് മുഷിഞ്ഞപ്പോഴാണ് നീനു പുറത്തിറങ്ങിയത്. ഒന്ന് നടക്കാം. വയൽ വരമ്പിലൂടെ നീനു നടന്നു തുടങ്ങി. കുറച്ച് ദൂരം പോയതേ ഉള്ളൂ. “അയ്യോ, പാമ്പ്”.നീനുവിന്റെ ഉള്ളിലെ ഭയം ശബ്ദമായി പുറത്തു ചാടി. നീനുവിന്റെ വെപ്രാളം കണ്ടപ്പോൾ നീർക്കോലിക്ക് ചിരി പൊട്ടി. നീർക്കോലി പറഞ്ഞു തുടങ്ങി.

“ഏയ്…. കുട്ടീ.. പേടിക്കേണ്ട. ഞാൻ നീർക്കോലിയാ… ഞങ്ങൾക്ക് വിഷമില്ല.പക്ഷെ മനുഷ്യർക്ക് ഞങ്ങളേയും പേടിയാ… നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്നൊക്കെ നിങ്ങൾ പറയും.. ഞങ്ങൾ കടിച്ചാൽ നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല.പക്ഷെ ഞങ്ങളുടെ പാമ്പ് വർഗ്ഗത്തിലെ എല്ലാവരും അങ്ങനെ അല്ല ട്ടോ. വിഷമുള്ളവരും ഇല്ലാത്തവരും അങ്ങനെ പലതരക്കാരുണ്ട്”. നീർക്കോലി പറഞ്ഞു തുടങ്ങി. 

നീനുവിന്റെ സംശയങ്ങൾക്കെല്ലാം നീർക്കോലി മറുപടി പറഞ്ഞു. നീനുവിന്റെ ചോദ്യങ്ങളെല്ലാം ഗൗരവമുള്ളതും അർത്ഥവത്തായതുമായിരുന്നു. നീർക്കോലി പറഞ്ഞു.

 “നീനുവിന് ഞങ്ങളുടെ വർഗ്ഗത്തെ കുറിച്ച് കുറേ കാര്യങ്ങൾ അറിയാലോ. എവിടുന്ന് കിട്ടി ഈ വിവരങ്ങൾ “.

 “അതോ ഞാനിന്നലെ പാമ്പുകളെ കുറിച്ച് ഒരു ലേഖനം വായിച്ചിരുന്നു. 2019 ജൂലായ് ലക്കം ശാസ്ത്ര കേരളത്തിൽ കുറേ കാര്യങ്ങൾ അങ്ങനെ മനസ്സിലാക്കി. പിന്നെ കുറേ മുമ്പ് കേരളത്തിലെ പാമ്പുകൾ എന്ന പുസ്തകവും വായിച്ചിരുന്നു”. നീനു ആവേശത്തോടെ പറഞ്ഞു. 

“അത് ശരി വെറുതെയല്ല ചോദ്യങ്ങൾക്കൊക്കെ ഇത്ര കനം.ആ പുസ്തകത്തിൽ ഞങ്ങളുടെ വിഷമങ്ങളും പറയുന്നുണ്ടാകും ല്ലേ. ഞങ്ങളുടെ കാര്യമൊക്കെ കഷ്ടാണ് .ജീവിതം തന്നെ വിഷമകരമാണ്. ഭീഷണിയിലാണ്. ഞങ്ങൾ നിങ്ങൾ മനുഷ്യർക്ക് ഒരു പാട് സഹായങ്ങളും ചെയ്യുന്നുണ്ട്.. “. 

നീർക്കോലി പറഞ്ഞു തുടങ്ങി. 

നീർക്കോലിയുടെ ജീവിതവും വിവിധ തരം പാമ്പുകളുമെല്ലാം അതിലുണ്ടായിരുന്നു.
എന്തൊക്കെയായിരിക്കും നീർക്കോലി നീനുവിനോട് പറഞ്ഞിരിക്കുക?നീർക്കോലിയെപ്പോലും അത്ഭുതപ്പെടുത്തിയ നീനുവിന്റെ ചോദ്യങ്ങൾ എന്തായിരിക്കും? അവർ തമ്മിൽ നടന്ന സംഭാഷണം വിശദമായി എഴുതൂ. സഹായത്തിന് 2020 ജൂലായ് ലക്കം ശാസ്ത്ര കേരളത്തിലെ ലേഖനം വായിച്ചോളൂ. എഴുതിക്കഴിഞ്ഞാൽ കൂട്ടുകാരേയും വീട്ടുകാരേയും വായിച്ച് കേൾപ്പിക്കണേ.വേണമെങ്കിൽ രണ്ടു പേർ ചേർന്ന് ഒരു നാടകവും ആകാം. എന്തേ?

എല്ലാം കഴിഞ്ഞാൽ സ്വയം വിലയിരുത്താം. നീർക്കോലിയും നീനുവും തമ്മിലുള്ള സംഭാഷണം എഴുതിയത് നന്നായിട്ടുണ്ടോ? എല്ലാ ആശയങ്ങളും ഉൾപ്പെടുത്താനായോ? വിഷമുള്ള പാമ്പുകളേയും വിഷമില്ലാത്ത പാമ്പുകളേയും തിരിച്ചറിയാനായിട്ടുണ്ടോ? പാമ്പുകൾ നേരിടുന്ന പ്രയാസങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടോ?
സംഭാഷണത്തിന് യോജിച്ച ഭാഷ തന്നെയാണോ പ്രയോഗിച്ചത്? എന്നൊക്കെ ഒന്ന് നോക്കിക്കോളൂ….എന്താ നന്നായില്ലേ?


23 Comments

Rana fathima NO · 15/12/2020 at 9:46 PM

Yes ellam correct ann

Namira Mujeeb Rahman · 16/12/2020 at 12:46 PM

Snacks, earth worms and other insects are very Important in earth.

Anoop · 17/12/2020 at 12:42 AM

പാമ്പുകളെ കുറിച്ചുള്ള ലേഖനം കണ്ടെത്താനായില്ല. ലേഖനത്തിൻ്റെ പേരും പേജ് നമ്പറും പറയാമോ?

Anugraha. M. R · 17/12/2020 at 2:26 PM

ഇഴുന്ന കുട്ടുക്കാർ മനുഷർക്ക്‌ നല്ല കുറെക്കാര്യo ചേയാറുണ്ട്

Dhyan dhanesh · 17/12/2020 at 8:13 PM

No

Theertha prakash · 18/12/2020 at 12:29 PM

നല്ല പ്രവര്‍ത്തനം

Rusna K.R · 18/12/2020 at 3:38 PM

Njn ottake ollathe konde sambashanam ezuthi olloo..

Parayulla · 19/12/2020 at 2:42 PM

Poor

Dhyan dhanesh · 19/12/2020 at 7:06 PM

👍👍

Dhyan dhanesh · 19/12/2020 at 7:09 PM

നീർക്കോലിയും ആയുള്ള സംഭാഷണം എനിക്കിഷ്ടപ്പെട്ടു

Dhyan dhanesh · 19/12/2020 at 7:13 PM

നേർകോലിയുടെ സംഭാഷണം” എനിക്കിഷ്ടപ്പെട്ടു

Anjana. R · 19/12/2020 at 9:03 PM

പാമ്പുകളുടെ പേരിൽ പല അന്ധവിശ്വാസങ്ങളും നിലവിലുണ്ട് എന്നാൽ അതെല്ലാം തെറ്റായ വിശ്വാസങ്ങളാണെന്നു ഈ പ്രവർത്തനത്തിലൂടെ എനിക്ക് മനസിലായി എല്ലാവരും ഇതുവരെ വിഷമുള്ള പാമ്പുകളാണെന്നു തെറ്റിദ്ധരിച്ചു കൊന്നുകൊണ്ടിരുന്ന പാമ്പുകളെല്ലാം അധിക വിഷമില്ലാത്തതാണെന്നു മനസിലാക്കാൻ സാധിച്ചു അതിനാൽ ഈ പ്രവർത്തനം എനിക്ക് വളരെ ആകാംഷ നിറഞ്ഞതും എളുപ്പവുമായിരുന്നു

Dhyan dhanesh · 20/12/2020 at 6:47 AM

എനിക്കി പ്രവർത്തനം വളരെ ഇഷ്ടപ്പെട്ടു

    Dhyan dhanesh · 20/12/2020 at 6:48 AM

    എനിക്ക് ഈ പ്രവർത്തനം വളരെ അധികം ഇഷ്ടപ്പെട്ടു

Dhyan dhanesh · 20/12/2020 at 6:50 AM

Good activity

Diyag.s · 21/12/2020 at 12:04 AM

👍

Thejal. S. Sarlin · 21/12/2020 at 6:12 PM

Super

Shimna · 22/12/2020 at 3:53 PM

എനികി ഈ പ്രവർത്തനം വളരെ ഇഷ്ട്ടപ്പെട്ടു

Shimna · 22/12/2020 at 3:56 PM

എനിക്കി ഈ പ്രവർത്തനം വളര ഇഷ്ട്ടപ്പെട്ടു

Arathy Vijay · 27/12/2020 at 12:41 PM

👍👍👍

Arathy Vijay · 27/12/2020 at 12:41 PM

Good activity

Laya · 27/12/2020 at 12:46 PM

GOOD ACTIVITY……..

Laya · 27/12/2020 at 12:48 PM

GOOD ACTIVITY…….

Comments are closed.